മമ്മൂട്ടിയും മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളാണ്, സംശയമുണ്ടോ ഇക്കാര്യത്തില്‍, കാണൂ!

മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും പരസ്പരം സഹായിച്ചും പിന്തുണച്ചുമാണ് മുന്നേറുന്നത്. താരരാജാക്കന്‍മാരായി അരങ്ങു തകര്‍ക്കുന്നതിനിടയിലും ഇരുവരും അനോന്യം പിന്തുണച്ചാണ് മുന്നേറുന്നത്. എന്നാല്‍ അന്ധമായ ആരാധനയ്ക്കിടയില്‍ പലപ്പോഴും ആരാധകര്‍ ഇക്കാര്യം മനസ്സിലാക്കിയെന്ന് വരില്ല. അന്യോന്യം നടത്തുന്ന താരപോരാട്ടത്തില്‍ പലപ്പോഴും താരങ്ങളെക്കുറിച്ച് ഇവര്‍ മറുന്നപോകാറുണ്ട്.

ഏകദേശം ഒരേ സമയത്താണ് മമ്മൂട്ടിയും മോഹന്‍ലാലും സിനിമയിലേക്കെത്തിയത്. ഇരുവരുടെയും കരിയറില്‍ നിരവധി സമാനതകളുമുണ്ട്. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. അടുത്തിടെ മംഗലാപുരത്തെ ഷൂട്ടിങ്ങ് സെറ്റിലേക്കെത്തിയ ഇരുവരും ഒരു ഹോട്ടലിലാണ് താമസിക്കുന്നതെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും അടക്കം നിരവധി പേര്‍ പങ്കുവെച്ചിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും

മമ്മൂട്ടിയും മോഹന്‍ലാലും

ഇന്ത്യന്‍ സിനിമയിലെ തന്നെ അത്ഭുത പ്രതിഭകളായ മമ്മൂട്ടിയും മോഹന്‍ലാലും ആരാധക പിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. താരരാജാക്കന്‍മാര്‍ എന്ന വിളിക്കും അപ്പുറത്ത് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഇരുവരും.

 ആരാധക സ്‌നേഹം അതിര് കടക്കുമ്പോള്‍

ആരാധക സ്‌നേഹം അതിര് കടക്കുമ്പോള്‍

മമ്മൂട്ടിയോടും മോഹന്‍ലാലിനോടമുള്ള സ്‌നേഹം അതിര് കടക്കുന്നതിനിടയിലാണ് പലപ്പോഴും മോശം സംഭവങ്ങള്‍ അരങ്ങേറുന്നത്. അന്ധമായ ആരാധന പലപ്പോഴും താരങ്ങള്‍ക്ക് തന്നെ വിനയായി മാറാറുണ്ട്.

താരങ്ങള്‍ അറിയാറില്ല

താരങ്ങള്‍ അറിയാറില്ല

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേര് പറഞ്ഞ് ഫാന്‍സ് പ്രവര്‍ത്തകര്‍ നടത്തുന്ന സംഭവങ്ങളില്‍ പലപ്പോഴും താരങ്ങള്‍ക്ക് മനസ്സറിവ് ഉണ്ടാവാറില്ല. ഇത് തെലിയിച്ച നിരവധി സംഭവങ്ങള്‍ അടുത്തിടെ അരങ്ങേറിയിട്ടുണ്ട്.

ഒരാളെ പുകഴ്ത്താന്‍ മറ്റൊരാളെ ഇടിച്ച് താഴ്ത്തുന്നു

ഒരാളെ പുകഴ്ത്താന്‍ മറ്റൊരാളെ ഇടിച്ച് താഴ്ത്തുന്നു

വളരെയധികം പ്രയത്‌നിച്ചാണ് മോഹന്‍ലാലും മമ്മൂട്ടിയും ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തിയത്. ഒരാളെ പുകഴ്ത്താനായി മറ്റെയാളെ ഇടിച്ച് താഴ്ത്തുമ്പോള്‍ ആരും ഇക്കാര്യത്തെക്കുറിച്ച് ഓര്‍ക്കാറില്ലെന്ന് മാത്രം.

പോയവാരത്തിലെ താരങ്ങള്‍

പോയവാരത്തിലെ താരങ്ങള്‍

പോയ വാരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു മോഹന്‍ലാലും മമ്മൂട്ടിയും. സംവിധായകരും അണിയറപ്രവര്‍ത്തകരുമടക്കം നിരവധി പേരാമ് ഇവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

മമ്മൂട്ടി മാമാങ്കത്തിലേക്ക്

മമ്മൂട്ടി മാമാങ്കത്തിലേക്ക്

മംഗലാപുരത്ത് വെച്ചാണ് മമ്മൂട്ടിയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന് തുടക്കമായത്. നിലവിലെ സിനിമകളില്‍ നിന്നും ബ്രേക്കെടുത്താണ് അദ്ദേഹം മാമാങ്കത്തിലേക്ക് ജോയിന്‍ ചെയ്യാനെത്തിയത്.

