twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ 30 നായികമാര്‍, ഇതിലേറ്റവും ഇഷ്ടം മഞ്ജു വാര്യരെ.. ശോഭനയോടോ..?

    By Aswini
    |

    Recommended Video

    ലാലേട്ടന്റെ 30 നായികമാർ ഏറ്റവും ബെസ്റ്റ് ആര്? | filmibeat Malayalam

    സ്‌നേഹമുള്ള ഭര്‍ത്താവും കാമുകനും മകനും അച്ഛനും ചേട്ടനും സുഹൃത്തുമൊക്കെയാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ കുസൃതിത്തരം നിറഞ്ഞതും ഗൗരവമുള്ളതുമായ കാമുക - ഭര്‍ത്താവ് വേഷങ്ങള്‍ എന്നും ശ്രദ്ധിക്കപ്പെടാറുണ്ട്. പക്ഷെ, പലപ്പോഴും ഇത്തരം രംഗങ്ങളില്‍ ക്രഡിറ്റ് മോഹന്‍ലാലിന് മാത്രമേ ലഭിക്കാറുള്ളൂ.

    ഇടിവെട്ട് ആക്ഷന്‍ മാത്രമല്ല, തട്ടുപൊളപ്പന്‍ പാട്ടും പ്രണയവും ഉണ്ട്! കളര്‍ ഫുള്ളാണ് മാസ്റ്റര്‍പീസ്... ഇടിവെട്ട് ആക്ഷന്‍ മാത്രമല്ല, തട്ടുപൊളപ്പന്‍ പാട്ടും പ്രണയവും ഉണ്ട്! കളര്‍ ഫുള്ളാണ് മാസ്റ്റര്‍പീസ്...

    എന്നാല്‍ മോഹന്‍ലാലിനൊപ്പം പ്രാധാന്യമുണ്ട് ഇത്തരം രംഗങ്ങളില്‍ എത്തുന്ന നായികമാര്‍ക്കും. മോഹന്‍ലാലിന്റെ ചില ചിത്രങ്ങളില്‍ നായികമാര്‍ക്ക് വളരെ അധികം പ്രാധാന്യം നല്‍കാറുണ്ട്. നായികമാരില്ലാത്ത സിനിമകളും മോഹന്‍ലാല്‍ ധാരാളം ചെയ്തിട്ടുണ്ട്.

    കൂടെ അഭിനയിച്ചവരില്‍ മോഹന്‍ലാലിന് ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ ആണെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ അഭിനയിക്കാന്‍ ഏറ്റവും കംഫര്‍ട്ട് ശോഭനയ്‌ക്കൊപ്പമാണെന്നാണ് ലാല്‍ പറഞ്ഞത്. ലാലിന്റെ 30 നായികമാരെ കുറിച്ചാണ് ഇനി പറയുന്നത്.

    ശോഭന

    ശോഭന

    മോഹന്‍ലാലിന്റെ ഏറ്റവും മികച്ച ജോഡി ശോഭനയാണെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. മിന്നാരം, തേന്മാവിന്‍ കൊമ്പത്ത്, പവിത്രം, മായാമയൂരം, വെള്ളാനകളുടെ നാട്, ഉള്ളടക്കം അങ്ങനെ പതിനഞ്ചിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും ശോഭനയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്

    മഞ്ജു വാര്യര്‍

    മഞ്ജു വാര്യര്‍

    വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ മഞ്ജു അഭിനയിച്ചിട്ടുള്ളൂ. അതില്‍ മൂന്ന് ചിത്രം മോഹന്‍ലാലിനൊപ്പം. മൂന്നും ഗംഭീര അഭിനയമായിരുന്നു. ആറാം തമ്പുരാന്‍, കന്മദം, എന്നും എപ്പോഴും എന്നീ ചിത്രങ്ങള്‍. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തില്‍ മഞ്ജുവിന്റെ കാമുകനായി ഒരു അതിഥി വേഷം ലാല്‍ ചെയ്തിരുന്നു

    സുനിത

    സുനിത

    അപ്പു എന്ന ഒറ്റ ചിത്രത്തില്‍ മാത്രമേ മോഹന്‍ലാലും സുനിയും ഒന്നിച്ചഭിനയിച്ചിട്ടുള്ളൂ. എന്നാല്‍ ആ ഒരൊറ്റ ചിത്രത്തിലെ അഭിനയത്തിലൂടെ തന്നെ ഇരുവരും മികച്ചജോഡികളായി.

