മമ്മൂട്ടിയുടെ പിന്തുണയോടെ ടീസറുമായി മോഹന്‍ലാലെത്തും! പിന്നാലെ പ്രണവും! ആരായിരിക്കും തകര്‍ക്കുന്നത്?
Recommended Video

മലയാള സിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ് വ്യാഴാഴ്ച. ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന രണ്ട് സിനിമകളുടെ ടീസറാണ് പുറത്തുവിടുന്നത്. അഭിനേതാവ് മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന സിനിമയുടെ ടീസര്‍ വ്യാഴാഴ്ച രാവിലെ പുറത്തുവിടും. അത് പിന്നാലെ വൈകിട്ട് പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസറുമെത്തുമെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ടീസര്‍ റിലീസ് റിപ്പോര്‍ട്ട് വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരാനായാണ് മോഹന്‍ലാല്‍ ലൂസിഫറില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനെക്കുറിച്ചും മോഹന്‍ലാലിന്റെ പിന്തുണയെക്കുറിച്ചും വാചാലനായി പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ഈ ചിത്രത്തിനായി അണിനിരക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് ലൂസിഫറിന്റെ ടീസര്‍ പുറത്തുവിടുന്നത്. ടീസറിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ജീത്തു ജോസഫ് ചിത്രമായ ആദിയിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയത്. അസാമാന്യ ്ഭിനയ മികവൊന്നും പുറത്തെടുത്തില്ലെങ്കിലും ആക്ഷന്‍ രംഗങ്ങളിലെ മികവിനായിരുന്നു താരപുത്രന് കൈയ്യടി ലഭിച്ചത്. പാര്‍ക്കൗറിലൂടെയായിരുന്നു പ്രണവ് വിസ്മയിപ്പിച്ചത്. അരുണ്‍ ഗോപി ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായാണ് പ്രണവ് എത്തുന്നത്. സര്‍ഫറുടെ വേഷത്തിലാണ് താരപുത്രനെത്തുന്നത്്. തിരമാലകള്‍ക്കിടയിലൂടെയുള്ള സര്‍ഫിങ് രംഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക പരിശീലനം തേടിയിരുന്നു. ഇതിനോടകം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ടീസര്‍ ഡിസംബര്‍ 13ന് 5 മണിക്ക് പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. മോഹന്‍ലാലും പ്രണവും ഒരേ ദിവസം ടീസറുകളുമായെത്തുമെന്നറിഞ്ഞതിന്റെ ത്രില്ലിലാണ് ആരാധകര്‍.


Click it and Unblock the Notifications











