ജയന്‍ മുതല്‍ പൃഥ്വിരാജ് വരെ! ആക്ഷന്‍ സിനിമകളിലൂടെ കരിയര്‍ മാറി മറിഞ്ഞ സൂപ്പര്‍ താരങ്ങള്‍ ഇവരാണ്!!

Recommended Video

ആക്ഷന്‍ സിനിമകളിലൂടെ സൂപ്പർ ആയ താരങ്ങൾ | Mohanlal | Jayan | Prithviraj | filmibeat Malayalam

ആക്ഷന്‍, കോമഡി, പ്രണയം തുടങ്ങി സിനിമകളിലൂടെ പ്രേക്ഷകരെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളാണുള്ളത്. വില്ലന്മാരായി അഭിനയിച്ച പല താരങ്ങളും റോമാന്റിക് സിനിമകളിലൂടെ നായകനായി മാറുന്നും ചിലര്‍ കോമഡി വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതും നമ്മള്‍ സ്ഥിരമായി കണ്ട് വരുന്നതാണ്. എന്നാല്‍ ആക്ഷന്‍ സിനിമകളിലൂടെ കരിയര്‍ ബ്രേക്ക് നടത്തിയ നിരവധി സൂപ്പര്‍ താരങ്ങളാണ് മലയാള സിനിമയിലുള്ളത്.

നടനവിസ്മയം മോഹന്‍ലാല്‍ മുതല്‍ യുവതാരങ്ങളില്‍ പ്രമുഖനായ പൃഥ്വിരാജ് വരെ ആക്ഷന്‍ സിനിമകളിലുടെ കരിയര്‍ മാറ്റി മറിച്ച താരങ്ങളാണ്. പില്‍ക്കാലത്ത് പലതരം വേഷങ്ങള്‍ ഇവരെല്ലാം ചെയ്തിട്ടുണ്ടെങ്കിലും എക്കാലവും സിനിമാപ്രേമികളും ആരാധകരും ഒരുപോലെ ഓര്‍ത്തിരിക്കുന്ന ചില സിനിമകളുണ്ട്. ഇന്നും ആക്ഷന്‍ സിനിമകള്‍ ഒരുക്കുമ്പോള്‍ താരതമ്യം ചെയ്യാന്‍ ഇതിനൊക്കെ സാധിക്കും.

 ജയന്‍

ജയന്‍

1970 കളില്‍ മലയാളത്തില്‍ നിരവധി ആക്ഷന്‍ ചിത്രങ്ങളിലൂടെ അഭിനയിച്ച് ശ്രദ്ധേയേനായ താരമാണ് ജയന്‍. ചുരുങ്ങിയ സമയം കൊണ്ട് വലിയ ഉയരങ്ങള്‍ കീഴടക്കിയ ജയന്‍ അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. ആക്ഷന്‍ രംഗങ്ങളോട് അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ജയന്റെ മരണം സാഹസികമായ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു. ശരപഞ്ജരം എന്ന ചിത്രത്തിലെ ജയന്റെ ആക്ഷന്‍ രംഗങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നിത്. ജയനും ഷീലയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  ബാബു ആന്റണി

ബാബു ആന്റണി

മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് എന്നറിയപ്പെടുന്ന താരമാണ് ബാബു ആന്റണി. തൊണ്ണൂറ് കാലഘട്ടത്തില്‍ നിരന്തരം ആക്ഷന്‍ സിനിമകളിലൂടെ എത്തിയ ബാബു ആന്റണിയ്ക്ക് ആരാധകരുടെ വന്‍ പിന്തുണയുണ്ടായിരുന്നു. ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത് 1993 ല്‍ റിലീസിനെത്തിയ ഉപ്പുകണ്ടം ബ്രദേഴ്‌സ് എന്ന സിനിമയിലൂടെയാണ് ബാബു ആന്റണിയുടെ കരിയര്‍ ബ്രേക്ക് നടക്കുന്നത്. പിന്നീടിങ്ങോട്ട് ഇത്തരത്തിലുള്ള നിരവധി ആക്ഷന്‍ സിനിമകളിലായിരുന്നു ബാബു ആന്റണി അഭിനയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത കായംകുളം കൊച്ചുണ്ണിയിലും സാമനമായ വേഷമായിരുന്നു.