    രേഖ

    രേഖ

    മോഹന്‍ലാലിന്റെ ഹിറ്റ് നായികമാരില്‍ ഒരാളാണ് ഇന്ന് അമ്മ വേഷങ്ങളില്‍ തിളങ്ങുന്ന രേഖ. കിഴക്കുണരും പക്ഷി, ലാല്‍സലാം, അര്‍ഹത, ഏയ് ഓട്ടോ, ദശരഥം എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചു.

    ഉര്‍വശി

    ഉര്‍വശി

    മോഹന്‍ലാലിന്റെ ഹിറ്റ് ജോഡികളില്‍ ഉര്‍വശിയും പെടുന്നു. കളിപ്പാട്ടം, മിഥുനം, സ്പടികം, സൂര്യ ഗായത്രി, ഭരതം അങ്ങനെ ഉര്‍വശിയും ലാലും ഒന്നിച്ച ചിത്രങ്ങളും ഏറെ

    രേവതി

    രേവതി

    ചക്കിക്കൊത്ത ചങ്കരന്‍ എന്നുദ്ദേശിച്ചത് ലാലിനെയും രേവതിയെയുമായിരിക്കും. തല്ലുകൂടി അഭിനയിക്കുന്ന നായികയും നായകനുമാണെങ്കില്‍ അത് രേവതിയും മോഹന്‍ലാലുമാണ്. കിലുക്കം, ദേവാസുരം, മായാമയൂരം എന്നീ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടിന്റെ എക്കാലത്തെയും വലിയ വിജയമാണ്

    ഗീത

    ഗീത

    മോഹന്‍ലാലിനൊപ്പം എണ്‍പതുകളില്‍ ഒത്തിരി മികച്ച ചിത്രങ്ങള്‍ ചെയ്ത നടിയാണ് ഗീത. അഭിമന്യു, ലാല്‍സലാം, ഇന്ദ്രജാലം, അമൃതംഗമയ, സുഖമോ ദേവി, ഗീതം, പഞ്ചാഗ്നി തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചു.

    ലിസി

    ലിസി

    പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെയാണ് ലിസിയും മോഹന്‍ലാലും ഏറ്റവും കൂടുതല്‍ അടുത്തത്. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, മിഴിനീര്‍പ്പൂവുകള്‍, ചിത്രം അങ്ങനെ ലാലും ലിസിയും ഒന്നിച്ച ചിത്രങ്ങളും വിജയമായിരുന്നു

    ഐശ്വര്യ

    ഐശ്വര്യ

    രണ്ടേ രണ്ട് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഐശ്വര്യയും മോഹന്‍ലാലും ഒന്നിച്ചത്. അത് രണ്ടും ഹിറ്റായകുകൊണ്ട് മോഹന്‍ലാലിന്റെ ഹിറ്റ് നായികമാരുടെ ലിസ്റ്റില്‍ ഐശ്വര്യയും പെടുന്നു. നരസിംഹവും പ്രജയുമാണ് ഇരുവരും ഒന്നിച്ച ചിത്രം

    കനക

    കനക

    വിയത്‌നാം കോളനിയാണ് മോഹന്‍ലാലും കനകയും ഒന്നിച്ചഭിനയിച്ച ചിത്രം. ലാലിന്റെ കരിയര്‍ ബെസ്റ്റ് ചിത്രകങ്ങളിലൊന്നാണ് വിയത്‌നാം കോളനി. നരസിംഹത്തില്‍ ലാലിന്റെ സഹോദരിയായും കനക എത്തിയിരുന്നു.

