മമ്മൂട്ടിയോ മോഹന്‍ലാലോ? മരക്കാരായി ആര് തിളങ്ങും? വൈറലാവുന്ന പ്രമോ ഡയലോഗ് കേട്ടോ? കേള്‍ക്കൂ!

Recommended Video

മരക്കാരായി ആര് തിളങ്ങും?

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. പരസ്പരം പിന്തുണച്ചും സഹായിച്ചുമാണ് ഇരുവരും മുന്നേറുന്നത്. ആരാധകര്‍ ഇവര്‍ക്കായി പോരടിക്കാറുണ്ടെങ്കിലും അതൊന്നും ഇവരെ ബാധിക്കാറില്ല. ഇരുവരും ഒരുമിച്ചെത്തിയപ്പോഴും ബോക്‌സോഫീസില്‍ പരസ്പരം മത്സരിച്ചപ്പോഴുമൊക്കെ ആരാധകര്‍ അതാഘോഷമാക്കി മാറ്റിയിട്ടുണ്ട്. കുറേ മുന്‍പായിരുന്നു കുഞ്ഞാലി മരക്കാരായി ആരെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഒരിടയ്ക്ക് സജീവമായിരുന്നു. കേരളപ്പിറവി ദിനത്തിലായിരുന്നു പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന കുഞ്ഞാലി മരക്കാറിനെക്കുറിച്ച് പ്രഖ്യാപിച്ചത്. പ്രഖ്യാപനം പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലാണ് മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന കുഞ്ഞാലി മരക്കാറിനെക്കുറിച്ച് പ്രഖ്യാപിച്ചത്. താരരാജാക്കന്‍മാരില്‍ ആരായിരിക്കും മികച്ചതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ അന്നേ തുടങ്ങിയിരുന്നു.

നിശ്ചിത സമയത്തിനുള്ളില്‍ സിനിമ തുടങ്ങിയില്ലെങ്കില്‍ തന്റെ പ്രൊജക്ടുമായി മുന്നേറുമെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്. പറഞ്ഞത് പോലെ തന്നെ തിരക്കഥ പൂര്‍ത്തിയാക്കി ചിത്രീകരണം തുടങ്ങുകയായിരുന്നു. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികാനായകന്‍മാരാക്കി ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന സിനിമയുടെ ചിത്രീകരണം 121 ദിവസമെടുത്താണ് പൂര്‍ത്തിയാക്കിയത്. താരപുത്രന്‍മാരും താരപുത്രികളുമൊക്കെയായി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. മരക്കാര്‍ അനുഭവത്തെക്കുറിച്ച് താരങ്ങളും വാചാലരായിരുന്നു. മോഹന്‍ലാലോ മമ്മൂട്ടിയോ ആരായിരിക്കും മരക്കാറായി തിളങ്ങുകയെന്ന ചോദ്യവും ആരാധകരുന്നയിച്ചിരുന്നു. അത്തരത്തിലുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ് ഇപ്പോള്‍.

കുഞ്ഞാലി മരക്കാരായി താരരാജാക്കന്‍മാര്‍

കുഞ്ഞാലി മരക്കാരായി താരരാജാക്കന്‍മാര്‍

ഒരേ കഥാപാത്രങ്ങളായി താരരാജാക്കന്‍മാര്‍ എത്തിയാല്‍ എങ്ങനെയിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഒരേ കഥാപാത്രങ്ങളായുള്ള വരവ് ശരിയാവില്ലെന്നും മലയാളത്തിന് അങ്ങനെയൊരു പാരമ്പര്യമില്ലെന്നുമായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ എന്നായിരിക്കും ഈ ചരിത്ര സിനിമ യാഥാര്‍ത്ഥ്യമാവുകയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. മമ്മൂട്ടിയുടേയും സന്തോഷ് ശിവന്റേയും തിരക്കുകളെക്കുറിച്ചായിരുന്നു സന്തോഷ് ശിവന്‍ പറഞ്ഞത്. ഇതിനിടയിലാണ് മോഹന്‍ലാലിന്റെ മരക്കാര്‍ തുടങ്ങിയത്.

 മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമായി മോഹന്‍ലാല്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമായി മോഹന്‍ലാല്‍

പ്രിയദര്‍ശന്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങള്‍ ഈ ചിത്രത്തിനായി അണിനിരന്നിരുന്നു. സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരുള്‍പ്പടെ മുന്നണിയിലും പിന്നണിയിലുമായി വന്‍താരനിരയാണ് അണിനിരന്നത്. അനി ശശിയും സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനും ഈ സിനിമയുമായി സഹകരിച്ചിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കി സിനിമ റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

 ആരായിരിക്കും തിളങ്ങുന്നത്?

ആരായിരിക്കും തിളങ്ങുന്നത്?

മോഹന്‍ലാലോ മമ്മൂട്ടിയോ ആരായിരിക്കും കുഞ്ഞാലി മരക്കാരായി തിളങ്ങുകയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഫാന്‍സ് ഗ്രൂപ്പുകളില്‍ സജീവമായി നടക്കുന്നുണ്ട്. അവരവരുടെ കഥാപാത്രത്തെ പരമാവധി മനോഹരമാക്കിയാണ് ഇരുവരും മുന്നേറുന്നത്. ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പരിചയവും ഇരുവര്‍ക്കുമുണ്ട്. ഇവരുവരുടെയും കുഞ്ഞാലി മരക്കാര്‍ ലുക്കിലുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

 മമ്മൂട്ടി എത്തിയാല്‍

മമ്മൂട്ടി എത്തിയാല്‍

ചരിത്ര കഥാപാത്രങ്ങളെ മനോഹരമാക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടി. അദ്ദേഹം തന്നെ കുഞ്ഞാലി മരക്കാരായി എത്തണമെന്നാണ് ആരാധകരും പറയുന്നത്. വടക്കന്‍ വീരഗാഥയിലും പഴശ്ശിരാജയിലുമൊക്കെയായി നിറഞ്ഞാടിയ മമ്മൂട്ടിയില്‍ മരക്കാരും ഭദ്രമായിരിക്കുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന മാമാങ്കവും മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്നുണ്ട്.

മോഹന്‍ലാലും മോശക്കാരനല്ല

മോഹന്‍ലാലും മോശക്കാരനല്ല

തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കുന്നതില്‍ മോഹന്‍ലാലും ഒട്ടും മോശക്കാരനല്ല. ഒടിയന്‍ മാണിക്യനായുള്ള അദ്ദേഹത്തിന്റെ ഭാവപ്പകര്‍ച്ചയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ശാരീരികമായ തയ്യാറെടുപ്പുകളും അദ്ദേഹം നടത്തിയിരുന്നു. കുഞ്ഞാലി മരക്കാരായുള്ള മോഹന്‍ലാലിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു.

ഡയലോഗ് ടീസര്‍

മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഡയലോഗ് ടീസര്‍ കേള്‍ക്കൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X