സുചിയുടെ കൈ വിറയ്ക്കുന്നല്ലോ..., എന്നെ ആരും ടെൻഷനാക്കല്ലേ; വിവാഹ നിശ്ചയത്തിനിടയിലും കൗണ്ടറുകളുമായി ലാലേട്ടൻ!

അടുത്തിടെയാണ് മോഹൻലാൽ-സുചിത്ര ​ദാമ്പത്യത്തിന് മുപ്പത്തിയേഴ് വയസ് തികഞ്ഞത്. പതിവുപോലെ ഇത്തവണയും മനോഹരമായി ഇരുവരും അടുത്ത സുഹൃത്തുക്കൾക്കൊപ്പവും ബന്ധുക്കൾക്കൊപ്പവും വിവാഹ വാർഷികം ആഘോഷമാക്കിയിരുന്നു. മോഹൻലാൽ സിനിമയിൽ സജീവമായി തുടങ്ങിയ കാലം മുതൽ സുചിത്ര അദ്ദേഹത്തിന്റെ ആരാധികയാണ്. പക്ഷെ അന്നും ഇന്നും മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനെ പ്രേക്ഷകർക്കെന്നതുപോലെ സുചിത്രയ്ക്കും ഇഷ്ടമല്ല.

വില്ലൻ‌ വേഷങ്ങളിൽ നിന്നും മാറി അദ്ദേഹം ഹീറോ കഥാപാത്രങ്ങൾ ചെയ്ത് തുടങ്ങിയതോടെയാണ് സുചിത്രയ്ക്കും ദേഷ്യം മാറി നടനോട് ഇഷ്ടം വന്ന് തുടങ്ങിയത്. പിന്നീട് അത് മൗനമായുള്ള പ്രണയമായി. വിവാഹത്തിന് മുമ്പ് താരത്തെ തേടിപ്പിടിച്ച് ദിവസവും അഞ്ച് കാര്‍ഡുകള്‍ വരെ സുചിത്ര അയക്കുമായിരുന്നു.

Mohanlal Suchithra
Photo Credit: Mohanlal fans / instagram

അന്ന് അനുദിനം ആരാധികമാരുടെ എണ്ണം വർധിക്കുന്ന താരമാണ് മോഹൻലാൽ. തനിക്ക് നിരന്തരമായി കാർഡുകൾ അയച്ചിരുന്ന ആരാധിക താനായിരുന്നുവെന്ന് സുചിത്ര മോഹൻലാലിനോട് ഇന്നും പറഞ്ഞിട്ടില്ല. മോഹ​ൻലാലിനോടുള്ള ഇഷ്ടത്തെ കുറിച്ച് പിതാവ് ബാലാജിയോട് സുചിത്ര പറഞ്ഞതോടെയാണ് ഇരുവരുടേയും വിവാഹം നടത്താം എന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയത്.

1988ൽ അത്യാഢംബര പൂർവം തെന്നിന്ത്യൻ സിനിമ മുഴുവൻ പങ്കെടുത്ത ആ​ഘോഷമായാണ് മോഹൻലാൽ-സുചിത്ര വിവാ​ഹം നടന്നത്. അന്ന് സോഷ്യൽമീഡിയ ഇല്ലാതിരുന്നതിനാൽ മോഹൻലാൽ-സുചിത്ര വിവാഹം കാണാൻ മാസികകളും കാസറ്റുകളും വരെ വാങ്ങിയ ആളുകളുണ്ട്. ഇരുവരും തമ്മിൽ പന്ത്രണ്ട് വയസിന്റെ വ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോഴിതാ താരദമ്പതികളുടെ വിവാഹനിശ്ചയത്തിന്റെ വീഡിയോയാണ് ഫാൻ പേജുകളിൽ വീണ്ടും പ്രചരിക്കുന്നത്. പച്ച നിറത്തിലുള്ള പട്ടുസാരിയും അതിനിണങ്ങുന്ന മിനിമൽ ട്രെഡീഷണൽ ആഭരണങ്ങളും ധരിച്ച് മുല്ലപ്പൂവും ചൂടി ശാലീന സുന്ദരിയായാണ് സുചിത്ര വിവാഹനിശ്ചയത്തിന് എത്തിയിരുന്നത്.

