twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൂടുതൽ വിമര്‍ശനം കേട്ട രണ്ടു സൂപ്പര്‍ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും! വെളിപ്പെടുത്തി ഉർവശി

    |

    മലയാളത്തിലെ ഭൂരിഭാഗം താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുള്ള നടിയാണ് ഉർവശി. 1980 കളിൽ വെള്ളിത്തിരയിൽ എത്തിയ ഉർവശി മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും സജീവമായിരുന്നു. തെന്നിന്ത്യയിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ താത്തിന് കഴിഞ്ഞിരുന്നു. 90കളിൽ മോഹൽലാൽ മമ്മൂട്ടി ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു ഉർവശി. ഇപ്പോഴിത താരങ്ങളെ കുറിച്ച് മനസ്സ് തുറന്ന് ഉർവശി. മോഹൻലാലും മമ്മൂട്ടി തമ്മിലുള്ള വ്യത്യാസമായിരുന്നു നടി പങ്കുവെച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    mammootty-mohanlal

    രണ്ട് തരത്തിലുള്ള അഭനയം കാഴ്ചവെയ്ക്കുന്നവരാണ് മോഹൻലാലും മമ്മൂട്ടിയും. ഇവരുടെ അഭിനയം തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും നടി പറയുന്നു."ഞാന്‍ അഭിനയിച്ചു തുടങ്ങിയ സമയത്ത് ലാലേട്ടന്റെയും, മമ്മുക്കയുടെയും സപ്പോര്‍ട്ട് നല്ല പോലെ എനിക്കുണ്ടായിരുന്നു. ഒരുപാട് സിനിമകള്‍ എനിക്ക് അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. ലാലേട്ടന്‍ ഏതു തരം കഥാപാത്രങ്ങളായാലും അതില്‍ ഇന്‍വോള്‍വ് ചെയ്തു അഭിനയിക്കുന്ന ആളാണ്. മമ്മുക്ക വേറെ ഒരു സ്റ്റൈലാണ്. രണ്ടു പേരുടെയും അഭിനയം തമ്മില്‍ ഒരു ബന്ധവുമില്ല.

    Recommended Video

    Megastar Mammootty Singing A Song During Group Video Call Became Viral In Social Media

    അവര്‍ അത്രയും വ്യത്യസ്ത വേഷം ചെയ്തതിനു ശേഷമാണ് അവര്‍ക്കൊരു സ്റ്റാര്‍ഡം ഉണ്ടാകുന്നത്. മറ്റുള്ള ഭാഷയിലെ സൂപ്പര്‍ താരങ്ങളെക്കാള്‍ വിമര്‍ശനം കേട്ട രണ്ടു സൂപ്പര്‍ താരങ്ങള്‍ ഇവര്‍ മാത്രമാണ്. അവര്‍ നല്ല സിനിമ തെരഞ്ഞെടുത്തില്ലേല്‍ കുറ്റം, ചെയ്‌താല്‍ കുറ്റം, ചെറുപ്പക്കാരായാലും, വയസ്സനായാലും കുറ്റം. എന്തൊക്കെ കാര്യങ്ങള്‍ ആണ് അവരെക്കുറിച്ച് പറഞ്ഞിട്ടുള്ളത്‌. മറ്റുള്ള ഭാഷയിലെ നടന്മാര്‍ കൊച്ചു നായിക പെണ്‍കുട്ടികളുമായി ആടിപാടി നടക്കുന്നു. ആര്‍ക്കും ഒരു കുഴപ്പവും ഇല്ല. നമ്മള്‍ തമിഴിലൊക്കെ വര്‍ക്ക് ചെയ്യാന്‍ പോകുമ്പോഴാണ് ഇവരുടെ കൂടെ വര്‍ക്ക് ചെയ്തതിന്‍റെ വാല്യൂ മനസ്സിലാകുന്നത്". ഉര്‍വശി പറയുന്നു.

    ഇപ്പോഴും സിനിമയിൽ സജീവമാണ് താരം. ബാലതാരമായിട്ടാണ് ഉർവശി കരിയർ ആരംഭിക്കുന്നത്. ഇതിനോടകം തന്നെ തെന്നിന്ത്യൻ ഭാഷകളിലായി 500 ൽ പരം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. 1980 ൽ കെ. ഭാഗ്യരാജ് സം‌വിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് എന്ന ചിത്രത്തിലൂടെയാണ് ഉർവശി നായികയായി ചുവട് വെച്ചത്.1984 ൽ ഇറങ്ങിയ എതിർപ്പുകൾ ആണ് ഉർവശിയുടെ ആദ്യ മലയാള സിനിമ. സഹനടിക്കുള്ള ദേശിയ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ഉർവശിക്ക് ലഭിച്ചിട്ടുണ്ട്. 1995 ലെ കഴകം എന്ന ചിത്രത്തിസലൂടെയാണ് ആദ്യമായി അവാർഡും ലഭിച്ചത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നിരവധി തവണ ലഭിച്ചിട്ടുണ്ട്.

    Read more about: mohanlal mammootty urvashi
    English summary
    Mohanlal and Mammootty Are The Most Criticized Superstars, Revealed Urvashi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X