    മീന

    മീന

    അന്നും ഇന്നും മോഹന്‍ലാലിന്റെ ഹിറ്റ് ജോഡിയാണ് മീന. വര്‍ണപ്പകിട്ട്, മിസ്റ്റര്‍ ബ്രഹ്മചാരി, നാട്ടുരാജാവ്, ചന്ദ്രോത്സവം, ഒളിമ്പ്യന്‍ അന്തോണി ആദം, ഉദയനാണ് താരം എന്നീ ചിത്രങ്ങളില്‍ ലാലും മീനയും ഒന്നിച്ചഭിനയിച്ചിരുന്നു. ഒടുവില്‍ ഒരുമിച്ച ദൃശ്യം മലയാളത്തിലെ എക്കാലത്തെയും വിജയ ചിത്രങ്ങളിലൊന്ന്. ഇപ്പോള്‍ വീണ്ടും ഇരുവരും ജിബു ജേക്കബ് ചിത്രത്തിന് വേണ്ടി ഒന്നിച്ചു.

    പാര്‍വ്വതി

    പാര്‍വ്വതി

    മോഹന്‍ലാലിന്റെ ഹിറ്റ് ജോഡിയായി പാര്‍വ്വതിയും എത്തിയിട്ടുണ്ട്. കിരീടം, ഉത്സവപിറ്റേന്ന്, അമൃതം ഗമയ, അധിപന്‍, തൂവാനത്തുമ്പികള്‍, കമലദളം തുടങ്ങിയവ അതില്‍ ചിലതാണ്

    രഞ്ജിനി

    രഞ്ജിനി

    മോഹന്‍ലാലിന്റെ നായിക എന്നാണ് ഇപ്പോഴും രഞ്ജിനി അറിയപ്പെടുന്നത്. ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിയ്ക്കുന്നു എന്നീ രണ്ട് ചിത്രങ്ങളിലും ഈ ജോഡികളുടെ അഭിനയം ഏറെ പ്രശംസകള്‍ നേടിയിരുന്നു.

    രമ്യകൃഷ്ണന്‍

    രമ്യകൃഷ്ണന്‍

    തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സൂപ്പര്‍താരങ്ങള്‍ക്കൊപ്പമൊക്കെ അഭിനയിച്ച താരമാണ് രമ്യകൃഷ്ണന്‍. മോഹന്‍ലാലിനൊപ്പം ആര്യന്‍, അനുരാഗി, ഓര്‍ക്കാപുറത്ത് എന്നീ ചിത്രങ്ങളില്‍ രമ്യ അഭിനയിച്ചു.

    കാര്‍ത്തിക

    കാര്‍ത്തിക

    എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്നു കാര്‍ത്തികയും മോഹന്‍ലാലും. താളവട്ടം, ജനുവരി ഓരോര്‍മ, ദേശാടനക്കിളി, ഉണ്ണികളെ ഒരു കഥ പറയാം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്.. അങ്ങനെ കാര്‍ത്തികയ്‌ക്കൊപ്പം ലാല്‍ ഒന്നിച്ച ചിത്രങ്ങളും വിജയമാണ്

    ലക്ഷ്മി ഗോപാലസ്വാമി

    ലക്ഷ്മി ഗോപാലസ്വാമി

    ഇന്നും ലക്ഷ്മി ഗോപാല സ്വാമി മോഹന്‍ലാലിന് മികച്ച പെയര്‍ തന്നെ. ശിക്കാര്‍, ഭ്രമരം, ഭഗവാന്‍, പരദേശി, കീര്‍ത്തിചക്ര, വാമനപുരം ബസ്‌റൂട്ട് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.

