ഉള്ള് കൊണ്ട് എന്റെ ചേട്ടനാണെങ്കിലും പ്രവൃത്തി കൊണ്ട് ലാൽ സർ; ബന്ധു പോലും ശ്രമിച്ചിട്ട് തകരാത്ത ബന്ധം...

മോഹൻലാലിന്റെ സംരക്ഷണ വലയമാണ് എന്നും ആന്റണി പെരുമ്പാവൂർ. ഈ കൂട്ടുകെട്ട് ശക്തമായ നാളുകൾ മുതൽ സിനിമാ ലോകത്ത് കടുത്ത എതിർപ്പ് ആന്റണി പെരുമ്പാവൂരിനെതിരെയുണ്ട്. മോഹൻലാലിലേക്ക് ഒരാൾക്ക് എത്തണമെങ്കിൽ ആന്റണി പെരുമ്പാവൂരെന്ന കടമ്പ കടക്കണം. പല ഫിലിം മേക്കേർസിനും മോഹൻലാലിനോട് കഥ പറയാൻ പറ്റുന്നില്ലെന്നാണ് പ്രധാന വിമർശനം. ആന്റണി പെരുമ്പാവൂർ സമ്മതം പറയുന്ന കഥകളേ മിക്കപ്പോഴും മോഹൻലാലിലേക്ക് എത്താറുള്ളൂ.

എതിർപ്പുകൾ പല തവണ വന്നിട്ടും ആന്റണി പെരുമ്പാവൂരിനെ മോഹൻലാലിൽ നിന്നും അകറ്റാൻ ആർക്കും കഴിഞ്ഞില്ല. മോഹൻലാലിന് അത്രത്തോളം ആന്റണി പെരുമ്പാവൂരിനെ പോലൊരാളുടെ സാന്നിധ്യം ആവശ്യമാണ്. സ്വന്തം കാര്യത്തിന് ഏറ്റവും കുറച്ച് മുൻ​ഗണന കൊടുക്കുന്ന ആളാണ് ലാലേട്ടൻ. അതിനാൽ അദ്ദേഹത്തിനൊപ്പം എല്ലാത്തിനും താനുണ്ടാകും എന്നാണ് ആന്റണി പെരുമ്പാവൂർ ഒരിക്കൽ പറഞ്ഞത്. ചേട്ടനാണെന്ന് ഉള്ള് കൊണ്ടറിയുമ്പോഴും പ്രവൃത്തി കൊണ്ട് ലാൽ സർ എന്ന് കരുതി ജീവിക്കാനിഷ്ടമെന്നും ഒരിക്കൽ ആന്റണി പെരുമ്പാവൂർ പറയുകയുണ്ടായി.

Mohanlal And Antony Perumbavoor

ആന്റണി പെരുമ്പാവൂരിന് വേണ്ടി പലരെയും മോഹൻലാൽ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് ഒരിക്കൽ നട‌ന്റെ കസിൻ ബിജു ​ഗോപിനാഥൻ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. ആന്റണി പെരുമ്പാവൂർ ചെയ്ത തെറ്റ് ഞാൻ അദ്ദേഹത്തെ കാണിച്ചു. എന്നാൽ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. 35 വർഷമായി ആന്റണിയെ അറിയാം. നിനക്കിത് എവിടെ നിന്ന് കിട്ടി, ആര് തന്നു എന്നാെക്കെ ചോദിച്ച് വല്ലാതെ ദേഷ്യപ്പെട്ടു. അതിന് ശേഷമാണ് താനും മോ​ഹൻലാലും തമ്മിൽ അകന്നതെന്നും ബിജു ​ഗോപിനാഥൻ അന്ന് തുറന്ന് പറഞ്ഞു.

പ്രൊഡക്ഷൻ കൺട്രോളറായ ബദറുദീൻ ഒരിക്കൽ മോഹൻലാലിന്റെ സ്വഭാവ രീതികളെക്കുറിച്ച് സംസാരിച്ചിരുന്നു.
മോഹൻലാൽ ഒരു പ്രൊഡ്യൂസറോടും കാശ് ചോദിക്കില്ല. ചോദിക്കാനറിയില്ല. കണ്ടമാനം പേർ മോഹൻലാലിനെ മുതലെടുത്തു. പക്ഷെ ആന്റണി പെരുമ്പാവൂരിന് അതിന് അധികാരം കൊടുത്തപ്പോൾ കുത്തിന് പിടിച്ച് പൈസ വാങ്ങും. മോഹൻലാലിന് മുഖത്ത് നോക്കി പൈസ ചോ​ദിക്കാനറിയില്ല. അത് അവസരമായി മുതലെടുക്കുന്നവരാണ് ബഹുഭൂരിപക്ഷവുമെന്നും അന്ന് ബദറുദീൻ തുറന്ന് പറഞ്ഞു.

ആന്റണി കണക്ക് പറഞ്ഞ് പൈസ മേടിക്കും. അദ്ദേഹത്തിന് മോഹൻലാൽ പറയുന്നത് അനുസരിച്ചാൽ മതി. അത് വലിയ കാര്യമാണ്. ഞങ്ങൾ മൂന്ന് പേരും ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. ഓരോ ​ഗിയർ മാറ്റുമ്പോഴും ശ്രദ്ധിക്കും. നമ്മുടെ പിറകിൽ ഇരിക്കുന്നത് ആരാണെന്ന് അറിയാമല്ലോ, അത്ര മാത്രം ടെൻഷനും ശ്രദ്ധയും വേണമെന്ന് ആന്റണി പറഞ്ഞിട്ടുണ്ട്. മോഹൻലാലിന്റെ കലാപരമായ വളർച്ച മോഹൻലാലിന്റേത് തന്നെയാണ്. സാമ്പത്തിക ആസൂത്രണമെല്ലാം നടപ്പാക്കിക്കൊടുത്തതെല്ലാം ആന്റണിയാണെന്നും അന്ന് ബദറുദീൻ പറഞ്ഞു.

More from Filmibeat

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X