»   » കൃത്യമായി പറഞ്ഞാല്‍ 15 ഡിഗ്രി... ശരിക്കും മോഹന്‍ലാലിന്റെ വലത്തേ തോളിനാണോ ഇടത്തേ തോളിനാണോ ആ ചെരിവ്?

കൃത്യമായി പറഞ്ഞാല്‍ 15 ഡിഗ്രി... ശരിക്കും മോഹന്‍ലാലിന്റെ വലത്തേ തോളിനാണോ ഇടത്തേ തോളിനാണോ ആ ചെരിവ്?

Posted By: Kishor
Subscribe to Filmibeat Malayalam

നീ പോ മോനേ ദിനേശാ - നരസിംഹത്തിലെ ഇന്ദുചൂഡന്റെ ഡയലോഗാണ്. ഇന്ദുചൂഡന്‍ എന്ന് പറഞ്ഞാല്‍ മോഹന്‍ലാല്‍. അതിപ്പോ പൂവള്ളി ഇന്ദുചൂഡനാലായും കണിമംഗലത്തെ ജഗന്നാഥനായാലും മംഗലശേരി നീലകണ്ഠനായാലും ആടുതോമയായാലും മോഹന്‍ലാലിനെ വിട്ടുപോകാത്ത ഒന്നുണ്ട്. ലോകപ്രശസ്തമായ ആ തോളിലെ ചെരിവ്.

Read Also: രശ്മി നായര്‍ തിരിച്ചെത്തിയോ? റേറ്റ് കുറച്ചോ?... രാഹുല്‍ പശുപാലന്റെ പ്രൊഫൈല്‍ ഫോട്ടോ നോക്കിയാല്‍ അറിയാം മലയാളിയുടെ ലൈംഗിക ദാരിദ്ര്യം!!

മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ യുവ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് തുടങ്ങി വിജയ് വരെയുള്ളവര്‍ അനുകരിക്കുന്ന ആ ചെരിവ്. എസ്രയിലെ സര്‍പ്രൈസ് കഥാപാത്രത്തിന് ഉണ്ടൈന്ന് പറയപ്പെടുന്ന ആ ചെരിവ്. മുണ്ടുടുത്ത് ചെരിഞ്ഞ് നിന്ന് ലാലേട്ടന്‍ ഡയലോഗ് പറയുമ്പോള്‍ ഒരു ഡൗട്ട്, ശരിക്കും ലാലേട്ടന്റെ ഏത് തോളിനാണ് ചെരിവ്? ഇടത്തോ അതോ വലത്തോ, മോഹന്‍ലാല്‍ അനശ്വരമാക്കിയ ആ സൂപ്പര്‍ഹിറ്റ് ഡയലോഗുകള്‍
ഒന്ന് നോക്കിയേ...

നരസിംഹത്തിലെ ഇന്ദുചൂഡന്‍

മോനേ ദിനോശാ, അതിമോഹമാണ്, അതിമോഹം. എന്റെ അച്ഛന്റെ ചിത കത്തുന്ന കാലം വരെ നിനക്കായുസ്സുണ്ടാകും എന്ന മോഹം. അതു തെറ്റായിരുന്നു എന്നു ബോധ്യപ്പെടുമ്പോള്‍ നീ വാ. അച്ഛന്റെ കാല്‍വിരലിലെ രണ്ടോ മൂന്നോ നഖം വെട്ടിത്തരാം ഞാന്‍. കൊണ്ടുപോയി ചന്ദനമുട്ടിയില്‍ വച്ചു കത്തിച്ച് ആശ തീര്‍ക്കാം നിനക്ക്. ആശ തീര്‍ക്കാം. ആറുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഢന്‍ വന്നിരിക്കുന്നു. പുതിയ കളികള്‍ കാണാനും, ചിലതു കാണിച്ചു പഠിപ്പിക്കാനും. നീ പോടാ മോനേ ദിനേശാ - ഇത് പറയുമ്പോള്‍ പൂവള്ളി ഇന്ദുചൂഡന്റെ തോളിന്റെ ചെരിവ് ഇടത്തേക്കാണ് അല്ലേ.

