പ്രണയിച്ച് കൊണ്ടിരിക്കുന്നുവെന്ന് മോഹൻലാൽ, ഭയമെന്ന് നയൻസ്, പ്രണയത്തെ കുറിച്ച് താരങ്ങൾ പറഞ്ഞത് !

മോഹൻലാൽ, നയൻ താര

കോളേജ് സ്റ്റുഡന്റായും അല്ലാതേയും നിരവധി പ്രണയ ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട് . നസീറിന് ശേഷം ഏറ്റവും കൂടുതൽ പ്രണയ ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് മോഹൻലാൽ. മോഹൻ ലാലിന്റെ പുതിയ ചിത്രങ്ങൾ മാത്രമല്ല പഴയ പ്രണയ ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ച വിഷയമാണ്.

ഇപ്പോഴിത തന്റെ കോളേജ് കാലത്തെ പ്രണയത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കൈരളി ടിവി സംപ്രേക്ഷണം ചെയ്ത സ്റ്റുഡൻസ് ഒൾലി എന്ന പരിപാടിയിലാണ് ലാൽ തന്റെ ക്യാംപസ് പ്രണയത്തെ കുറിച്ച് മനസ് തുറന്നത്. വർഷങ്ങൾക്ക് മുൻപ് പറഞ്ഞ വീഡിയോയാണ് ഇപ്പോൾ വീണ്ടും ചർച്ച വിഷയമാകുന്നത്.

  മോഹൻലാലിനോടൊപ്പം നയൻസും

2004 ൽ ഫാസിൽ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് മോഹൻലാൽ തന്റെ കോളേജ് പ്രണയങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. ലാലിനോടൊപ്പം നടി നയൻതാരയും മുകേഷും സംവിധായകൻ ഫാസിലുമുണ്ടായിരുന്നു. ഇവരും തങ്ങളുടെ കോളേജ് കാലത്തെ പ്രണയങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

  കോളേജ് പ്രണയം

തന്റെ കോളേജ് ജീവിതം സിനിമ അഭിനയത്തിൽ പലപ്രാവശ്യം സഹായിച്ചിട്ടുണ്ടെന്ന് മോഹൻ ലാൽ പറയുന്നു. പിന്നീട് ക്യാമ്പസ് പ്രണയത്തെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് ആ രസകരമായ മറുപടി ലാൽ നൽകിയത്. ലാലേട്ടന്റെ കോളേജ് പ്രണയം എങ്ങനെ ആയിരുന്നു എന്നതായിരുന്നു അവതാരകന്റെ ചോദ്യം. നമ്മൾ അന്ന് മുതൽ ഇപ്പോഴും പ്രണയത്തിൽ തന്നെയാണ്. അതിനൊരു വ്യത്യാസമില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഇന്ന് പ്രണയത്തിനെക്കാളും ക്യാമ്പസിൽ സൗഹൃദത്തിനാണ് പ്രസക്തിയെന്നാണ് സംവിധായകൻ ഫാസിൽ പറയുന്നു.

Recommended Video

സൂപ്പര്‍ താരങ്ങള്‍ നോ പറഞ്ഞ സൂപ്പര്‍ഹിറ്റുകള്‍ | FilmiBeat Malayalam
 പേടിയാണ്

ഇന്നത്തെ തലമുറയ്ക്ക് പ്രണയം നഷ്ടപ്പെട്ട് പോകുന്നു എന്നുള്ള ഫാസിലിന്റെ വാക്കുകളിൽ നിന്നാണ് നയൻതാര ആരംഭിക്കുന്നത്. ഇന്നത്തെ കുട്ടികളിൽ പലർക്കും പ്രണയിക്കാൻ ഭയമാണ്. പലരും ഒന്ന് നോക്കി കഴിഞ്ഞാൽ പ്രണയമാണ് എന്ന് പറയുമോ എന്നുള്ള ഭയമുണ്ട്. പലരും ടീച്ചേഴ്സിനോടുള്ള പേടി കൊണ്ടും പ്രണയം വേണ്ടെന്ന് വയ്ക്കുന്നുണ്ട്. കൂടുതലും സൗഹൃദങ്ങളാണ് ഇപ്പോൾ അധികവും നിലനിൽക്കുന്നത്. പേടി കാരണം കല്യാണം വേണ്ടെന്ന് വയ്ക്കുമോ എന്നുള്ള ചോദ്യത്തിന് അങ്ങനെ ഉണ്ടാകില്ലെന്നാണ് നയൻസ് പറയുന്നു,

 മോഹൻലാൽ - നയതാര

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻതാര വെള്ളിത്തിരയിൽ എത്തുന്നത്. നയൻസിന്റ രണ്ടാമത്തെ ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ വിസ്മയത്തുമ്പത്ത്. റീത്ത മാത്യൂ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നടി അവതരിപ്പിച്ചത്. പിന്നീട് തമിഴ് ചിത്രങ്ങളിൽ സജീവമാകുകയായിരുന്നു. മമ്മൂട്ടിക്കൊപ്പമാണ് നടി ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തിട്ടുള്ളത്. വിസ്മയത്തുമ്പത്ത് എന്ന ഒറ്റ ചിത്രം മാത്രമാണ് മോഹൻലാലിനോടൊപ്പം അഭിനയിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X