മമ്മൂട്ടിയുടെ പേജില്‍ പോയാല്‍ അവിടെ മോഹന്‍ലാല്‍! തിരിച്ചും അങ്ങനെ തന്നെ, കൊറോണയ്‌ക്കെതിരെ താരങ്ങളും
കേരളത്തിലും വ്യാപകമായ കൊവിഡ് 19 നെ നേരിടാന്‍ അതീവ ജാഗ്രതയിലായിരുന്നു സംസ്ഥാനം. സാധാരണക്കാര്‍ക്കൊപ്പം സിനിമാ താരങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പിലുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ബോധവത്കരണത്തിനായി നല്‍കുന്ന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ളവര്‍ പങ്കുവെച്ചിരുന്നു.
സര്‍ക്കാര്‍ പുറത്ത് വിടുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളെ കുറിച്ചും ആര്‍ക്കൊക്കെ രോഗമുണ്ട്, തുടങ്ങി എല്ലാ വിവരങ്ങളും താരങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇതില്‍ രസകരമായ ചില സംഭവങ്ങള്‍ കൂടിയുണ്ട്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജില്‍ പോയാല്‍ മമ്മൂട്ടിയുടെ ഫോട്ടോ വെച്ചിട്ടുള്ള പോസ്റ്ററുകളാണ് കാണാന്‍ കഴിയുക. അതേ സമയം തന്നെ മമ്മൂട്ടിയുടെ അക്കൗണ്ടില്‍ മോഹന്‍ലാലിന്റെ ചിത്രങ്ങളും കാണാന്‍ കഴിയും.

സര്‍ക്കാരിന്റെ ബ്രേക്ക് ദി ചെയിന്‍ ക്യാംപെയിന്റെ ഭാഗമായി മോഹന്‍ലാല്‍, മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടൊവിനോ തോമസ്, ആസിഫ് അലി, മഞ്ജു വാര്യര്‍ തുടങ്ങി താരങ്ങളെല്ലാവരും തന്നെ രംഗത്തുണ്ട്. സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നാണ് എല്ലാ താരങ്ങളും ഒരുപോലെ പറയുന്നത്. വീടിന് പുറത്തിറങ്ങാതെ നേരിടേണ്ട ഒന്നാണ് കൊറോണ. ശക്തിയല്ല ബുദ്ധിയാണ് ഇതിനെ ജയിക്കാന്‍ വേണ്ടതെന്നും താരങ്ങള്‍ പറയുന്നു.
പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സാണ് സര്‍ക്കാരിന് വേണ്ടി താരങ്ങളെ വെച്ചുള്ള ബ്രേക്ക് ദി ചെയിന്‍ ക്യാംപെയിനുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വൈറസ് വ്യാപകമായ പശ്ചാതലത്തില്‍ മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാവരും തന്നെ ഇതിനെതിരെയുള്ള ആഹ്വാനങ്ങളും സന്ദേശങ്ങളുമായി എത്തിയിരുന്നു.

എല്ലാ യുദ്ധങ്ങളും ശക്തിയോടെ നമുക്ക് ജയിക്കാന്‍ കഴിയില്ല. ചില യുദ്ധങ്ങള്‍ ജയിക്കാന്‍ നമ്മള്‍ ഉപയോഗിക്കേണ്ടത് ബുദ്ധിയാണ്. ഇപ്പോള്‍ കൊറോണ നമ്മള്‍ പുറങ്ങുന്നതും കാത്ത് കളമൊരുക്കി കാത്തിരിക്കുകയാണ്. ആ കളത്തിലേക്ക് നേരിട്ട് നമ്മള്‍ ഇറങ്ങി കൊടുക്കാതിരിക്കുക എന്ന ബുദ്ധിയാണ് നമ്മള്‍ ഇവിടെ പരീക്ഷിക്കേണ്ടത്. അതിന്റെ ശക്തി ക്ഷയിക്കുന്നത് വരെ. അല്ലെങ്കില്‍ അത് ഇല്ലാതാവുന്നത് വരെ. നമുക്ക് വീട്ടിലിരുന്ന് ജയിക്കാവുന്ന യുദ്ധമാണിത്. തോല്‍ക്കില്ല കേരളം എന്നുമാണ് വീഡിയോ സന്ദേശത്തിലൂടെ ടൊവിനോ പറയുന്നത്.
Recommended Video
വീട്ടില്‍ പോകാന്‍ പോലും പറ്റാതെ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ് നടന്‍ ആസിഫ് അലി. നമുക്ക് വേണ്ടി സഹായിക്കാന്‍ പോലീസുകാര്‍ അടക്കം ഒരുപാട് പേരുണ്ട്. അവര്‍ക്കൊക്കെ വേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം വീട്ടിലിരിക്കുക എന്നതാണ്. ഇത് കൈയില്‍ നിന്ന് പോയാല്‍ പിടിച്ചാല്‍ കിട്ടില്ല. എല്ലാവരും ഒരുമിച്ച് നിന്ന് ഇതിനെ മറികടക്കാം എന്ന് ആസിഫ് അലിയും പറയുന്നു.


Click it and Unblock the Notifications