താരരാജാക്കന്മാര്‍ തമ്മില്‍ മത്സരമാണോ? മോഹന്‍ലാലിന് പിന്നാലെ കസവ് മുണ്ടുടുത്ത് മമ്മൂട്ടിയും!

Recommended Video

കസവ് മുണ്ടു ചുറ്റി തനി നാടന്‍ ലുക്കില്‍ ലാലേട്ടനും മമ്മൂക്കയും

മലയാള തനിമ നിലനിര്‍ത്തുന്ന ചിത്രവുമായി മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ഫോട്ടോ തരംഗമായിരുന്നു. ലാലേട്ടന് ഗ്ലാമര്‍ കൂടിയെന്നാണ് പുതിയ ചിത്രം കണ്ട ശേഷം ആരാധകര്‍ പറഞ്ഞത്. കസവ് മേല്‍മുണ്ട് പുതച്ച് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബിന്റെ പേജുകളിലെല്ലാം ഫോട്ടോ വൈറലായി.

പിന്നാലെ മമ്മൂട്ടിയും സാമാനമായ വസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രം വൈറലാവുകയാണ്. മമ്മൂട്ടി ഫാന്‍സ് ക്ലബ്ബുകരാണ് കസവ് മുണ്ടും മേല്‍മുണ്ടും ധരിച്ച് അമ്പലത്തില്‍ നിന്നും ഇറങ്ങി വരുന്ന മമ്മൂട്ടിയുടെ ചിത്രം പുറത്ത് വിട്ടത്. മലയാള തനിമ എന്ന് പറഞ്ഞാല്‍ ഇതാണെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു ചിത്രമെത്തിയത്. ഒരേ ദിവസം താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ തരംഗമാവുന്നത് ഇത് ആദ്യത്തെ സംഭവമല്ല.

mohanlal-and-mammootty

മോഹന്‍ലാലിനെ നായകനാക്കി ജിബു ജോജു കൂട്ടുകെട്ടില്‍ സംവിധാനം ചെയ്യുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ചിത്രീകരണമാണ് നടക്കുന്നത്. കോമഡിയ്ക്ക് പ്രധാന്യം നല്‍കി ഒരുക്കുന്ന എന്റര്‍ടെയിനര്‍ മൂവിയാണിത്. ഇട്ടിമാണിയുടെ ഷൂട്ടിംഗിന് ശേഷം സിദ്ദിഖിന്റെ സംവിധാനത്തിലെത്തുന്ന ബിഗ് ബ്രദര്‍ ആരംഭിക്കും. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തും. ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ എല്ലാം തിരക്ക് കഴിഞ്ഞതിന് ശേഷം മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം തുടങ്ങും.

മാമാങ്കം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മമ്മൂട്ടി രമേഷ് പിഷാരടിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് എത്തിയിരിക്കുകയാണ്. ഗാനഗന്ധര്‍വ്വന്‍ എന്ന് പേരിട്ടിരിക്കുന്ന ്ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചത്. ഉണ്ട എന്ന സിനിമയാണ് ഉടന്‍ റിലീസ് തീരുമാനിച്ചിരിക്കുന്ന മമ്മൂട്ടി ചിത്രം. പിന്നാലെ ബിഗ് ബജറ്റിലൊരുക്കുന്ന മാമാങ്കം റിലീസ് ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X