ആറാം തമ്പുരാനിലെ ജഗന്നാഥന്‍

സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയില്‍ ഉസ്താദ് ബാദുഷ ഖാന്‍.ആഗ്രഹം അറിയിച്ചപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടകീശയില്‍ എന്തുണ്ട്? സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച അമ്മയെ മനസ്സില്‍ ധ്യാനിച്ച് ദര്‍ബാര്‍ രാഗത്തില്‍ ഒരു കീര്‍ത്തനം പാടി. പാടി മുഴുമിപ്പിക്കും മുന്‍പേ വിറയാര്‍ന്ന കൈകള്‍ കൊണ്ട് അദ്ദേഹം വരിപുണര്‍ന്നു. പിന്നെ സിരകളില്‍ സംഗീതത്തിന്റെ ഭാംഗുമായി കാലമൊരുപാട്... ആറാം തമ്പുരാനിലെ ജഗന്നാഥന്റെ എക്‌സ്പ്രഷന്‍ നോക്കൂ.

സാഗര്‍ ഏലിയാസ് ജാക്കി

സാഗര്‍ എന്ന മിത്രത്തെ മാത്രമേ നിനക്കറിയൂ; ജാക്കി എന്ന ശത്രുവിനെ അറിയില്ല - മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ എത്തിയ അമല്‍ നീരദിന്റെ സാഗര്‍ ഏലിയാസ് ജാക്കിയില്‍ കൃത്യമായി മനസിലാക്കാന്‍ പറ്റുന്നുണ്ട് മോഹന്‍ലാലിന്റെ ജാക്കിയുടെ ചെരിവ് ഇടത്തേക്ക് തന്നെ.

രാജാവിന്റെ മകന്‍

നസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമായിരിക്കും. ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു.. അങ്കിളിന്റെ അച്ഛനാരാണ് എന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമുള്ളൊരു രാജാവ്. പിന്നീടെന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു; പ്രിന്‍സ്. രാജകുമാരന്‍, രാജാവിന്റെ മകന്‍. യെസ്, ഐ ആം എ പ്രിന്‍സ്. അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍. - ഇന്നും ഇന്നലെയും തുടങ്ങിയതല്ല മോഹന്‍ലാലിന്റെ ഈ ഹിറ്റ് ഡയലോഗുകളോടുള്ള കമ്പം.

ദശരഥത്തിലെ രാജീവ്

ആനി മോനെ സ്‌നേഹിക്കുന്ന പോലെ, മാഗിക്കെന്നെ സ്‌നേഹിക്കാവോ? - ദശരഥത്തിലെ ഈ ഡയലോഗ് എത്ര കേട്ടാലും മതിവരില്ല. എത്ര കണ്ടാലും മടുക്കുകയുമില്ല. ഞാന്‍ മരിച്ചുപോയാല്‍ വായ്ക്കരി ഇടാനും മറ്റ് കര്‍മ്മങ്ങള്‍ എന്താന്ന് വച്ചാല്‍ ചെയ്യാനും ഇവനെ അനുവദിക്കണം. അതാണ് ആചാരം. അച്ഛന്റെ ചിതയ്ക്ക് മകാനാണ് തീ കൊളുത്തേണ്ടത്, ചന്ദ്രദാസിന് അറിയാമല്ലോ. പരലോകത്തെങ്കിലും മോക്ഷം കിട്ടാതെ പോകണ്ടാ. - ദശരഥത്തിലെ രാജീവ്.

തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍

ഇമ്മക്കൊരോ നാരങ്ങാ വെള്ളം കാച്ചിയാലോ? - മോഹന്‍ലാലില്‍ ആരാധകര്‍ കാണാനാഗ്രഹിക്കുന്ന സകല കുസൃതിത്തരങ്ങളുമുണ്ട് പത്മരാജന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍.

ലാല്‍സലാമിലെ നെട്ടൂരാന്‍

എനിക്കു ശരിയെന്നു തോന്നുന്നത് ഞാന്‍ ചെയ്യും. മന്ത്രിക്കസേരയില്‍ ഇരുന്നുകൊണ്ട് സേതു നെട്ടൂരാനെ കാണരുത്. കാണാനാണു ഭാവമെങ്കില്‍, നെട്ടൂരാനതു പുല്ലാണ്. ഈ നെട്ടൂരാന്‍ വിളിച്ചതില്‍ കൂടുതല്‍ മുദ്രാവാക്യങ്ങളൊന്നും സേതു വിളിച്ചിട്ടില്ല. നെട്ടൂരാനോടാണോടാ നിന്റെ കളി - ലാല്‍സലാം

