ആ ചിത്രത്തിലെ പലതമാശകളും കണ്ട് ഞാന്‍ ചിരിച്ചു! എന്നാല്‍ പ്രിയദര്‍ശന് യാതൊരു ഭാവമാറ്റവുമുണ്ടായില്ല

By Prashant V R

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചിത്രം തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു. സുരേഷ് ഗോപിക്കും ശോഭനക്കും പുറമെ ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും വരനെ ആവശ്യമുണ്ട് നേട്ടമുണ്ടാക്കിയിരുന്നു.

അതേസമയം ചിത്രത്തെ കുറിച്ച് നടന്‍ മോഹന്‍ലാല്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ലോക്ഡൗണ്‍ സമയത്ത് വീട്ടിലിരുന്ന് വരനെ ആവശ്യമുണ്ട് സിനിമ കണ്ടെന്നും തനിക്ക് ഇഷ്ടമായെന്നും, ആസ്വദിച്ചുമെന്നും നടന്‍ പറയുന്നു. സംവിധായകനും അടുത്ത സുഹൃത്തുമായ പ്രിയദര്‍ശനൊപ്പമായിരുന്നു മോഹന്‍ലാല്‍ സിനിമ കണ്ടത്.

ലോക് ഡൗണ്‍ സമയത്ത്

"ലോക് ഡൗണ്‍ സമയത്ത് വീട്ടില്‍ ഇരുന്ന് സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് കണ്ടു, സിനിമ ഇഷ്ടമായി. സിനിമ കണ്ട ശേഷം അതില്‍ അഭിനയിച്ച പഴയതും പുതിയതുമായ തലമുറയില്‍പ്പട്ട എല്ലാവരെയും വിളിച്ചു. മനസില്‍ സന്തോഷം നിറച്ച ഒരുപാട് നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ അതിലുണ്ടായിരുന്നു. സിനിമയിലെ പല തമാശകളും കണ്ട് ഞാന്‍ ചിരിച്ചു.

ചിരിച്ചുകൊണ്ട്

ചിരിച്ചുകൊണ്ട് ചുറ്റുംനോക്കിയപ്പോള്‍ അടുത്തിരിക്കുന്ന പ്രിയദര്‍ശനോ മറ്റുളളവര്‍ക്കോ യാതൊരു ഭാവമാറ്റവുമില്ല. പലപ്പോഴും അങ്ങനെയാകും നമുക്ക് മാത്രം ചിരിക്കാന്‍ കഴിയുന്ന നമ്മളില്‍ മാത്രം ചിരി ജനിപ്പിക്കുന്ന ചില തമാശകളും കമന്റുകളും ഉണ്ടാകുമല്ലോ. മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം വരനെ ആവശ്യമുണ്ട് സിനിമയുടെ തിരക്കഥ കിട്ടിയാല്‍ താന്‍ അത് ചെയ്യാന്‍ ധൈര്യപ്പെടില്ലെന്നായിരുന്നു സംവിധായകന്‍ പ്രിയദര്‍ശന്‍ ഇതേ കുറിച്ച് പറഞ്ഞത്.

സിനിമ ഇഷ്ടപ്പെട്ടു

സിനിമ ഇഷ്ടപ്പെട്ടു. എന്നാല്‍ ചിത്രത്തിലെ സാഹചര്യങ്ങള്‍ പലതും താനുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതല്ല. ഇതിനെയാകും ജനറേഷന്‍ ഗ്യാപ്പ് എന്ന് പറയുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. അതേസമയം ഈ വര്‍ഷമാദ്യം ആയിരുന്നു വരനെ ആവശ്യമുണ്ട് തിയ്യേറ്ററുകളിലേക്ക് എത്തിയത്. ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ തന്റെ കരിയറില്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു വരനെ ആവശ്യമുണ്ട്. ദുല്‍ഖറിനും സുരേഷ് ഗോപിക്കുമൊപ്പം ശോഭനയും കല്യാണി പ്രിയദര്‍ശനും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ പ്രകടനം തന്നെയാണ് ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായിരിക്കുന്നതെന്ന് സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടിരുന്നു. മേജര്‍ ഉണ്ണികൃഷ്ണനായി മികച്ച പ്രകടനം തന്നെയാണ് നടന്‍ കാഴ്ചവെച്ചിരിക്കുന്നത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X