 മോഹന്‍ലാല്‍

മോഹന്‍ലാല്‍

നടന വിസ്മയമായി അറിയപ്പെട്ടുന്ന മോഹന്‍ലാല്‍ ഇന്ന ഇന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന താരങ്ങളില്‍ ഒരാളാണ്. മലയാളത്തിന്റെ താരരാജാവായി വാഴുന്ന മോഹന്‍ലാലിന്റെ കരിയര്‍ ആരംഭിക്കുന്നത് വില്ലന്‍ വേഷത്തിലൂടെയായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മോഹന്‍ലാല്‍ രാജാവിന്റെ മകന്‍ എന്ന സിനിമയിലൂടെയാണ് ആക്ഷന്‍ രംഗങ്ങളുമായി എത്തിയത്. ഈ ചിത്രം മോഹന്‍ലാലിന്റെ കരിയര്‍ ബ്രേക്ക് മൂവിയെന്ന് വിശേഷിപ്പിക്കാം. ഡെന്നീസ് ജോസഫ് തിരക്കഥ ഒരുക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രം 1986 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തുന്നത്. പില്‍ക്കാലത്ത് ആക്ഷന് പ്രധാന്യം നല്‍കുന്ന ഒരുപാട് സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു.

 സുരേഷ് ഗോപി

സുരേഷ് ഗോപി

മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് സിനിമകളില്‍ ഒന്നാണ് കമ്മീഷ്ണര്‍. സുരേഷ് ഗോപി എന്ന പേര് പറയുമ്പോള്‍ ആരാധകരുടെ മനസില്‍ ആദ്യം എത്തുന്നത് ഇത്തരം പോലീസ് കഥാപാത്രങ്ങളായിരിക്കും. സുരേഷ് ഗോപി ആക്ഷന്‍ സിനിമകളുടെ ഭാഗമാവുന്നത് ഈ ചിത്രത്തിലൂടെയായിരുന്നു. രഞ്ജി പണിക്കര്‍ തിരക്കഥ ഒരുക്കിയ കമ്മീഷ്ണര്‍ ഷാജി കൈലാസിന്റെ സംവിധാനത്തിലായിരുന്നു തിയറ്ററുകളിലേക്ക് എത്തുന്നത്.

 പൃഥ്വിരാജ്

പൃഥ്വിരാജ്

താരകുടുംബത്തില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ പൃഥ്വിരാജിന്റെ അരങ്ങേറ്റ ചിത്രം നന്ദനമായിരുന്നു. അന്നും ഇന്നും കുടുംബ പ്രേക്ഷകരുടെ ഇഷ്ട സിനിമയായിരുന്നു നന്ദനം. കരിയര്‍ ആരംഭിച്ച കാലത്ത് അത്തരം ഫാമിലി എന്റര്‍ടെയിനറുകളിലായിരുന്നു പൃഥ്വി അഭിനയിച്ചത്. എന്നാല്‍ പുതിയമുഖം എന്ന ചിത്രത്തിലൂടെ അതിനൊരു മാറ്റം വന്നു. ദീപന്‍ സംവിധാനം ചെയ്ത ചിത്രം 2009 ലായിരുന്നു തിയറ്ററുകൡലേക്ക് എത്തിയത്. പ്രിയ മണി നായികയായിട്ടെത്തിയ സിനിമയിലൂടെ ആക്ഷന്‍ സിനിമകളുടെ ഭാഗമായ പൃഥ്വിരാജ് വേറിട്ട സിനിമകളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ചിരുന്നു. ഇപ്പോള്‍ ലൂസിഫര്‍ എന്ന പൊളിറ്റിക്കല്‍ ഡ്രാമയൊരുക്കി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X