ഫഹദ് വരെ വന്നു, ഒപ്പം മോഹൻലാലും മമ്മൂട്ടിയും; ആരായാലും നയൻതാരയുടെ നിബന്ധനയ്ക്ക് മാറ്റമില്ല
മലയാളികൾ കാത്തിരുന്ന സിനിമയാണ് പാട്രിയോട്. മമ്മൂട്ടി, മോഹൻലാൽ എന്നീ രണ്ട് സൂപ്പർതാരങ്ങൾ. ഒപ്പം രേവതി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര എന്നിങ്ങനെ പ്രമുഖ താരങ്ങളും. മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയായതിനാൽ പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിച്ചു. വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുന്നതിനിൽ പ്രഖ്യാപന സമയം മുതൽ പാട്രിയോട് വാർത്താ പ്രധാന്യം നേടുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് അഭിനേതാക്കൾ.
എന്നാൽ നയൻതാരയെ പ്രൊമോഷൻ ഇവന്റുകളിലൊന്നും കാണുന്നില്ല. മറ്റ് സിനിമകളുടെ തിരക്കുകളിലാണ് താരം. പൊതുവെ സിനിമാ പ്രൊമോഷന് നയൻതാര എത്താറില്ല. ഓഡിയോ ലോഞ്ചിനോ അഭിമുഖങ്ങൾ താരം വരാറ് അപൂർവമായാണ്. പ്രൊഫഷണൽ കമ്മിറ്റ്മെന്റുകൾക്കപ്പുറത്ത് ലെെം ലെെറ്റിൽ നിൽക്കാൻ നയൻതാര താൽപര്യപ്പെടുന്നില്ല.

പ്രൊമോഷന് എത്തില്ല എന്നത് നയൻതാരയുടെ കരാറിൽ വ്യക്തമാക്കുന്ന കാര്യമാണ്. അതിനാൽ നിർമാതാക്കൾക്ക് പരാതിയില്ല. അതേസമയം അപൂർവം ചില സിനിമകളുടെ പ്രൊമോഷന് നയൻതാര തയ്യാറാകാറുണ്ട്. തെലുങ്ക് ചിത്രം മനശങ്കര വരപ്രസാദിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള വീഡിയോകൾക്ക് നടി സഹകരിച്ചു. അതേസമയം അപ്പോഴും അഭിമുഖം നൽകിയില്ല. ഭർത്താവ് സംവിധായകൻ വിഘ്നേശ് ശിവന്റെ എൽഐകെ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനുമെത്തി.
പാട്രിയോട്ടിന്റെ പ്രൊമോഷന് മോഹൻലാലും മമ്മൂട്ടിയും സജീവമായി പങ്കെടുത്തി. മമ്മൂട്ടി ഒന്നിലേറെ അഭിമുഖങ്ങൾ നൽകി. ശ്രദ്ധേയമായ മറ്റൊരു കാര്യം ഫഹദ് ഫാസിലും പ്രൊമോഷന് സഹകരിച്ചു എന്നതാണ്. പ്രൊമോഷനുകൾക്ക് പങ്കെടുക്കാനുള്ള താൽപര്യക്കുറവ് പരസ്യമായി പ്രകടിപ്പിച്ചയാളാണ് ഫഹദ് ഫാസിൽ. എന്നാൽ ഫഹദിന് ഈ മടി പ്രകടിപ്പിക്കാനേ ആയുള്ളൂ. കരാറാക്കി വ്യവസ്ഥ ചെയ്യാൻ കഴിഞ്ഞത് നയൻതാരയ്ക്കാണ്.
മറ്റ് നായിക നടിമാർ ആഗ്രഹിക്കുന്ന പ്രൊജക്ടാണ് നയൻതാരയ്ക്ക് ലഭിച്ചിരിക്കുന്നത്. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം സിനിമ ചെയ്യുകയെന്നത് നേട്ടമായി കാണുന്ന നടിമാരാണ് ഭൂരിഭാഗവും. അഭിമുഖങ്ങളിൽ ഇവർ ഇക്കാര്യം ആവർത്തിച്ച് പറഞ്ഞ് വാചാലരായേനെ. എന്നാൽ ഇതിനൊന്നും നയൻതാരയ്ക്ക് താൽപര്യമില്ല. അഭിനയിച്ച് കഴിഞ്ഞ് പറഞ്ഞുറപ്പിച്ച പ്രതിഫലവും വാങ്ങി അടുത്ത പ്രൊജക്‌ടിലേക്ക് പോകുന്നതാണ് നയൻതാരയുടെ രീതി. എത്ര വലിയ താരമായാലും ഈ നിബന്ധനയിൽ നയൻതാര മാറ്റം വരുത്തുന്നില്ല. നേരത്തെ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ജവാന്റെ പ്രൊമോഷന് താരം എത്തിയിരുന്നില്ല.
അമ്മയായ ശേഷം നയൻതാര സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവാണെന്ന് കഴിഞ്ഞ ദിവസം ഭർത്താവ് വിഘ്നേശ് ശിവൻ പറഞ്ഞിരുന്നു. നയൻതാര ഇപ്പോൾ സിനിമകളിൽ സെലക്ടീവ് ആണ്. കാരണം സമയം കളയാൻ പറ്റില്ല. പറ്റുന്നിടത്തോളം മക്കളോടൊപ്പം ചെലവഴിക്കണം. അതിനാൽ ചില സിനിമകൾ മാത്രമേ നയൻതാര ഇപ്പോൾ ചെയ്യുന്നുള്ളൂയെന്നാണ് വിഘ്നേശ് ശിവൻ പറഞ്ഞു.


Click it and Unblock the Notifications