ബിഗ് ബജറ്റ് ചിത്രങ്ങളുമായി താരരാജാക്കന്മാരും മത്സരത്തില്‍! സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആര്‍ക്കാവും?

ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ സൂപ്പര്‍ താരങ്ങളും അവരുടെ ബിഗ് ബജറ്റ് ചിത്രങ്ങളും തമ്മിലായിരിക്കും മത്സരം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ മോഹന്‍ലാലിന്റെ ലൂസിഫറും ഈ വര്‍ഷം റിലീസ് ചെയ്യാന്‍ പോവുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹവും ലിസ്റ്റിലുണ്ടെന്നാണ് അറിയുന്നത്. അതുപോലെ തന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കവും മത്സരത്തിനുണ്ട്.

അതേ സമയം മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന, മോഹന്‍ലാലിന്റെ ഉണ്ട, പതിനെട്ടാം പടി, എന്നീ ചിത്രങ്ങളും നേമിനേഷനിലുണ്ട്. 120 ഓളം സിനിമകളായിരുന്നു ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടത്. ഒരു ചിത്രത്തിന്റെ അപേക്ഷ തിരസ്‌കരിച്ചിരുന്നു. അങ്ങനെ 119 സിനിമകളാണുള്ളത്. ഇക്കൊല്ലത്തെ പുരസ്‌കാരം എല്ലാവരെയും പ്രതിസന്ധിയിലാക്കുമെന്നാണ് അറിയുന്നത്.

mohanlal-and-mammootty

എന്തായാലും മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും വീണ്ടും മികച്ച നടനുള്ള അംഗീകാരം കിട്ടുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതുപോലെ യുവതാരങ്ങളും ഒപ്പത്തിനൊപ്പം മത്സരത്തിലുണ്ടെന്നാണ് അറിയുന്നത്. വൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്ന് തന്നെയാണ് അറിയുന്നത്. ചലച്ചിത്ര അക്കാദമി അതിനുള്ള തയ്യാറെടുപ്പുകളിലാണ്.

മുന്‍വര്‍ഷങ്ങളില്‍ ചലച്ചിത്ര വിതരണം അഭിനന്ദനം വാരിക്കൂട്ടിയിരുന്നു. അര്‍ഹതയ്ക്കുള്ള അംഗീകാരം പല താരങ്ങള്‍ക്കും ലഭിച്ചെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. ഇത്തവണയും അങ്ങനെ തന്നെ ഉണ്ടാവണമെന്നാണ് എല്ലാവരുടെയും അഭിപ്രായം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X