കൂടെ അഭിനയിച്ച നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടോന്ന് മുകേഷ്! ഉണ്ടെന്ന് മോഹന്‍ലാലും, വീഡിയോ കാണാം

ഒപ്പം അഭിനയിക്കുന്ന നായികമാരോട് നായകന്മാര്‍ക്ക് പ്രണയം തോന്നാറുണ്ടോ? പണ്ട് മുതലേ പലര്‍ക്കും മനസിലുണ്ടാവുന്ന ചോദ്യമാണിത്. കാലമേത്ര കഴിഞ്ഞാലും ഓരോ പ്രണയരംഗങ്ങള്‍ കാണുമ്പോള്‍ പലരും ഇത് സംശയം ഉന്നയിക്കാറുമുണ്ട്. നേരത്തെ മോഹന്‍ലാലിനോട് നടന്‍ മുകേഷും സമാനമായൊരു ചോദ്യം ചോദിച്ചിരുന്നു.

ഒരു പരിപാടിയുടെ ഭാഗമായി മോഹന്‍ലാലിനോട് സംസാരിക്കുകയായിരുന്നു മുകേഷ്. ഒത്തിരിയധികം നായികമാരുമായി പ്രണയരംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ ഈ ചോദ്യത്തിന് പറ്റിയ ആള്‍ മോഹന്‍ലാല്‍ ആണെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു മുകേഷ് ചോദ്യവുമായി എത്തിയത്. അപ്രതീക്ഷിതമായ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടിയായിരുന്നു മോഹന്‍ലാല്‍ കൊടുത്തതും. ഒത്തിരി വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ വീഡിയോ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

 mukesh-mohanlal

'എനിക്ക് അറിയണം. അതിലൂടെ നാട്ടുകാര്‍ക്കും അറിയാന്‍ പറ്റും. അത്തരത്തിലുള്ള ചില ചോദ്യങ്ങളാണ്. പലപ്പോഴും ചോദിക്കണമെന്ന് വിചാരിക്കും. പക്ഷേ ചുറ്റിനും ആളുകള്‍ നില്‍ക്കുന്നത് കൊണ്ടാണ് ചോദിക്കാതെ പോയതെന്നും മുകേഷ് പറയുന്നു. മോഹന്‍ലാല്‍ എന്ന നടന്‍ ഒരുപാട് പ്രണയ രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ള ആളാണ്.

ഒത്തിരിയധികം നായികമാരുമായി വളരെ ഇഴുകി ചേര്‍ന്ന് അഭിനയിച്ചിട്ടുണ്ട്. പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഈ പ്രേമ രംഗങ്ങളില്‍ ഒക്കെ അഭിനയിക്കുന്നത് നല്ല രസമല്ലേ എന്ന്. പക്ഷേ പത്ത് രണ്ടായിരം പേര് നില്‍ക്കുമ്പോഴാണ് നമ്മള് പ്രേമം രംഗം അഭിനയിക്കുന്നതെന്ന് അവര്‍ക്ക് അറിഞ്ഞൂടാ. എങ്കില്‍ പോലും ലാലിന്റെ അഭിനയത്തില്‍ വളരെ ആത്മാര്‍ഥത നിറഞ്ഞൊരു സമീപനം കാണാറുണ്ട്. ശരിക്കും ഇവരെ പ്രണയിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.

 mukesh-mohanlal

തീര്‍ച്ചയായിട്ടും ഉണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ ഉത്തരം. പ്രണയമെന്ന് പറയുന്നത് നല്ല അവസ്ഥയാണ്. അതിന് വേണ്ടി ആ സമയത്തല്ല. എപ്പോഴും എല്ലാവരുമായിട്ടും നമ്മള്‍ പ്രണയത്തിലാണ്. ആ പ്രണയം കുറച്ച് അവരിലേക്ക് കൊടുക്കുന്നു എന്നേയുള്ളു. പിന്നെ ഒരു ഗാനരംഗത്തില്‍ അഭിനയിക്കുമ്പോഴൊക്കെ ഉള്ളില്‍ അറിയാതെ ഒരു പ്രണയം ഉണ്ടാവും.

ആ പ്രണയം ഷോട്ട് കഴിയുമ്പോല്‍ കളയുക എന്നതാണ് നമ്മുടെ ധര്‍മം എന്നും മോഹന്‍ലാല്‍ പറയുന്നു. അതാണ് എനിക്ക് അറിയേണ്ടത്. കളയുമോ കൂടെ കൊണ്ട് നടക്കുമോ എന്ന് ഇടയില്‍ കയറി മുകേഷ് ചോദിക്കുന്നു. ചിലത് അന്നേരം കളയും. ചിലത് കുറച്ച് നാള്‍ കഴിഞ്ഞ് കളയും, അങ്ങനെയല്ല. അത് ആ സമയത്ത് തന്നെ കഴിയുമെന്നും മോഹന്‍ലാല്‍ സൂചിപ്പിച്ചു'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X