For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നേയും മമ്മൂട്ടിയേയും ശത്രുക്കളായി ചിത്രീകരിക്കാനാണ് ഇഷ്ടം, കഥകള്‍ കേട്ട് ഞങ്ങൾ ഉച്ചത്തിൽ ചിരിക്കാറുണ്ട്

  |

  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാലും മമ്മൂട്ടിയും. ഏകദേശം അടുത്തടുത്ത കാലങ്ങളിലാണ് ഇരുവരും വെളളിത്തിരയിൽ എത്തുന്നത്. ഇന്നും സിനിമയിൽ സജീവമായാണ് ഇരുവർ. പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല താരങ്ങൾക്കിടയിൽ പോലും ലാലേട്ടനും മമ്മൂട്ടിയ്ക്കും കൈനിറയെ ആരാധകരുണ്ട്. ഇത് പല വേദികളും താരങ്ങൾ പരസ്യമാക്കാറുമുണ്ട് . തിരിച്ചും സഹതാരങ്ങളോട് വളരെ അടുത്ത സ്നേഹമാണ് താരങ്ങൾ വെച്ച് പുലർത്താറുള്ളത്.

  മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

  ആദ്യം സാന്ത്വനത്തിന്റെ സംവിധായകനോട് നോ പറഞ്ഞതു, പിന്നീട്... അപ്പു ആയതിനെ കുറിച്ച് രക്ഷ

  മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും താരരാജാക്കന്മാർക്ക് ആരാധകരുണ്ട്. തെന്നിന്ത്യൻ സിനിമാ ലോകത്തും സജീവമാണ്. ലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള വർക്കിംഗ് എക്സ്പീരിയൻ പങ്കുവെച്ച് കൊണ്ട് മറ്റ് താരങ്ങൾ രംഗത്ത് എത്താറുണ്ട്. ഇന്ത്യൻ സിനിമയിലെ അഭിമാനമായിട്ടാണ് ഇരുവരേയും കാണുന്നത്.

  അടുത്ത സുഹൃത്തുക്കളുമാണ് ഇരുവരും. താരങ്ങളെ ചൊല്ലി ഫാൻസുകൾ തമ്മിൽ മുഖാമുഖം എത്താറുണ്ട്. എന്നാൽ ഫാൻ ഫൈറ്റുകളെല്ലാം ചെറിയ ചിരിയോടെയാണ് താരങ്ങൾ സ്വീകരിക്കാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഫാൻ ഫൈറ്റിനെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകളാണ്.''ഞങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിനിഷ്ടം'' എന്നാണ് ലാലേട്ടൻ പറയുന്നത്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് താരം പറയുന്നത്. മോഹൻലാലിനോടും വളരെ അടുത്ത സൗഹൃദമാണ് മമ്മൂട്ടിക്കുള്ളത്.

  ഇന്ദ്രനും സീതയുമായുള്ള കെമിസ്ട്രിയുടെ രഹസ്യം വെളിപ്പെടുത്തി സ്വാസിക, അഭിനയിക്കാൻ എളുപ്പമായിരുന്നു...

  മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ... "ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുകയും വിജയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തവരെ പരസ്പര ശത്രുക്കളായി കാണാനാണ് പലപ്പോഴും സമൂഹത്തിനിഷ്ടം. അവര്‍ തമ്മില്‍ എപ്പോഴും മത്സരവും കുതികാല്‍ വെട്ടുമാണ് എന്ന് വെറുതെ നാമങ്ങ് ധരിച്ചുവെയ്ക്കും. അതിനെ പിന്തുടര്‍ന്ന് പല പല കഥകള്‍ ഉണ്ടാവും. അടിസ്ഥാനമില്ലാത്തവയാണെങ്കില്‍ പോലും അവ സത്യമായി കരുതപ്പെടും. എന്റേയും മമ്മൂട്ടിയുടേയും കാര്യത്തിലും ഇത് ശരിയാണ്," മോഹലാല്‍ പറയുന്നു.

