എന്നാലും നിങ്ങൾ എന്നോട് ഇത് ചെയ്തല്ലോയെന്ന് ചോദിക്കും, ആരാധകരെന്ന് പറയുന്നത് ഭാര്യയെപ്പോലെ; മോഹൻലാൽ പറഞ്ഞത്

ഒട്ടുമിക്ക ആളുകളുടെയും ബാല്യ കൗമാര യൗവ്വനങ്ങളെ കാഴ്ചയുടെ വിസ്മയം കൊണ്ട് സമ്പന്നമാക്കിയ നടന്മാരിൽ പ്രധാനിയാണ് മോഹൻലാൽ. എന്നാൽ അടുത്ത കാലത്തായി മോഹൻലാൽ സിനിമകളൊന്നും തന്നെ വേണ്ടത്ര വിജയമായി മാറുന്നില്ല. താരം തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച ബറോസ് അടുത്തിടെയാണ് തിയേറ്ററുകളിൽ എത്തിയത്. വൻ പ്രതീക്ഷയോടെ എത്തിയ മോഹൻലാല്‍ ചിത്രമായിരുന്നു ബറോസെങ്കിലും തിയേറ്ററിൽ തകർന്ന് അടിഞ്ഞു.

കുട്ടികള്‍ ഇഷ്‍ടപ്പെടുന്ന തരത്തിലുമായിരുന്നു ബറോസ്. കഴിഞ്ഞ ദിവസം മുതൽ ബറോസ് ഒടിടിയിലും സ്ട്രീം ചെയ്ത് തുടങ്ങി. പക്ഷെ ശരാരി സിനിമ എന്ന രീതിയിൽ തന്നെയാണ് ബറോസ് ഒടിടിയിൽ കണ്ടവരുടെയും പ്രതികരണം. മലയാളത്തിൽ നിരവധി യുവതാരങ്ങൾ ഉണ്ടെങ്കിലും അന്നും ഇന്നും ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ മോഹൻലാലാണ്.

Mohanlal  Mammootty

ആരാധകർക്ക് വേണ്ടി സമയം ചിലവഴിക്കാനും ചിത്രങ്ങൾ പകർത്താനും മടിയില്ലാത്ത നടൻ കൂടിയാണ് താരം. മാസങ്ങൾക്ക് മുമ്പ് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ 25-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാ​ഗമായി വലിയൊരു ഫാൻസ് മീറ്റ് കൊച്ചിയിൽ നടന്നിരുന്നു. അന്ന് നിന്ന നിൽപ്പിൽ അയ്യായിരത്തിന് മുകളിൽ ആളുകൾക്കൊപ്പമാണ് മോഹൻലാൽ ഫോട്ടോ പകർത്തിയത്.

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ നടുവിൽ നിൽക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് മോഹന്‍ലാലും ഇടയ്ക്കിടെ പറയാറുണ്ട്. പക്ഷെ ചിലപ്പോഴൊക്കെ ആരാധകരുടെ പ്രതികരണങ്ങളും പ്രവൃത്തികളും മോഹൻലാലെന്ന നടന് എതിരെ പ്രേക്ഷകർ തിരിയാനും കാരണമായിട്ടുണ്ട്. താരത്തിന്റെ സിനിമകൾക്ക് ഓവർഹൈപ്പ് നൽകി തകർക്കുന്നത് ആരാധകരാണെന്ന അഭിപ്രായവും സിനിമാപ്രേമികൾക്കുണ്ട്.

അടുത്തിടെ റിലീസ് ചെയ്ത മോഹൻലാൽ സിനിമകളിൽ നേര് മാത്രമാണ് വിജയമായത്. 2025ൽ നിരവധി മോഹൻലാൽ സിനിമകൾ പ്രേക്ഷകരിലേക്ക് എത്താനുണ്ട്. അതുകൊണ്ട് തന്നെ 2025 മോഹ​ൻലാൽ ആരാധകർക്ക് ഏറെ പ്രതീക്ഷയുള്ള വർഷമാണ്. അതേസമയം ഇപ്പോഴിതാ ആരാധകരെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഒരു ചടങ്ങിൽ പങ്കെടുത്തക്കവെ സദസിലുള്ള കാണികളുമായുള്ള സംവാ​ദത്തിനിടെ ആരാധകരുടെ സ്നേഹത്തെ പറ്റി എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോഴാണ് രസകരമായ രീതിയിൽ മോഹൻലാൽ മറുപടി പറഞ്ഞത്.

ആരാധകർ എന്ന് പറയുന്നത് ഭാര്യയെപ്പോലെയാണ്. നമ്മൾ എത്ര നല്ല കാര്യങ്ങൾ ചെയ്താലും ഒരു ചെറിയ തെറ്റോ പിഴവോ ചെയ്താൽ പറയും എന്നാലും നിങ്ങൾ എന്നോടിത് ചെയ്തല്ലോയെന്ന് ചോദിക്കും എന്നാണ് മോഹൻലാൽ പറഞ്ഞത്. താരത്തിന്റെ വീഡിയോയ്ക്കൊപ്പം മമ്മൂട്ടി തന്റെ ആരാധകരെ കുറിച്ച് പറഞ്ഞ വാക്കുകളും കൂടി ചേർത്താണ് വീഡിയോ വൈറലാകുന്നത്.

mohanlal  mammootty

മമ്മൂക്കയ്ക്ക് എന്താണ് ഞങ്ങൾ ആരാധകർ എന്നാണ് അഭിമുഖം പകർത്താൻ എത്തിയ അവതാരകരിൽ ഒരാൾ ചോദിച്ചത്. അതിന് നടൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു... ആരാധകരാണ് എല്ലാം. ആരാധകരിൽ ഇഷ്ടം കൊണ്ട് ദേഷ്യം തോന്നുന്നവരില്ലേ?. ചില ആളുകൾ ഇഷ്ടമില്ലാത്ത കാര്യം ചെയ്താൽ ഇഷ്ടം ദേഷ്യമായി മാറും. അങ്ങനെ ഒത്തിരിപ്പേർക്ക് എന്നോട് ദേഷ്യമുണ്ട് എന്നായിരുന്നു. വീഡിയോ വൈറലായതോടെ രണ്ടുപേരും ഒന്ന് തന്നെയാണ് പറഞ്ഞതെന്നാണ് കമന്റുകൾ.

അതേസമയം എമ്പുരാനാണ് മോഹൻലാലിന്റെ ഈ വർഷം റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും വലിയ സിനിമ. ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്ക് ആവേശമേകി എമ്പുരാന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പ്രത്യേക പരിപാടിയിൽ മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ടീസര്‍ റിലീസ് ചെയ്തു.

സോഷ്യൽമീഡിയ മുഴുവൻ എമ്പുരാന്റെ ടീസർ കൊണ്ട് നിറയുകയാണ്. പൃഥ്വിരാജ് സുകുമാരനാണ് സംവിധാനം. കഴിഞ്ഞ കുറച്ച് നാളുകളായി എമ്പുരാന്റെ ഷൂട്ടും പോസ്റ്റ് പ്രൊഡക്ഷനുമെല്ലാമായി തിരക്കിലായിരുന്നു പൃഥ്വിരാജ്. ചിത്രം മാർച്ച് മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തും.

More from Filmibeat

Read more about: mohanlal mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X