    സുമലത

    സുമലത

    സുമലതയും മോഹന്‍ലാലും ഒന്നിച്ച ഒറ്റ ചിത്രം പോരെ. തൂവാനത്തുമ്പികള്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മികച്ച താരജോഡികളായി മാറിയവരാണ് ലാലും സുമലതയും

    ഗിരിജ ഷെട്ടര്‍

    ഗിരിജ ഷെട്ടര്‍

    വന്ദനം എന്ന ഒറ്റ സിനിമയില്‍ മാത്രമേ ഗിരിജി ഷെട്ടര്‍ അഭിനയിച്ചിട്ടുള്ളൂ. ആ ചിത്രം ലാലിനൊപ്പമാണ്. വന്ദനം എന്ന ചിത്രം ഇഷ്ടപ്പെടുന്നവര്‍ക്കാര്‍ക്കും ലാലും ഗിരിജയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ മറക്കാന്‍ സാധിക്കില്ല

    നദിയ മൊയ്തു

    നദിയ മൊയ്തു

    നോക്കാത്താ ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ - നദിയ മൊയ്തുി കൂട്ടുകെട്ട് ഹിറ്റായത്. നദിയയുടെ ആദ്യ മലയാള സിനിമയാണ് ഫാസില്‍ സംവിധാനം ചെയ്ത നോക്കത്താ ദൂരത്ത് കണ്ണും നട്ട്.

    പൂര്‍ണിമ

    പൂര്‍ണിമ

    പൂര്‍ണിമ നായികയായെത്തിയ മഞ്ഞില്‍ വരിഞ്ഞ പൂക്കളാണ് ലാലിന്റെ അദ്യ ചിത്രം. ആ ചിത്രത്തില്‍ ലാല്‍ പ്രതിനായകന്റെ വേഷത്തിലാണ് എത്തിയത്. പിന്നീട് നായകനായി മാറിയപ്പോള്‍, എണ്‍പതുകളില്‍ ലാലിന്റെ ഏറ്റവും മികച്ച ജോഡിയായി പൂര്‍ണിമ എത്തി. ഏറ്റവും ഒടുവില്‍ ജില്ല എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്

    ഗൗതമി

    ഗൗതമി

    തെന്നിന്ത്യന്‍ താരമായ ഗൗതമിയും ലാലിനൊപ്പം മൂന്നോളം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ ഇരുരുടെയും ജോഡിപൊരുത്തം ശ്രദ്ധനേടി. മണിരത്‌നത്തിന്റെ ഇരുവരില്‍ രണ്ടുപേരും ഉണ്ടായിരുന്നു. മടങ്ങിവരവില്‍ ഗൗതമിയും മോഹന്‍ലാലും വിസ്മയം (മനമാന്ത) എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചു.

    ശാരി

    ശാരി

    ഒറ്റ ചിത്രത്തിലൂടെ ഹിറ്റായ മറ്റൊരു മികച്ച പെയറാണ് ശാരിയും മോഹന്‍ലാലും. പദ്മരാജന്റെ നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തിലാണ് ലാലും ശാരിയും ഒന്നിച്ചഭിനയിച്ചത്.

    അംബിക

    അംബിക

    എണ്‍പതുകളിലാണ് മോഹന്‍ലാലും അംബികയും ഒന്നിച്ച ഹിറ്റുകള്‍ ഉണ്ടായത്. മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ അംബികയാണ് നായിക. ഇത് കൂടാതെ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രവും ഈ ഭാഗ്യകൂട്ടുകെട്ടില്‍ നിന്നുമുണ്ടായതാണ്.

