അപ്പുവിനെ ആദിയായി സ്ക്രീനില്‍ കണ്ടതിന് ശേഷം മോഹന്‍ലാലും സുചിത്രയും പറഞ്ഞത്? ആരാധകര്‍ അറിഞ്ഞോ?
പ്രണവ് മോഹന്‍ലാലിന്റെ ആദിക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വെള്ളിയാഴ്ചയാണ് സിനിമ റിലീസ് ചെയ്യുന്നത്. ടീസറിലൂടെയും ട്രെയിലറിലൂടെയും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. റിലീസിന് മുന്‍പ് പ്രിവ്യൂ ഷോ നടത്തിയിരുന്നു.
മോഹന്‍ലാലും കുടുംബവും അടക്കം നിരവധി പേര്‍ ആദിയുടെ പ്രിവ്യൂ ഷോ കണ്ടിരുന്നു. മമ്മൂട്ടിയുടെ വീട്ടിലേക്ക് എത്തിയതിന് പ്രിവ്യൂ ഷോയ്ക്ക് വേണ്ടിയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ പ്രിവ്യു ഷോയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

മോഹന്‍ലാലും സുചിത്രയും സിനിമ കണ്ടു
ആദിയുടെ വര്‍ക്കുകളെല്ലാം പൂര്‍ത്തിയായി. മോഹന്‍ലാലും സുചിത്രയും സിനിമ കാണുകയും ചെയ്തു. അവര്‍ക്ക് സിനിമ ഇഷ്ടമായെന്നാണ് പറഞ്ഞതെന്നും സംവിധായകന്‍ പറയുന്നു.

പ്രേക്ഷകരുടെ മുന്നിലേക്ക്
ഇനി പ്രേക്ഷകരാണ് ആദിയുടെ വിധി നിര്‍ണ്ണയിക്കേണ്ടത്. ജനുവരി 26നായി കാത്തിരിക്കുകയാണ് ആരാധകര്‍. ലഭിക്കാവുന്നതില്‍ വെച്ച് അങ്ങേയറ്റത്തെ ആരാധകപിന്തുണയാണ് ഈ താരപുത്രന് ലഭിക്കുന്നത്.

സിനിമയിലെ ഭാവി ?
പ്രണവിന്റെ ആദ്യ സിനിമയൊരുക്കിയ സംവിധായകനെന്ന നിലയില്‍ ഈ താരപുത്രന്റെ അഭിനയത്തിലെ ഭാവിയക്കെുറിച്ചും ആരാധകര്‍ ചോദിക്കുന്നുണ്ട്. പ്രണവ് സിനിമയില്‍ തുടരുകയാണെങ്കില്‍ നല്ലൊരു ഭാവിയുണ്ടാവുമെന്ന് ജിത്തു ജോസഫ് പറയുന്നു.

പ്രേക്ഷകരെ നിരാശപ്പെടുത്തില്ല
നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആദി തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിനായി കാത്തിരുന്നു പ്രേക്ഷകരെ ഈ സിനിമ നിരാശപ്പെടുത്തില്ലെന്ന് സംവിധായകന്‍ പറയുന്നു.

പ്രമോഷണല്‍ പരിപാടികളോട് താല്‍പര്യമില്ല
ആദി റിലീസിന് തയ്യാറെടുക്കുന്നതിനിടയില്‍ പ്രണവിനെക്കുറിച്ചറിയാനായണ് ആരാധകര്‍ക്ക് താല്‍പര്യം. റിലീസ് തിരക്കോ ഫാന്‍സ് ഷോയോ ഒന്നും ഈ താരപുത്രനൊരു വിഷമയല്ല. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹിമവാന്റെ അടിത്തട്ടിലേക്ക്
യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടമാണ് പ്രണവിന്. ആദി പൂര്‍ത്തിയാക്കിയതിന് ശേഷം ഹിമാലയത്തിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് പ്രണവെന്ന് ജിത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications