മോഹൻലാലിന്റെ പക്കലുള്ളത് എട്ട് കോടി രൂപയുടെ വാച്ച്; ഒരു വാച്ചിന് മാത്രം താരങ്ങൾ ചെലവാക്കുന്ന തുകയിങ്ങനെ!

ആഡംബരങ്ങൾക്ക് യാതൊരു കുറവും കാണിക്കാത്തവരാണ് സിനിമാ താരങ്ങൾ. വിവാഹത്തിനും വാഹനങ്ങൾക്കും വസ്ത്രങ്ങൾക്കുമായി വൻ തുകയാണ് താരങ്ങൾ ചെലവഴിക്കാറ്. താരമൂല്യം കൂട്ടുന്നതിലും ലൈം സജീവമാവുന്നതിലും പലപ്പോഴും ഇത്തരം ആഡംബരങ്ങളും ഘടകമാവാറുണ്ട്.

ആഡംബരം അതിര് കടക്കുന്നെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പലപ്പോഴും ഇവർക്കെതിരെ വിമർശനങ്ങളും ഉണ്ടാവാറുണ്ട്. എന്നാൽ ഇതൊന്നും താരങ്ങളെ ബാധിക്കാറില്ല.

ഇപ്പോഴിതാ മലയാള സിനിമാ താരങ്ങളുടെ ആഡംബര വാച്ചുകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആഡംബര വാച്ചുകളെ പറ്റി വീഡിയോകൾ ചെയ്യുന്ന എഫിൻ എം. ബിഹൈന്റ് വുഡ്സിനോടാണ് പ്രതികരണം. ആർ എം എന്ന ബ്രാന്റ് സിനിമാ താരങ്ങളെ സംബന്ധിച്ച് എക്സോട്ടിക് ബ്രാന്റ് ആണെന്ന് ഇദ്ദേഹം പറയുന്നു. ഈ വാച്ചുകളുടെ റീട്ടെയ്ൽ പ്രൈസിന് ഡബിൾ ആയിരിക്കും മാർക്കറ്റ് പ്രൈസ് വരുന്നത്.

നാല് മുതൽ എട്ട് കോടി വരെ നീളും ഇതിന്റെ പ്രൈസ്. അതിന് ഇത്ര വില വരാൻ കാരണമുണ്ട്. ആ വാച്ചുകൾ ലിമിറ്റഡ് പീസുകളായാണ് ഇറക്കുന്നത്. രണ്ട് കാറ്റ​ഗറി ഉണ്ട്. ലിമിറ്റഡ് എഡിഷനും ലിമിറ്റഡ് പ്രൊഡക്ഷനും. ഒരു വർഷം രണ്ട് തവണ ആയിരിക്കും അതിന്റെ നിർമാണം. ആ വാച്ചുകൾ കലക്ട് ചെയ്യുന്നവർ പിന്നീട് റീ സെയിൽ ചെയ്യുമ്പോൾ അവർ പറയുന്നതാണ് അതിന്റെ പ്രൈസ്.

Mohanlal, Mammootty

ആർഎം എന്ന വാച്ച് ലാലേട്ടന്റെ കൈയിൽ ഉണ്ട്. ലാലേട്ടന്റെ വാച്ചുകൾക്ക് എന്റെ ഏകദേശ കണക്കനുസരിച്ച് റീട്ടെയ്ൽ പ്രെെസ് തന്നെ 1.5 കോടി യോളമുണ്ട്. അതിന്റെ മാർക്കറ്റ് പ്രെെസ് അവരാണ് തീരുമാനിക്കുന്നത്. ലാലേട്ടന്റെ ഫോട്ടോകൾ നോക്കിയാൽ കാണാം. ബ്രോ ഡാഡി സിനിമയിൽ നടന്റെ ആഡംബര വാച്ച് കാണിക്കുന്നുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രോമോഷന് മമ്മൂക്ക ഒരു വാച്ച് ധരിച്ചിരുന്നു. കണ്ട് കഴിഞ്ഞാൽ സാധാരണ വാച്ച് ആണെന്ന് തോന്നും. പക്ഷെ ആ വാച്ചിന്റെ കേയ്സും വെസലും വൈറ്റ് ​ഗോൾഡിൽ ആണ്.

വാച്ച് കൈയിൽ നിന്ന് താഴെ വീഴുകയോ ഭിത്തിയിൽ ഉരയുകയോ ചെയ്താലും ആണി എടുത്ത് ഉരച്ചാലും അതിൽ സ്ക്രാച്ചുകൾ വരില്ല. അത്രയും വാല്യു ഉള്ള സാധനങ്ങളാണ് അതിൽ ഉള്ളത്. അത് കൊണ്ടാണ് ഈ വില.

70 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് മുമ്പ് നോക്കിയപ്പോഴുള്ള വില. വില മാറും. നമിത പ്രമോദും നസ്രിയയും ഉപയോ​ഗിക്കുന്ന സ്നേക്ക് മോഡൽ വാച്ചാണെന്നും അദ്ദേഹം പറഞ്ഞു.

Mohanlal, Mammootty

പൊതുവെ ആഡംബര പ്രിയരാണ് മമ്മൂട്ടിയും മോ​​ഹൻലാലും. വാച്ചിനോട് പുറമേ വാ​ഹനങ്ങളോടും കമ്പമുള്ളവരാണ് ഇവർ. സൗന്ദര്യത്തിനും വലിയ പ്രാധാന്യം ഇവർ നൽകുന്നു. 8 കോടിക്കും 17 കോടിക്കും ഇടയിലാണ് ഒരു സിനിമയ്ക്ക് മോഹൻലാൽ വാങ്ങുന്ന പ്രതിഫലം. റിപ്പോർട്ടുകൾ പ്രകാരം 10 കോടി രൂപയാണ് ഒരു സിനിമയ്ക്ക് മമ്മൂട്ടി വാങ്ങുന്ന പ്രതിഫലം.

330 കോടി രൂപയോളമാണ് മമ്മൂട്ടിയുടെ ആസ്തിയത്രെ. 313 കോടി രൂപയാണ് റിപ്പോർട്ടുകൾ പ്രകാരം മോ​ഹൻലാലിന്റെ ആസ്തി. അതേസമയം ആതുര സേവന രം​ഗത്തും മമ്മൂട്ടിയും മോഹൻലാലും നിരവധി സംഭാവനകൾ ചെയ്തിട്ടുണ്ട്. 73 കാരനായ മമ്മൂട്ടി ഇപ്പോഴും സിനിമകളിൽ സജീവമാണ്. മോഹൻലാലും സിനിമകളുടെ തിരക്കിലാണ്.

Read more about: mohanlal mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X