  ഇത്തരത്തി പടച്ചുവിടുന് അടിസ്ഥാന രഹിതമായ കഥകൾ ഞങ്ങൾ ഒരുപാട് ആസ്വദിക്കാറുണ്ടെന്നും മോഹൻലാൽ അഭിമുഖത്തിൽ പറയുന്നുണ്ട്. കൂടാതെ "ഇത്തരം കഥകള്‍ കേട്ട് ഏറ്റവും ഉച്ചത്തില്‍ ചിരിക്കുന്നവര്‍ ഞങ്ങളെന്നും'' താരം കൂട്ടിച്ചേർത്തു. കൂടാതെ മമ്മൂട്ടി ആരോഗ്യം സംരംക്ഷിക്കുന്നതിനെ കുറിച്ചും മോഹൻലാൽ പറഞ്ഞിരുന്നു. സ്വന്തം ശരീരത്തെ ചിട്ടയോടെ ഇത്രയും വര്‍ഷങ്ങളായി കാത്തുസൂക്ഷിക്കുന്ന ഒരേയൊരാള്‍ മമ്മൂട്ടിയാണെന്നാണ് മോഹൻലാൽ പറയുന്നത്. ഇക്കാര്യത്തിൽ അദ്ദേഹത്തിനോട് അസൂയയുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. "ആയുര്‍വേദ ചികില്‍സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല. ആയുര്‍വേദത്തില്‍ നിന്ന് മമ്മൂട്ടിയല്ല, ഇക്കാര്യത്തില്‍ മമ്മൂട്ടിയില്‍ നിന്നും ആയുര്‍വേദമാണ് പഠിക്കേണ്ടത്,'' എന്നും താരം അഭിമുഖത്തിൽ പറയുന്നു.

  സൗഹൃദങ്ങളുടെ പേരില്‍ താന്‍ ശരീരസംരക്ഷണത്തിലും ഭക്ഷണനിയന്ത്രണത്തിലും പലപ്പോഴും വിട്ടുവീഴ്ച വരുത്താറുണ്ട് എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ലെന്നും ആത്മനിയന്ത്രണം മമ്മൂട്ടിയില്‍ നിന്ന് പഠിക്കേണ്ടതാണെന്നും മോഹന‍ലാൽ പറയുന്നു. കൂടാതെ ഒരുപാട് സിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ഇരുവരും പരസ്പരം അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നു ലാൽ കൂട്ടിച്ചേർത്തു. മമ്മൂട്ടിയും മോഹൻലാലും മാത്രമല്ല ഇരു കുടുംബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളത്. കുടുംബംഗങ്ങൾ തമ്മിലുളള ബന്ധങ്ങളെ കുറിച്ചും മോഹൻലാൽ പറയുന്നുണ്ട്.

  Mohanlal reminds Mammootty to wear mask

  വ്യക്തിപരമായ എല്ലാ സുഖ-ദുഃഖങ്ങളിലും മമ്മൂട്ടിയും അദ്ദേഹത്തിന്റെ കുടുംബവും കൂടെയുണ്ടാവുമെന്നാണ് മോഹൻലാൽ പറയുന്നത്. ''എന്റെ മകൻ ആദ്യമായി സിനിമയിൽ അഭിനയിച്ച് തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയിരുന്നു. എന്റെ അമ്മയ്ക്ക് അസുഖം കൂടിയപ്പോൾ ആശുപത്രിയിൽ വന്ന് ആശ്വസിപ്പിക്കാൻ മമ്മൂട്ടിയുണ്ടായിരുന്നു. എന്റെ മകൾ വിസ്മയയുടെ കാവ്യ പുസ്തകം ഇറങ്ങിയപ്പോൾ മമ്മൂട്ടിയുടെ മകൻ ദുൽഖർ എഴുതിയ കുറിപ്പ് ഏറെ സന്തോഷത്തോടെയാണ് ഞാൻ വായിച്ചത്. ചാലുച്ചേട്ടൻ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നതെന്നാണ് എന്റെ ഓർമ. ഇതിൽ കൂടുതൽ എന്താണ് തലമുറകൾ പ്രവഹിക്കുന്ന സ്നേഹബന്ധത്തിന്റെ തെളിവായി വേണ്ടത്? മോഹൻലാൽ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.''

  Read more about: mohanlal mammootty
  English summary
  Mohanlal About Strong bond With Mammootty , actor latest interview Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X