മമ്മൂട്ടി തുടങ്ങിവെച്ചേയുള്ളൂ, ഏറ്റുപിടിച്ച് മോഹന്‍ലാലും ചാക്കോച്ചനും! ദുല്‍ഖര്‍ ഇത് കാണുന്നില്ലേ
അമ്പരപ്പിക്കുന്ന മേക്കോവറുമായാണ് പലപ്പോഴും താരങ്ങള്‍ എത്താറുള്ളത്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധയാണ് പല താരങ്ങളും നല്‍കുന്നതും. കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടി അത്തരത്തിലൊരു ഫോട്ടോയുമായെത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം തരംഗമായി മാറിയത്. വര്‍ക് ഫ്രം ഹോമിലാണ് താനെന്നും ഇപ്പോഴത്തെ രൂപം ഇങ്ങനെയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇനി ഞങ്ങളൊക്കെ നില്‍ക്കണോ അതോ പോണോയെന്നായിരുന്നു യുവതാരങ്ങളുടെ ചോദ്യം. താരങ്ങളും ആരാധകരുമെല്ലാമായി നിരവധി പേരായിരുന്നു മമ്മൂട്ടിയുടെ ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്.
പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് മെഗാസ്റ്റാറിന്റേത് എന്ന് നേരത്തെ തന്നെ സിനിമാലോകവും പ്രേക്ഷകരും വിലയിരുത്തിയതാണ്. അദ്ദേഹത്തിന് പ്രായം വെറും നമ്പറാണെന്നും റിവേഴ്‌സ് ഗിയറിലാണ് വയസെന്നുമായിരുന്നു ആരാധകരും പറഞ്ഞത്. മമ്മൂട്ടിയുടെ പുതിയ ലുക്ക് പുറത്തുവന്നപ്പോള്‍ മുതല്‍ എല്ലാവരും ചോദിച്ചത് ദുല്‍ഖര്‍ സല്‍മാനെയായിരുന്നു. വാപ്പച്ചിയുടെ മേക്കോവറിനെക്കുറിച്ച് ചോദിക്കുന്ന ദുല്‍ഖറിനെക്കുറിച്ചുള്ള രസകരമായ ട്രോളുകളും പുറത്തുവന്നിരുന്നു. മമ്മൂട്ടി തുടങ്ങിവെച്ച ലുക്ക് മാറ്റല്‍ പരിപാടി മോഹന്‍ലാലും കുഞ്ചാക്കോ ബോബനും ഏറ്റെടുത്തിരിക്കുകയാണ്.

മമ്മൂട്ടിയുടെ പുതിയ ലുക്ക്
ലോക് ഡൗണായതോടെ വീട്ടിലേക്ക് മടങ്ങിയ മമ്മൂട്ടി 150 ദിവസമായി പുറത്തേക്ക് പോയിട്ടെന്നായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ താന്‍ റെക്കോര്‍ഡ് ഇടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും മകന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആ പറച്ചില്‍ വെറുതയെയായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. നിമിഷനേരം കൊണ്ടായിരുന്നു മമ്മൂട്ടിയുടെ മേക്കോവര്‍ ചിത്രം വൈറലായത്. വീട്ടിലിരിപ്പിനിടയിലും ഫിറ്റ്‌നസും വ്യായാമവും ഭക്ഷണക്രമവുമൊക്കെ പാലിക്കുന്നുണ്ട് താരം.

ഏറ്റുപിടിച്ച് മോഹന്‍ലാല്‍
മമ്മൂട്ടിയുടെ പുതിയ ലുക്ക് പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു മോഹന്‍ലാലും പുതിയ ലുക്കിലെത്തിയത്. ചെന്നൈയിലായിരുന്നു താരം അടുത്തിടെയാണ് കേരളത്തിലേക്ക് എത്തിയത്. താടി കളഞ്ഞ് ചുള്ളന്‍ ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രമായിരുന്നു പുറത്തുവന്നത്. ദൃശ്യം 2ലെ ജോര്‍ജുകുട്ടിയാവാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. ഇത് ശരിക്കും ജോര്‍ജുകുട്ടി തന്നെയാണാല്ലോയെന്നായിരുന്നു ചിത്രം കണ്ടപ്പോള്‍ ആരാധകര്‍ പറഞ്ഞത്. 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ വ്യക്തമാക്കിയത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ദൃശ്യം 2നെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്.
Recommended Video

കുഞ്ചാക്കോ ബോബനുമുണ്ട്
പ്രായം റിവേഴ്‌സ് ഗിയറിലോടുന്ന താരങ്ങളിലൊരാളായാണ് കുഞ്ചാക്കോ ബോബനേയും വിശേഷിപ്പിക്കാറുള്ളത്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിലും പുത്തന്‍ മേക്കോവര്‍ നടത്തുന്നതിലും പ്രത്യേക താരമാണ് അദ്ദേഹത്തിന്. അനിയത്തിപ്രാവിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ കുഞ്ചാക്കോ ബോബന്‍ ചോക്ലേറ്റ് ഹീറോ ഇമേജും മറികടന്ന് മുന്നേറുകയാണ്. ലോക് ഡൗണ്‍ സമയത്തും വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് താരമെത്തിയിരുന്നു. പുത്തന്‍ മേക്കോവറിലുള്ള ചിത്രവുമായാണ് ചാക്കോച്ചനും കഴിഞ്ഞ ദിവസം എത്തിയത്.

ദുല്‍ഖറിനെ വെറുതെ വിടുന്നില്ല
മമ്മൂട്ടിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ പുറത്തുവരുമ്പോഴെല്ലാം ട്രോളര്‍മാര്‍ ദുല്‍ഖറിനെ വെറുതെ വിടാറില്ല. ദുല്‍ഖറിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള രസകരമായ ട്രോളുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വാപ്പച്ചിയുടെ ഗ്ലാമറില്‍ അസൂയയല്ല അഭിമാനമാണ് തനിക്കും സുറുമിക്കുമെന്നാണ് താരം പറഞ്ഞത്. ദുല്‍ഖറിന്റെ മേക്കോവര്‍ എങ്ങനെയാണെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

വീട്ടിലിരുപ്പിനിടയില്‍
ലോക് ഡൗണായതോടെയാണ് താരങ്ങളെല്ലാം കുടുംബാംഗങ്ങള്‍ക്കരികിലേക്ക് തിരിച്ചെത്തിയത്. ചിത്രീകരണം നിര്‍ത്തിയതോടെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു എല്ലാവരും. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയും, പ്രിയപ്പെട്ട കാര്യങ്ങള്‍ ചെയ്തുമൊക്കെയാണ് പലരും സമയം ചെലവഴിച്ചത്. പാചക പരീക്ഷണങ്ങളുമായെത്തിയ താരങ്ങളും കുറവല്ലായിരുന്നു. അതിനിടയിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയായിരുന്നു ഇവര്‍ നല്‍കിയത്.


Click it and Unblock the Notifications