ശോഭന അന്ന് പോയതാണ്, ഗുണം ചെയ്തത് മീനയ്ക്ക്; മഞ്ജു വാര്യർ ആ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ...

മോഹൻലാൽ ആരാധകർ 2025 ആഘോഷ വർഷമാണെന്ന് ഉറപ്പായിരിക്കുന്നു. താരത്തിന്റെ പുതിയ സിനവിമകളിൽ ഏവർക്കുമുള്ള പ്രതീക്ഷ അത്രത്തോളമാണ്. എമ്പുരാൻ റിലീസിന് അടുത്തിരിക്കെ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന സിനിമയുടെ ട്രെയിലർ പുറത്ത് വന്നിരിക്കുന്നു. ട്രെയിലറിലെ പ്രധാന ആകർഷണങ്ങളിലൊന്ന് മോഹൻലാൽ-ശോഭന കോംബോയാണ്. 15 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് തുടരും. മോഹൻലാലിന്റെ ഏറ്റവും മികച്ച ഓൺസ്ക്രീൻ ജോഡിയായിരുന്നു ഒരു കാലത്ത് ശോഭന.

ഇവർ ഒരുമിച്ചെത്തിയ സിനിമകൾ നിരവധിയാണ്. അമ്പതിലേറെ സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. താരങ്ങളായുള്ള വളർച്ച പരസ്പരം അടുത്ത് നിന്ന് കണ്ട‌വർ. ശോഭനയും മോഹൻലാലിനും മാത്രമായി ഒരു കെമിസ്ട്രിയുണ്ടെന്ന് ഏവരും പറയാറുണ്ട്. 2004 ൽ മാമ്പഴക്കാലം എന്ന സിനിമയിലാണ് ശോഭനയും മോഹൻലാലും നായികയുമായി അവസാനമായി അഭിനയിച്ചത്. ശോഭന സിനിമാ രം​ഗത്ത് നിന്നും അകന്ന് നൃത്തത്തിലേക്ക് ശ്രദ്ധ കൊടുക്കുന്ന കാലം.

മോഹൻലാൽ താരരാജാവാണ് അന്നും. ഒരു ഘട്ടത്തിൽ ശോഭന സിനിമയിൽ നിന്ന് വിട്ട് നിന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ആവർത്തന വിരസത തോന്നിക്കുന്ന കഥാപാത്രങ്ങൾ‌ വന്നതോടെയായിരുന്നു പിന്മാറ്റമെന്ന് ശോഭന നേരത്തെ പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് സാ​ഗ​ർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ ചിത്രത്തിലും ശോഭന ഒരു റോൾ ചെയ്തിട്ടുണ്ട്.

Mohanlal Shobana

ശോഭനയ്ക്ക് ശേഷം മോഹൻലാലിന്റെ ഏറ്റവും മികച്ച ഓൺസ്ക്രീൻ ജോഡിയായി വന്നത് മീനയാണ്. തമിഴകത്തെ താര റാണിയായിരുന്ന മീന കരിയറിന്റെ ഒരു ഘട്ടത്തിൽ മലയാളത്തിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തു. ഫലത്തിൽ മോഹൻലാലിന് ലഭിച്ചത് ഒപ്പത്തിനൊപ്പം സ്ക്രീൻ പ്രസൻസുള്ള നായികയെ. മോഹൻലാൽ-മീന കോംബോയുടെ ഭം​ഗി ഏവരും എടുത്ത് പറയാറുണ്ട്. പല തരത്തിലുള്ള നായികാ വേഷങ്ങൾ മീനയ്ക്ക് മോഹൻലാലിനൊപ്പം ലഭിച്ചു.

ദൃശ്യം ഉൾപ്പെടെയുള്ള സിനിമകളിൽ തുല്യ പ്രാധാന്യമുള്ള റോളാണ് മീനയ്ക്ക് ലഭിച്ചത്. മോഹൻലാലിനൊപ്പം അധികം സിനിമകളിൽ നടി മഞ്ജു വാര്യർ അഭിനയിച്ചിട്ടില്ല. എന്നാൽ അഭിനയിച്ച സിനിമകളിൽ ഭൂരിഭാ​ഗവും ശ്രദ്ധിക്കപ്പെട്ടു. കന്മദം, ആറാം തമ്പുരാൻ, ലൂസിഫർ തുടങ്ങിയ സിനിമകൾ ഉദാഹരണം. എമ്പുരാൻ വരെ എത്തി നിൽക്കുന്നു ഈ കോംബോ. വില്ലൻ, എന്നും എപ്പോഴും എന്നീ സിനിമകൾ മാത്രമാണ് ഈ കോംബോയിൽ പ്രേക്ഷകർ സ്വീകരിക്കാതെ പോയത്.

Mohanlal Shobana  Meena And Manju

കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്താണ് മഞ്ജു വാര്യർ വിവാഹിതയായതും അഭിനയ രം​ഗം വിട്ടതും. ആ വിടവിലേക്കാണ് മീനയെത്തുന്നതെന്ന് ആരാധകർ പറയാറുണ്ട്. മോഹൻലാലിന്റെ ഉസ്താദ്, ചന്ദ്രലേഖ തുടങ്ങിയ സിനിമകളിൽ മഞ്ജു വാര്യരെയാണ് ആദ്യം നായികയായി പരി​ഗണിച്ചത്. എന്നാൽ നടി ഇടവേളയെടുത്തതോടെ ഈ റോൾ മറ്റ് നടിമാരിലേക്ക് എത്തി. ഒരുപക്ഷെ അന്ന് അഭിനയ രം​ഗത്ത് തുടർന്നിരുന്നെങ്കിൽ മോഹൻലാലിനൊപ്പം തുടരെ സിനിമകൾ മഞ്ജു വാര്യർക്ക് ലഭിച്ചേനെ.

മൂന്ന് നടിമാരിൽ ആരാണ് മോഹൻലാലിന്റെ ഏറ്റവും മികച്ച ജോ‍‍ഡിയെന്ന ചർച്ച പലപ്പോഴും ഉയർന്ന് വരാറുണ്ട്. ശോഭന തന്നെയാണ് കൂടുതൽ പേരുടെയും ചോയ്സ്. മീനയെ ചൂണ്ടിക്കാട്ടുന്നവരും ചുരുക്കമല്ല. മോഹൻലാൽ-ശോഭന കെമിസ്ട്രിയായിരിക്കും തുടരും സിനിമയുടെ ഹെെ ലെെറ്റ്. ദൃശ്യത്തിൽ മോഹൻലാലിന്റെ നായികയായി ആദ്യം ശോഭനയെ പരി​ഗണിച്ചിരുന്നു. എന്നാൽ മീനയ്ക്കാണ് ഒടുവിൽ ഈ അവസരം ലഭിച്ചത്. ദൃശ്യം പോലെ എന്തോ സസ്പെൻസ് തുടരും സിനിമയിൽ ഉണ്ടെന്ന് ട്രെയിലർ കണ്ടവർ അഭിപ്രായപ്പെടുന്നുണ്ട്.

Read more about: mohanlal shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X