മോഹന്‍ലാല്‍ കൊച്ചുണ്ണിയിലേക്ക്

മോഹന്‍ലാല്‍ കൊച്ചുണ്ണിയിലേക്ക്

കായംകുളം കൊച്ചുണ്ണിയെന്ന സിനിമയില്‍ ഇത്തിക്കര പക്കിയെന്ന അതിഥി കഥാപാത്രമായി എത്തുന്നത് മോഹന്‍ലാലാണ്. അതിന് വേണ്ടിയാണ് മോഹന്‍ലാല്‍ മംഗലാപുരത്തേക്ക് എത്തിയത്. പത്ത് ദിവസമാണ് ചിത്രത്തിന് വേണ്ടി താരം നല്‍കിയത്.

മമ്മൂട്ടിയുടെ പരിക്കിനും ട്രോള്‍

മമ്മൂട്ടിയുടെ പരിക്കിനും ട്രോള്‍

മാമാങ്കം ചിത്രീകരണത്തിനിടയില്‍ മമ്മൂട്ടിക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ അതിനെയും ട്രോളര്‍മാര്‍ ആഘോഷമാക്കി മാറ്റുകയായിരുന്നു. ഒടുവില്‍ മോഹന്‍ലാല്‍ ആരാധകര്‍ തന്നെ മെഗാസ്റ്റാറിന്റെ ക്ഷേമം അന്വേഷിച്ച് രംഗത്തുവന്നിരുന്നു.

കൂടിപ്പോയെന്ന് ആരാധകര്‍

കൂടിപ്പോയെന്ന് ആരാധകര്‍

മമ്മൂട്ടിയുടെ പരിക്ക് പോലും ആഘോഷമാക്കി മാറ്റിയ പ്രവര്‍ത്തി ഇത്തിരി കൂടിപ്പോയില്ലേയെന്ന് ഇരുതാരങ്ങളുടെയും ആരാധകര്‍ ചോദിക്കുന്ന അവസ്ഥയാണ് സംജാതമായത്.

സോഷ്യല്‍ മീഡിയയിലെ താരങ്ങളായി മാറി

സോഷ്യല്‍ മീഡിയയിലെ താരങ്ങളായി മാറി

കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത് മോഹന്‍ലാലും മമ്മൂട്ടിയുമായിരുന്നുവെന്ന് നിസംശയം പറയാം. സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന മൂന്ന് സിനിമകളെക്കുറിച്ചുള്ള ലേറ്റസ്റ്റ് ്പ്‌ഡേറ്റുകളും പുറത്തുവന്നിരുന്നു.

റോഷന്‍ ആന്‍ഡ്രൂസ് പുറത്തുവിട്ട ചിത്രം

റോഷന്‍ ആന്‍ഡ്രൂസ് പുറത്തുവിട്ട ചിത്രം

കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ മോഹന്‍ലാല്‍ എത്തിയ കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള ഈ ചിത്രം എങ്ങനെ പുറത്തുവന്നുവെന്നായിരുന്നു ആരാധകരുടെ സംശയം.

പിന്നാലെ നിവിന്‍ പോളിയുമെത്തി

പിന്നാലെ നിവിന്‍ പോളിയുമെത്തി

റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രത്തിന് പിന്നാലെയാണ് താരരാജാക്കന്‍മാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുമായി നിവിന്‍ പോളിയും എത്തിയത്.

മോഹന്‍ലാലും മമ്മൂട്ടിയും

മോഹന്‍ലാലും മമ്മൂട്ടിയും

മുന്‍പും സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇരുവരും ഒരേ ഹോട്ടലില്‍ താമസിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം ശ്രദ്ധിക്കപ്പെട്ടത് ഇതാദ്യമായിരുന്നു.

 മോഹന്‍ലാലിന്റെ പക്കി ലുക്ക്

മോഹന്‍ലാലിന്റെ പക്കി ലുക്ക്

കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ തന്നെയായിരുന്നു ഫേസ്ബുക്കിലൂടെ ചിത്രം പുറത്തുവിട്ടത്. ഒരുനിമിഷം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ താരമായി പക്കി മാറിയത്.

എംജി ശ്രീകുമാറിന്റെ പ്രഖ്യാപനം

എംജി ശ്രീകുമാറിന്റെ പ്രഖ്യാപനം

പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും കുഞ്ഞാലി മരക്കാര്‍ ആരംഭിക്കുകയാണെന്ന വിവരം പുറത്തുവിട്ടത് ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാറായിരുന്നു. ഇതായിരുന്നു മറ്റൊരു പ്രധാനപ്പെട്ട സംഭവം.

ഷാജി നടേശന്റെ അറിയിപ്പെത്തി

ഷാജി നടേശന്റെ അറിയിപ്പെത്തി

പ്രിയദര്‍ശന്റെ കുഞ്ഞാലി മരക്കറിനെക്കുറിച്ചുള്ള വിവരം പുറത്തുവന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിനെച്ചുള്ള വിവരവുമായി ഷാജി നടേശനും എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X