മമ്മൂട്ടിയും മോഹന്‍ലാലും പൊളിച്ചടുക്കി! ജനുവരി ആദ്യ വാരത്തില്‍ തിളങ്ങിയ താരങ്ങളെ കാണാം
പുതിയ വര്‍ഷം വലിയ പ്രതീക്ഷകള്‍ നല്‍കി നിരവധി സിനിമകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പോലെ 2020ലും മികച്ച സിനിമകള്‍ക്കായുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി ഇത്തവണയും മുന്‍നിര താരങ്ങള്‍ എത്തുന്നുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ഈ സിനിമകള്‍ നിലവില്‍ റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്.
മമ്മൂട്ടി,മോഹന്‍ലാല്‍ ചിത്രങ്ങളും ബോക്‌സോഫീസില്‍ നേര്‍ക്കുനേര്‍ പോരാടാനുളള തയ്യാറെടുപ്പുകളിലാണ്. പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ സിനിമകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളെല്ലാം എത്തിയിരുന്നു. കൂട്ടത്തില്‍ കൂടുതല്‍ തിളങ്ങിയത് മോഹന്‍ലാലും മമ്മൂട്ടിയും തന്നെയാണ്. സിനിമകളുടെ പോസ്റ്ററും ടീസറും പങ്കുവെച്ചുകൊണ്ടാണ് സൂപ്പര്‍ താരങ്ങള്‍ എത്തിയത്. ജനുവരി ആദ്യ വാരത്തില്‍ തിളങ്ങിയ മലയാളി താരങ്ങളെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ...

മോഹന്‍ലാല്‍
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഫസ്റ്റ്‌ലുക്ക് പങ്കുവെച്ചതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ഈ ആഴ്ച സോഷ്യല്‍ മീഡിയയില്‍ താരമായത്. ആരാധകരും പ്രേക്ഷകരും ഒരേപോലെ കാത്തിരിക്കുന്ന ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍. കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ് സൂപ്പര്‍താരം പ്രിയദര്‍ശന്‍ ചിത്രത്തില്‍ എത്തുന്നത്. നൂറ് കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമ ദൃശ്യവിസ്മയം തന്നെയായിരിക്കും സമ്മാനിക്കുകയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മരക്കാറിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്കിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.

മമ്മൂട്ടി
ഷൈലോക്കിന്റെ രണ്ടാം ടീസറും വണിന്റെ പുതിയ പോസ്റ്ററുമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി പുതിയ വര്‍ഷത്തില്‍ ആദ്യം വന്നത്. ടീസറും പോസ്റ്ററും ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. അജയ് വാസുദേവിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയുടെതായി ഒരുങ്ങുന്ന മാസ് എന്റര്‍ടെയ്‌നറാണ് ഷൈലോക്ക്. 2020ലെ മമ്മൂട്ടിയുടെ ആദ്യ റീലിസ് കൂടിയാണ് സിനിമ. ഷൈലോക്കിന്റെ ആദ്യ ടീസര്‍ പോലെ രണ്ടാം ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വണ്‍ സന്തോഷ് വിശ്വനാഥനാണ് സംവിധാനം ചെയ്യുന്നത്. വണും മമ്മൂട്ടിയുടെ ഇക്കൊല്ലത്തെ പ്രധാന റിലീസുകളിലൊന്നാണ്.

മഞ്ജു വാര്യര്‍
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പിന്നാലെ മഞ്ജു വാര്യരും പുതുവര്‍ഷത്തില്‍ തിളങ്ങിയിരുന്നു. ഹൊറര്‍ ത്രില്ലര്‍ ചിത്രം ചതുര്‍ മുഖത്തിന്റെ പോസ്റ്ററുമായിട്ടാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍ എത്തിയത്. സണ്ണി വെയ്‌നും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. ആദ്യമായാണ് ഒരു ഹൊറര്‍ ചിത്രത്തില്‍ നടി അഭിനയിക്കുന്നത്. ചതുര്‍മുഖത്തിന് പിന്നാലെ മമ്മൂട്ടിയുടെ നായികയായുളള മഞ്ജുവിന്റെ പുതിയ സിനിമയും പുതുവര്‍ഷ ദിനത്തില്‍ ആരംഭിച്ചിരുന്നു.

ടൊവിനോ തോമസ്
അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമായിട്ടാണ് ടൊവിനോ തോമസ് എത്തിയത്. ടൊവിനോയുടെ അടുത്ത സുഹൃത്തായ ജിതിന്‍ ലാലാണ് സിനിമ സംവിധാനം ചെയ്യുന്നത്. മൂന്ന് വേറിട്ട ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ താരം എത്തുന്നത്. തന്റെ കരിയറില്‍ വഴിത്തിരിവാകുന്ന ഒരു സിനിമയായിരിക്കുമിതെന്ന് നടന്‍ അഭിപ്രായപ്പെട്ടിരുന്നു.

ദിലീപ്
കേശു ഈ വീടിന്റെ നാഥന്‍ ഫസ്റ്റ് ലുക്കിലൂടെയാണ് ദിലീപ് ഈ വര്‍ഷമാദ്യം തിളങ്ങിയത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അറുപതുവയസുകാരന്റെ റോളിലാണ് നടന്‍ എത്തുന്നത്. പ്രായമുളള ഗെറ്റപ്പിലുളള ദിലീപിന്റെ പുതിയ മേക്കോവര്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ദിലീപിന്റെ ഇക്കൊല്ലത്തെ ആദ്യ റിലീസ് ചിത്രം കൂടിയായിരിക്കും കേശു ഈ വീടിന്റെ നാഥന്‍.

ദുല്‍ഖര്‍ സല്‍മാന്‍
അഭിനേതാവായും നിര്‍മ്മാതാവായും എത്തുന്ന പുതിയ സിനിമകളുടെ ഫസ്റ്റ്‌ലുക്ക് പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇക്കൊല്ലം തിളങ്ങിയത്. ദുല്‍ഖറിന്റെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കുറുപ്പ് ഫസ്റ്റ്‌ലുക്ക് പുതുവര്‍ഷത്തില്‍ വന്നിരുന്നു. ഒപ്പം തന്നെ അനൂപ് സത്യന്‍ ചിത്രം വരനെ ആവശ്യമുണ്ട്, ജേക്കബ് ഗ്രിഗറി നായകനാവുന്ന മണിയറയിലെ അശോകന്‍ തുടങ്ങിയ സിനിമകളുടെ പോസ്റ്ററും നടന്‍ പങ്കുവെച്ചു.


Click it and Unblock the Notifications