ഹരികൃഷ്ണൻസിനെ രക്ഷിക്കാൻ അന്ന് ഷാരൂഖിനെ ഒഴിവാക്കി; വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുമ്പോൾ

മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയ്ക്ക് ഇന്ന് ശ്രീലങ്കയിൽ തിരി തെളിഞ്ഞിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷം മോ​ഹൻലാലും മമ്മൂ‌ട്ടിയും ഒന്നിച്ച് അഭിനയിക്കുന്നു. അതും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ. നയൻ‌താര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത സിനിമയിൽ പ്രേക്ഷകർ ഇത്രയധികം പ്രതീക്ഷ വെക്കാനുള്ള കാരണങ്ങൾ ഇവയൊക്കെയാണ്.

2008 ൽ പുറത്തിറങ്ങിയ ട്വന്റി ട്വന്റി എന്ന സിനിമയിലാണ് മോഹൻലാലും മമ്മൂട്ടിയും ഇതിന് മുമ്പ് ഒരുമിച്ച് അഭിനയിച്ചത്. 2014 ൽ ക‌ടൽ കടന്നൊരു മാത്തുക്കുട്ടി എന്ന സിനിമയിൽ അതിഥി വേഷത്തിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. മോ​ഹൻലാൽ-മമ്മൂട്ടി കോംബോയിലെത്തി വൻ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് 1998 ൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസ്. രണ്ട് പേർക്കും തുല്യ പ്രാധാന്യം നൽകിയൊരുക്കിയ ഹരികൃഷ്ണൻസ് സംവിധാനം ചെയ്തത് ഫാസിലാണ്.

Mohanlal  Mammootty  Faazil

മോഹൻലാലിന്റെ ആരാധകർക്ക് വേണ്ടി ഒരു ക്ലെെമാക്സും മമ്മൂട്ടി ആരാധകർക്ക് വേണ്ടി മറ്റൊരു ക്ലെെമാക്സുമായിരുന്നു ഹരികൃഷ്ണൻസിൽ. മോ​ഹൻലാൽ, മമ്മൂട്ടി ആരാധകരെ ഒരുപോലെ തൃപ്തിപ്പെടുത്താൻ ഹരികൃഷ്ണൻസിന് കഴിഞ്ഞു. ജൂഹി ചൗളയാണ് ചിത്രത്തിൽ നായികാ വേഷം ചെയ്തത്. ബോളിവുഡിൽ നിന്ന് മറ്റൊരു താരവും ഹരികൃഷ്ണൻസിൽ അഭിനയിക്കേണ്ടതായിരുന്നു.

സാക്ഷാൽ ഷാരൂഖ് ഖാനാണ് ചിത്രത്തിൽ അഭിനയിക്കാനിരുന്നത്. ഷാരൂഖിനെ വെച്ച് ഫോട്ടോഷൂട്ടും കഴിഞ്ഞതാണ്. എന്നാൽ പിന്നീട് നടനെ ഫാസിൽ ഒഴിവാക്കി. ഇതേക്കുറിച്ച് സംവിധായകൻ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. ഫാസിലിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ഒരു സീനിൽ കുഞ്ചാക്കോ ബോബന് ഞാൻ അഭിനയിച്ച് കാണിച്ച് കൊടുത്തു. ഇത് ജൂഹി ചൗള കണ്ട് അന്തം വിട്ടു. ഞാൻ ഒരുപാട് സംവിധായകരെ കണ്ടിട്ടുണ്ട്.

Mohanlal  Mammootty  Sharukh Khan

ഇങ്ങനെ അഭിനയിച്ച് കാണിച്ച് കൊടുക്കുന്നത് കണ്ടിട്ടില്ലെന്ന് ന‌ടി മമ്മൂട്ടിയോടും മോഹൻലാലിനോ‌ടും പറഞ്ഞു. ഇക്കാര്യം ഷാരൂഖ് ഖാനോടും പറഞ്ഞു. ഇത് കേട്ട് ഷാരൂഖ് ഈ പടത്തിൽ എനിക്കും ഒരു ചെറിയ വേഷം തരുമോ എന്ന് ചോദിച്ചു. മമ്മൂട്ടിയും മോഹൻലാലും ഷാരൂഖ് ഖാനും ജൂ ചൗളയെ പിടിച്ച് വലിക്കുന്ന സ്റ്റിൽ എടുത്ത് വെച്ചു. അവസാനം ഷാരൂഖ് ഖാന് ജൂഹി ചൗളയെ കിട്ടുന്നതായിരുന്നു എന്റെ മനസിൽ.

പക്ഷെ ഷാരൂഖ് ഖാനുണ്ടെന്ന് പറഞ്ഞാൽ ഇങ്ങനെയൊരു അവസാനം ആളുകൾ പ്രതീക്ഷിക്കും.ഹരികൃഷ്ണൻസിനെ രക്ഷപ്പെടുത്താൻ വേണ്ടി താൻ ഈ കാസ്റ്റിം​ഗ് വേണ്ടെന്ന് വെച്ചതാണെന്നും ഫാസിൽ വ്യക്തമാക്കി. ജൂഹിയെ ഷാരൂഖ് കൊണ്ട് പോകുന്നത് മമ്മൂട്ടി ഫാൻസിനും മോഹൻലാൽ ഫാൻസിനും ഇഷ്ടപ്പെടില്ല. മുൻകൂട്ടി കാണാൻ പറ്റുന്ന ക്ലെെമാക്സും ആയിപ്പോകും. ജൂഹിയോട് ഇക്കാര്യം പറഞ്ഞെന്നും ഫാസിൽ അന്ന് ഓർത്തു.

Read more about: mohanlal mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X