ഓഫ് വൈറ്റ് ഷെയ്ഡിലുള്ള കുർത്തയും ജുബ്ബയുമായിരുന്നു മോഹൻലാലിന്റെ വേഷം മോതിരം മാറൽ ചടങ്ങിനായി വേദിയിലേക്ക് കയറും മുമ്പ് ഇരുവരും മാതാപിതാക്കളുടെ കാൽതൊട്ട് അനു​ഗ്രഹം വാങ്ങി. തന്നെ ടെൻഷനാക്കരുതെന്ന് ഒപ്പം കൂടി നിന്ന് കൗണ്ടറടിച്ചവരോട് മോഹൻലാൽ പറയുന്നത് കേൾക്കാം. ഇടയ്ക്ക് ധൈര്യം കൂട്ടാനായി കുഞ്ഞമ്മയേയും ലാൽ വിളിക്കുന്നുണ്ട്. മണ്ഡപത്തിലേക്ക് സുചിത്ര എത്തിയതോടെ പ്രണയ നായകന്റെ മുഖം നാണത്താൽ ചുവന്ന് തുടുത്തു.

Mohanlal
Photo Credit: Mohanlal fans / instagram

മോതിരം ഇടാനായി സുചിത്ര കൈ നീട്ടിയപ്പോൾ സുചിയുടെ കൈ വിറയ്ക്കുന്നല്ലോ... എന്ന് മോഹൻലാൽ പറയുന്നതും കേൾക്കാം. മുമ്പും ഇരുവരുടേയും ഇതേ വിവാഹനിശ്ചയ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ടെങ്കിൽ ആദ്യമായാണ് അന്ന് അവിടെ നടന്ന ഒറിജിനൽ സംഭാഷണത്തോടെ വീഡിയോ സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെടുന്നത്. ആ കാലഘട്ടത്തിലെ വീഡിയോ കാസറ്റിലെ സംഭാഷണങ്ങളുടെ ശബ്ദം എങ്ങനെയായിരുന്നുവെന്ന് ലാലേട്ടന്റെ വിവാഹനിശ്ചയ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞുവെന്നാണ് ഏറെയും കമന്റുകൾ.

ഒരു സിനിമ കാണുന്നതുപോലെ മനോഹരമായിരിക്കുന്നുവെന്നും കമന്റുകളുണ്ട്. വിവാഹത്തിന് മമ്മൂട്ടി അടക്കമുള്ളവർ പങ്കെടുത്തിരുന്നു. സിനിമ സുചിത്രയുടെ രക്തത്തിലുള്ളതാണ്. താരപത്നിയുടെ അച്ഛനും സഹോദരങ്ങളുമെല്ലാം സിനിമയിൽ സജീവമാണ്. അതുകൊണ്ട് തന്നെ നടനായ ഭർത്താവിന്റെ തിരക്ക് നിറഞ്ഞ ജീവിതം സുചിത്രയ്ക്ക് വേ​ഗത്തിൽ ഉൾക്കൊള്ളാൻ കഴിയുമായിരുന്നു.

താരകുടുംബത്തിൽ പിറന്നിട്ടും സൂപ്പർസ്റ്റാറിന്റെ ഭാര്യയായിട്ടും ലാളിത്യം നിറഞ്ഞ പെരുമാറ്റമാണ് സുചിത്രയുടേത്. അടുത്തിടെ സുചിത്രയുടെ രണ്ട് അഭിമുഖങ്ങൾ പുറത്ത് വന്നശേഷമാണ് താരപത്നി എത്രത്തോളം സിംപിളാണെന്നത് പ്രേക്ഷകരും മനസിലാക്കിയത്.

ഇന്നലെ സിനിമയിലെത്തിയ താരങ്ങൾ വരെ ജാഡ കാണിക്കുന്ന കാലത്താണ് ഓൺലൈൻ മീഡിയയുടെ ചോദ്യങ്ങളോട് പോലും ക്ഷമയോടെ നിന്ന് മറുപടി പറയുന്ന സുചിത്ര എത്രത്തോളം സൗമ്യയാണെന്നത് മനസിലാകുന്നത്. സുചിത്ര ഒപ്പമില്ലാതെയുള്ള മോഹൻലാലിന്റെ യാത്രകൾ വളരെ കുറവാണ്. മക്കൾ വലുതായശേഷം എല്ലായിടത്തും മോഹൻലാലിനൊപ്പം സുചിത്രയുമുണ്ടാകും.

More from Filmibeat

Read more about: mohanlal suchithra mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X