പ്രണവിന് സര്‍പ്രൈസൊരുക്കി സുചിത്ര! സ്നേഹാശംസയുമായി മോഹന്‍ലാല്‍! താരപുത്രന്‍റെ പിറന്നാള്‍ ദിനമാണ്!

മോഹന്‍ലാലിന്റെ മകനും അഭിനേതാവുമായ പ്രണവ് മോഹന്‍ലാലിന്റെ പിറന്നാളാണ് ജൂലൈ 13ന്. ഈ ദിനത്തിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. നേരത്തെ തന്നെ പ്രണവിന്റെ ചിത്രങ്ങളും പിറന്നാളിനെക്കുറിച്ചുള്ള പോസ്റ്ററുകളും പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു പോസ്റ്ററുകള്‍ തരംഗമായി മാറിയത്. അച്ഛനും അമ്മയ്ക്കുമൊപ്പം ചെന്നൈയിലാണ് പ്രണവുള്ളത്.

ഇത്തവണത്തെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സംവിധായകനായ വിഎ ശ്രീകുമാറായിരുന്നു പിറന്നാള്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടത്. അപ്പുവിന് അഡ്വാന്‍സ് വിഷസും നേര്‍ന്നിരുന്നു അദ്ദേഹം. ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് പ്രണവിന് ആശംസ നേര്‍ന്ന് എത്തിക്കൊണ്ടിരിക്കുന്നത്. ഗോകുല്‍ സുരേഷ്, സ്‌നേഹ ശ്രീകുമാര്‍, ആസിഫ് അലി, മനോജ് കെ ജയന്‍ തുടങ്ങി സിനിമാലോകത്തുള്ളവരും അപ്പുവിന് പിറന്നാളാശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്.

കുടുംബസമേതം

കുടുംബസമേതം

ലോക് ഡൗണ്‍ സമയത്ത് മോഹന്‍ലാലും കുടുംബവും ചെന്നൈയിലായിരുന്നു. ബിഗ് ബോസിന്റെ ഷൂട്ടിംഗിന് വേണ്ടിയായിരുന്നു അദ്ദേഹം ചെന്നൈയിലേക്ക് എത്തിയത്. മോഹന്‍ലാലിന്റെ പിറന്നാളും സുചിത്രയുടെ പിറന്നാളും ആഘോഷിച്ചത് ചെന്നൈയില്‍ വെച്ചായിരുന്നു. ഇതിന് പിന്നാലെയായാണ് പ്രണവെന്ന അപ്പുവിന്റെ പിറന്നാള്‍ എത്തിയത്. സുചിത്രയും മോഹന്‍ലാലും സുഹൃത്തുക്കളുമെല്ലാം അപ്പുവിനായി ഒത്തുചേര്‍ന്നിരുന്നു. അതീവ സന്തോഷത്തോടെ കേക്കിന് മുന്നില്‍ നില്‍ക്കുന്ന പ്രണവിന്റെ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

 മോഹന്‍ലാലിന്റെ ആശംസ

മോഹന്‍ലാലിന്റെ ആശംസ

മകന് പിറന്നാളാശംസ അറിയിച്ച് മോഹന്‍ലാലും എത്തിയിട്ടുണ്ട്. കുഞ്ഞായിരിക്കുമ്പോഴുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവുമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്റെ കുഞ്ഞു മകൻ ഇനി കുഞ്ഞല്ല. നിനക്ക് പ്രായമാകും തോറും നിന്റെ വളർച്ചയെക്കുറിച്ച് അഭിമാനിക്കാൻ മാത്രമാണ് എനിക്ക് സാധിക്കുന്നത്'ഹാപ്പി ബര്‍ത്ത് ഡേയെന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്. ഒരേ തരത്തിലുള്ള തൊപ്പിയണിഞ്ഞുള്ള ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്. പുതിയ ലുക്ക് കിടുക്കിയെന്നായിരുന്നപ ആരാധകര്‍ പറഞ്ഞത്.

Recommended Video

suchithra mohanlal opens up about her favorite mohanlal movies | FilmiBeat Malayalam
ആശംസാപ്രവാഹമാണ്

ആശംസാപ്രവാഹമാണ്

പിറന്നാളുകാരനായ പ്രണവിന് സിനിമാലോകത്തുനിന്നും ആശംസാപ്രവാഹമാണ്. സി്ദ്ദിഖ്, മനോജ് കെ ജയന്‍, ആസിഫ് അലി, ഗോകുല്‍ സുരേഷ് തുടങ്ങിയവരും പോസ്റ്റുകളുമായെത്തിയിട്ടുണ്ട്. ആദിയില്‍ പ്രണവിന്റെ അച്ഛനായി അഭിനയിച്ചത് സിദ്ദിഖായിരുന്നു. പിന്നീട് അഭിനയിച്ച ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മനോജ് കെ ജയന്റെ മകനായാണ് പ്രണവ് അഭിനയിച്ചത്.

ഗോകുല്‍ സുരേഷിന്റെ ആശംസ

ഗോകുല്‍ സുരേഷിന്റെ ആശംസ

ഹാപ്പി ബര്‍ത്ത് ഡേ അപ്പുച്ചേട്ടായെന്ന് പറഞ്ഞായിരുന്നു ഗോകുല്‍ സുരേഷ് എത്തിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അതിഥിയായെത്തിയ രംഗങ്ങളും ഗോകുല്‍ ഷെയര്‍ ചെയ്തിരുന്നു. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അതിഥിയായാണ് ഗോകുല്‍ എത്തിയത്. മോഹന്‍ലാലും സുരേഷ് ഗോപിയും അഭിനയിച്ചത് പോലെ മക്കളും ഒരുമിച്ചതില്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു, പ്രണവ് ചേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് ഗോകുല്‍ എത്തിയിരുന്നു.

ആദിയിലൂടെ നായകനായി

ആദിയിലൂടെ നായകനായി

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയത്. ബാലതാരമായി തിളങ്ങി നിന്നതിന് ശേഷമായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. അസാമാന്യ അഭിനയ മികവെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ആക്ഷന്‍ രംഗങ്ങളിലെ പ്രകടനം എടുത്ത് പറയേണ്ടതായിരുന്നു. രണ്ടാമതായെത്തിയ ഇരുപത്തൊന്നാം നൂറ്റാണ്ടിനെക്കുറിച്ച് ഗംഭീരം പ്രതീക്ഷയായിരുന്നുവെങ്കിലും ചിത്രം നിരാശപ്പെടുത്തുകയായിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയമാണ് പ്രണവ് നായകനായി ഒരുങ്ങുന്ന അടുത്ത ചിത്രം ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X