എന്‍റെ അമ്മുവിന് സ്‌നേഹാശംസയെന്ന് മോഹന്‍ലാല്‍! ദൈവം നിന്നെ അനുഗ്രഹിക്കട്ടെയെന്ന് പ്രിയദര്‍ശനും
തെലുങ്കിലൂടെ അഭിനയം തുടങ്ങിയ കല്യാണി പ്രിയദര്‍ശന്‍ തമിഴകത്തേക്ക് അരങ്ങേറുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന ഹീറോ എന്ന ചിത്രത്തിലൂടെയാണ് താരപുത്രി തമിഴില്‍ പ്രവേശിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ടീസറുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. തെലുങ്കില്‍ നിന്നും തമിഴിലേക്കെത്തുന്ന മകള്‍ക്ക് ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍. അമ്മുക്കുട്ടിക്ക് ആശംസ നേര്‍ന്ന് മോഹന്‍ലാലും എത്തിയിട്ടുണ്ട്. ഇരുവരുടേയും പോസ്റ്റുകള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
ലിസിക്ക് പിന്നാലെയായി മകളായ കല്യാണി പ്രിയദര്‍ശനും അഭിനയമായിരുന്നു തിരഞ്ഞെടുത്തത്. മകനായ സിദ്ധാര്‍ത്ഥ് അച്ഛനെപ്പോലെ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു തീരുമാനിച്ചത്. പ്രിയദര്‍ശനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും മക്കള്‍ക്ക് ലഭിച്ചിരുന്നു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെയാണ് കല്യാണിക്കും സിദ്ധാര്‍ത്ഥിനും ഈ അവസരം ലഭിച്ചത്. അനി ശശി, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സിദ്ധാര്‍ത്ഥ് തുടങ്ങി താരപുത്രന്‍മാരും താരപുത്രികളുമൊക്കെ ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അച്ഛനൊപ്പം പ്രവര്‍ത്തിക്കാനായി അവസരം ലഭിച്ചതില്‍ താന്‍ സന്തുഷ്ടയാണെന്ന് താരപുത്രി പറഞ്ഞിരുന്നു.

കല്യാണിയുടെ തമിഴ് അരങ്ങേറ്റം
മാതാപിതാക്കള്‍ക്ക് പിന്നാലെയായാണ് കല്യാണിയും സിനിമയിലേക്ക് എത്തിയത്. ലിസിക്ക് പിന്നാലെയായി മകളും വെള്ളിത്തിരയില്‍ അരങ്ങേറുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. ഹലോയിലൂടെയായിരുന്നു കല്യാണി തുടക്കം കുറിച്ചത്. വിക്രം കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായെത്തിയത് അഖില്‍ അക്കിനേനിയായിരുന്നു. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടാന്‍ കല്യാണിക്ക് കഴിഞ്ഞിരുന്നു. തെലുങ്കില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പും തിയേറ്ററുകളിലേക്ക് എത്തിയിരുന്നു.

ശിവകാര്‍ത്തികേയനൊപ്പം
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരങ്ങളിലൊരാളായ ശിവകാര്‍ത്തികേയനൊപ്പമാണ് കല്യാണി തമിഴില്‍ അരങ്ങേറുന്നത്. കാത്തിരിപ്പിനൊടുവിലായി തിയേറ്ററുകളിലേക്കെത്തിയ ഹീറോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ സിനിമയുടെ ട്രെയിലറും ടീസറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. തമിഴകത്തേക്ക് താരപുത്രിയെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

മോഹന്‍ലാലിന്റെ ആശംസ
തമിഴില്‍ അരങ്ങേറുന്ന കല്യാണിക്ക് ആശംസ നേര്‍ന്ന് മോഹന്‍ലാലും എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ആശംസ നേര്‍ന്നത്. അമ്മുവിന് ബെസ്റ്റ് വിഷസ് എന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഹലോയുടെ പോസ്റ്ററും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. മോഹന്‍ലാലും പ്രിയദര്‍ശനും മാത്രമല്ല ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ്. മോഹന്‍ലാലിന്റെ പോസ്റ്റ് പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു പ്രിയദര്‍ശന്റെ കുറിപ്പ് എത്തിയത്.

പ്രിയദര്‍ശന്റെ പോസ്റ്റ്
ദൈവം നിന്നെ അനുഗ്രഹിക്കട്ടെയെന്നായിരുന്നു പ്രിയദര്‍ശന്‍ മകളോട് പറഞ്ഞത്. ഹലോ സിനിമയ്ക്കിടയിലെ രംഗം അദ്ദേഹവും പോസ്റ്റ് ചെയ്തിരുന്നു. ഇതിനകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റും ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. മകളുടെ സിനിമാപ്രവേശനത്തെക്കുറിച്ച് തുടക്കത്തില്‍ ആശങ്കയായിരുന്നു തനിക്ക് തോന്നിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തെലുങ്ക് സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ പ്രിയദര്‍ശനും പങ്കെടുത്തിരുന്നു. തെലുങ്കിലും തമിഴിനും പിന്നിലെയായി മലയാളത്തിലും എത്തുകയാണ് കല്യാണി.

മലയാളത്തിലേക്കുമെത്തുന്നു
ഇന്ത്യയൊട്ടുക്കുമറിയപ്പെടുന്ന സംവിധായകനായിട്ട് പോലും മകളെ മലയാളത്തിന് പരിചയപ്പെടുത്താതെന്താണെന്നായിരുന്നു ആരാധകര്‍ മുന്‍പ് പ്രിയദര്‍ശനോട് ചോദിച്ചിരുന്നത്. നാളുകളായുള്ള ചോദ്യത്തിന് വിരാമമിട്ടാണ് അദ്ദേഹം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കല്യാണിയേയും അഭിനയിപ്പിച്ചത്. പ്രണവ് മോഹന്‍ലാലിനൊപ്പമായിരുന്നു കല്യാണി അഭിനയിച്ചത്. ഈ ചിത്രത്തിന് പിന്നാലെയായാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലേക്ക് കല്യാണി എത്തിയത്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭനയും സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിനീത് സ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ നായികയായി ത്തെുന്നതും കല്യാണിയാണ്.


Click it and Unblock the Notifications