    ദേവയാനി

    ദേവയാനി

    ബാലേട്ടന്‍ എന്ന ചിത്രത്തിലാണ് ദേവയാനി ലാലിന്റെ ഉത്തമപത്‌നിയായി എത്തുന്നത്. പിന്നീട് നരന്‍, ഒരുനാള്‍ വരും എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചെങ്കിലും പെയര്‍ അല്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ജോഡിചേര്‍ന്നഭിനയിച്ച ചിത്രമാണ് ജനതഗാരേജ്

    ശാന്തികൃഷ്ണ

    ശാന്തികൃഷ്ണ

    മോഹന്‍ലാലിന്റെ കാമുകിയായും ഭാര്യയായും അമ്മയായും അമ്മായി അമ്മയായും അഭിനയിച്ച നടിയാണ് ശാന്തികൃഷ്ണ. വിഷ്ണു ലോകത്ത് കാമുകിയായും, പക്ഷെയില്‍ ഭാര്യയായും എത്തി. പിന്‍ഗാമി, ചെങ്കോല്‍, മായാമയൂരം, ഗാന്ധര്‍വ്വം, വിസ, ഹിമവാഹിനി, കേള്‍ക്കാത്ത ശബ്ദം എന്നീ ചിത്രങ്ങളിലൊക്കെ ഒന്നിച്ചഭിനയിച്ചെങ്കിലും നായികയല്ലായിരുന്നു.

    മീര വാസുദേവന്‍

    മീര വാസുദേവന്‍

    ഒറ്റ ചിത്രത്തില്‍ അഭിനയിച്ച് മോഹന്‍ലാലിന്റെ ഹിറ്റ് നായികയായി മാറിയവരുടെ കൂട്ടത്തിലാണ് മീര വാസുദേവനും. തന്മാത്ര എന്ന ചിത്രത്തിലെ ലാലിന്റെ ഭാര്യയായിട്ടാണ് ഇന്നും മീരയെ പലരും തിരിച്ചറിയുന്നത്.

    പദ്മപ്രിയ

    പദ്മപ്രിയ

    മോഹന്‍ലാലിന്റെ മികച്ച നായികമാരില്‍ ഒരാളാണ് പദ്മപ്രിയയും. വടക്കുനാഥന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി ഇരുവരും ഒന്നിച്ചഭിനയിച്ചത്. സ്‌നേഹവീട് എന്ന ചിത്രത്തില്‍ നായികയും നായകനുമായിരുന്നെങ്കിലും പെയര്‍ അല്ലായിരുന്നു.

    റായ് ലക്ഷ്മി

    റായ് ലക്ഷ്മി

    ലാലിന്റെ മികച്ച നായികമാരുടെ കൂട്ടത്തില്‍ റായി ലക്ഷ്മിയെയും പെടുത്താം. റോക്ക് ആന്റ് റോള്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനൊപ്പം തുടങ്ങി. പിന്നീട് അറബിയും ഒട്ടകവും പി മാധവന്‍ നായരും, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, ഇവിടം സ്വര്‍ഗ്ഗമാണ് തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു.

    മീര ജാസ്മിന്‍

    മീര ജാസ്മിന്‍

    എന്തുകൊണ്ടും മീര ജാസ്മിനും മോഹന്‍ലാലിന്റെ ഹിറ്റ് നായികമാരില്‍ പെടും. രസതന്ത്രം എന്ന ചിത്രത്തിലെ ഇരുവരുടെയും ജോഡിപൊരുത്തം തന്നെ ധാരാളം. ഇന്നത്തെ ചിന്താവിഷയം, ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു.

    അമല പോള്‍

    അമല പോള്‍

    പുതിയ തലമുറയില്‍ ലാലിന്റെ ഹിറ്റ് നായികയാണ് അമല പോള്‍. റണ്‍ ബേബി റണ്ണില്‍ അമല ലാലിന്റെ നായികയാകുന്നു എന്ന് കേട്ടപ്പോള്‍ പലരും വിമര്‍ശിച്ചു. എന്നാല്‍ ജനറേഷന്‍ ഗ്യാപ്പുകളില്ലാത്ത വിജയമാണ് ചിത്രം നേടിയത്. പിന്നീട് ലൈല ഓ ലൈല എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു.

    English summary
    Pics: Mohanlal And His Most Popular Heroines
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X