മിന്നാരത്തിലെ ബോബി

ഒരിക്കല്‍ നീ എന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത്.. സമയമെടുത്തു ഒരുപാട്.. അത് മറക്കാന്‍... എല്ലാം മറന്നു കഴിഞ്ഞപ്പോള്‍ ഓര്‍മ്മിപ്പിക്കാന്‍ വീണ്ടും വന്നു. മനസ് വീണ്ടും ആഗ്രഹിച്ചത് കൊണ്ടാ സ്വീകരിക്കാമെന്ന് തീരുമാനിച്ചത്.. അപ്പോള്‍ വീണ്ടും പോവുന്നെന്ന് പറയുന്നു

ചെങ്കോലിലെ സേതുമാധവന്‍

മിണ്ടരുതാ വാക്ക് ശരിയവുമത്രേ. കേട്ട് തുരുമ്പിച്ചു. ജീവിതത്തിലൊയിരം വട്ടം എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ട്. ശരിയാവും. എന്റെ അമ്മ, അച്ഛന്‍, പെങ്ങമ്മാര്‍, അനിയന്‍, ദേവി, നീ.. അങ്ങനെ എല്ലാവരും പലവട്ടം പറഞ്ഞു ശരിയാവും. എവിടെ..? എവിടെ ശരിയായി...? ശരിയാവില്ല സേതുമാധവന്‍ ശരിയാവില്ല

മംഗലശേരി നീലകണ്ഠന്‍

ഞാന്‍ ഞാനൊരു പെഴപ്പു പെറ്റവനാണല്ലേ...? തന്തയില്ലാത്തവന്‍.. കോവിലകത്തെ തമ്പുരാട്ടിക്കുട്ടിക്ക് വിവാഹത്തിന് മുന്പ് പറ്റിയ നാണം കേട്ട തെറ്റ് ഭ്രൂണഹത്യ ചെയ്തു തീര്‍ക്കാമായിരുന്നില്ലേ ..? അല്ലെങ്കില് പിറന്നു വീണപ്പോ കഴുത്ത് ഞെരിച്ചു കൊല്ലാമായിരുന്നില്ലേ...? നദിയിലോഴുക്കുകയോ... തീവണ്ടിപ്പാളത്തില്‍ ഉപേക്ഷിക്കുകയോ ആവാമായിരുന്നില്ലേ...? എന്ത് കൊണ്ട് ചെയ്തില്ല... മഹാമനസ്‌കത... മനുഷ്യത്വം.... ഭിക്ഷ കിട്ടിയതാണ് എന്നറിയാത്ത പൈതൃകത്തിന്റെ പേരില് അഹങ്കരിച്ച ഞാന്‍ വിഡ്ഢിയായി... ദാനം കൊടുത്തു ശീലിച്ചവന് ഈ ജന്മം പോലും ഒരാളുടെ ദയ ആണെന്ന് അറിയുമ്പോള്‍ ഇതെന്റെ മരണമാണ്. മംഗലശ്ശേരി നീലകണ്ഠന്റെ മരണം.

ചിത്രത്തിലെ വിഷ്ണു


ജീവിക്കാന്‍ ഇപ്പോള്‍ ഒരു മോഹം തോന്നുന്നു... അത് കൊണ്ട് ചോദിക്കുകയാ .. എന്നെ... കൊല്ലാതിരിക്കാന്‍ പറ്റോ...? ഇല്ല... അല്ലെ...? സാരമില്ല...
ചിത്രം

നരസിംഹത്തിലെ ഇന്ദുചൂഡന്‍

വെള്ളമടിച്ചു കോണ്‍തിരിഞ്ഞു പാതിരായ്ക്കു വീട്ടില്‍ വന്നു കേറുമ്പോള്‍ ചെരുപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷരാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്‌നേഹിക്കാനും എന്റെ കുഞ്ഞുകളെ പെറ്റു പോറ്റാനും ഒടുവില്‍ ഒരു നാള്‍ വടിയായി തെക്കേപ്പറമ്പിലെ പുളിയന്‍ മാവിന്റെ വിറകിനടിയില്‍ എരിഞ്ഞു തീരുമ്പോള്‍ നെഞ്ചു തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം. പറ്റുവെങ്കി കേറിക്കോ

English summary
Mohanlal is famous for his one side hanged shoulder.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam