മോഹന്‍ലാലിനും മമ്മൂട്ടിക്കും വേണ്ടത്ര പരിഗണനയില്ല! അമിതപ്രതീക്ഷ തിരിച്ചടി! പാട്രിയറ്റിന് വിനയായത്
മോഹന്‍ലാലും മമ്മൂട്ടിയുമടക്കം വന്‍താരനിര അണിനിരന്ന പാട്രിയറ്റ് വിജയകരമായി മുന്നേറുകയാണ്. പ്രതീക്ഷിച്ചത് പോലെയൊരു അനുഭവമല്ല ചിത്രം സമ്മാനിച്ചതെന്നുള്ള വിലയിരുത്തലുകളുമായി ഒരുവിഭാഗം എത്തിയിരുന്നു. ചാക്കോച്ചനും, നയന്‍താരയുമൊക്കെ എന്തിനാണ് വന്നതെന്നായിരുന്നു ചോദ്യങ്ങള്‍. ഇപ്പോഴിതാ പാട്രിയറ്റിനെക്കുറിച്ച് പറഞ്ഞുള്ള മഹേഷ് നാരായണന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. സുജിത്ത് ഭക്തന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം പാട്രിയറ്റിനെക്കുറിച്ച് വാചാലനായത്. എഴുത്തും, പ്രൊഡക്ഷനും, ഷൂട്ടുമൊക്കെയായി ഏകദേശം രണ്ട് വര്‍ഷമായി. എന്റെ സിനിമകളുടെ പാറ്റേണിലുള്ള ചിത്രം തന്നെയാണ് പാട്രിയറ്റ്. താരങ്ങളായല്ല അഭിനേതാക്കളായാണ് അവര്‍ വന്നത്. സൂപ്പര്‍താര ചിത്രം എന്ന് പറയുമ്പോള്‍ ആളുകള്‍ പ്രതീക്ഷിക്കുന്ന കുറേ കാര്യങ്ങളുണ്ടല്ലോ, അതൊന്നുമുണ്ടായിരുന്നില്ല. കഥാപാത്രങ്ങളുടെ ഗ്രോത്തിന് അനുസരിച്ച് എല്ലാം കൊടുത്തിട്ടുണ്ട്.
ഒരു കോര്‍ ഐഡിയ എടുത്താണ് സിനിമയെക്കുറിച്ച് ഞാന്‍ പ്ലാന്‍ ചെയ്യുന്നത്. ഇന്നത്തെ കാലത്ത് ജീവിക്കുന്നവര്‍ക്ക് കണക്റ്റഡാവുന്ന വിഷയമാണ് ഈ ചിത്രത്തിലേത്. ടെക്‌നോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയാനും, അതേക്കുറിച്ച് പഠിക്കാനുമൊക്കെ ഇഷ്ടമാണ്. റിലീസ് ചെയ്തതിന് ശേഷമാണ് ഞാന്‍ പ്രമോഷന് പോവാറുള്ളത്. അപ്പോഴല്ലേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ പറ്റൂ. തുടക്കത്തിലെ റേറ്റിംഗില്‍ നിന്നും ചില മാറ്റങ്ങള്‍ പിന്നീട് വന്നിരുന്നു. ബുക്ക് മൈ ഷോയിലൊക്കെ ആദ്യം നല്ല റേറ്റിംഗായിരുന്നു. അമിത പ്രതീക്ഷയാണോ തിരിച്ചടിയായെന്നും സുജിത്ത് ഭക്തന്‍ ചോദിച്ചിരുന്നു. ഇതിനകത്ത് അഭിനയിച്ചിരിക്കുന്നത് രണ്ട് സൂപ്പര്‍ താരങ്ങളാണ്. അവരെ അങ്ങനെ കിട്ടുന്നത് അപൂര്‍വ്വമാണ്. അവരുടെ ഇമേജ് ഭാരം കളഞ്ഞാണ് ഈ ചിത്രത്തിലേക്ക് വന്നത്. അതേക്കുറിച്ച് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്.

താരങ്ങളായിട്ടല്ല, കഥാപാത്രങ്ങളായിട്ടാണ് ഞങ്ങള്‍ വന്നതെന്ന് അവര്‍ പറഞ്ഞതാണ്. ആളുകള്‍ക്ക് കുറേക്കൂടി പ്രതീക്ഷയുണ്ടായിരിക്കും. അതില്‍ ഞാന്‍ തെറ്റൊന്നും പറയുന്നില്ല. കുറച്ചൊക്കെ ഇവര്‍ക്ക് മനുഷ്യരായി അഭിനയിക്കാന്‍ അവസരം വേണ്ടേയെന്നാണ് എന്റെ ചോദ്യം. ഹാര്‍ഡ് ഡിസ്‌ക്ക് പൊളിക്കാന്‍ പറയുന്ന രംഗവും വന്‍വിമര്‍ശനമായിരുന്നു. ഐടി കമ്പനിയിലുള്ളവര്‍ക്ക് ഹാര്‍ഡ് ഡിസ്‌ക്ക് എന്താണെന്ന് മനസിലാവത്തില്ലേ എന്നൊക്കെയായിരുന്നു കമന്റുകള്‍. പെട്ടെന്നൊരു ദിവസം ഹെഡ് വന്ന് സൈക്കോ പോലെ പെരുമാറി ഹാര്‍ഡ് ഡിസ്‌ക്ക് പൊളിക്കാന്‍ പറയുമ്പോള്‍ പകച്ച് പോവില്ലേ, അതേ അവിടെ കാണിച്ചുള്ളൂ എന്നായിരുന്നു മഹേഷിന്റെ മറുപടി. കഥ ഇങ്ങനെ മാറിക്കൊണ്ടിരിക്കുകയാണല്ലോ, അങ്ങനെയാണ് യുകെയിലും ഷൂട്ടിന് പോയത്. കുറച്ച് ദിവസം ഞങ്ങള്‍ അവിടെയായിരുന്നു.


Click it and Unblock the Notifications