twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ സുചിത്രയെ കൂടെക്കൂട്ടിയിട്ട് 31 വര്‍ഷം! ഇത്തവണ വെഡ്ഡിങ് ആനിവേഴ്സറിക്ക് ഇരട്ടിമധുരമാണ്!

    |

    വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നുവെങ്കിലും പ്രണയിച്ച് ഒന്നായവരുടെ ലിസ്റ്റിലാണ് മോഹന്‍ലാലും സുചിത്രയും ഇടംപിടിച്ചിട്ടുള്ളത്. മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് അദ്ദേഹത്തിന്റെ കടുത്ത ആരാധികയായി മാറിയ സുചിത്ര രഹസ്യമായി കത്തുകളെഴുതിയിരുന്നതിനെക്കുറിച്ചും ആ ഇഷ്ടം വിവാഹത്തിലേക്കെത്തിയതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് താരങ്ങളും സുഹൃത്തുക്കളുമൊക്കെ എത്തിയിരുന്നു. അടുത്ത സുഹൃത്തുക്കള്‍ക്കെല്ലാം ഇവരുടെ നിശബ്ദ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു. 31 വര്‍ഷം മുന്‍പുള്ള ഏപ്രില്‍ 28 നായിരുന്നു ഇരുവരും വിവാഹിതരായത്. 31ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മോഹന്‍ലാലിനും സുചിത്രയ്ക്കും ആശംസ നേര്‍ന്ന് ആരാധകലോകവും എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറുന്നത്.

    സ്വന്തം സിനിമ വന്നപ്പോള്‍ ആദര്‍ശമൊക്കെ എവിടെപ്പോയി? പൃഥ്വിരാജിനെതിരെ രൂക്ഷവിമര്‍ശനം! കാണൂ!സ്വന്തം സിനിമ വന്നപ്പോള്‍ ആദര്‍ശമൊക്കെ എവിടെപ്പോയി? പൃഥ്വിരാജിനെതിരെ രൂക്ഷവിമര്‍ശനം! കാണൂ!

    അനന്തപുരിയുടെ സ്വന്തം താരമാണ് മോഹന്‍ലാല്‍. മുടവന്‍മുകകളിലെ വീടിനെക്കുറിച്ചും യൂണിവേഴ്‌സിറ്റി കോളേജിലെ പഠനകാലത്തെക്കുറിച്ചുമൊക്കെ മോഹന്‍ലാല്‍ തന്നെ പലപ്പോഴും വാചാലനാവാറുണ്ട്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹം. വഴുതക്കാട് സുബ്രഹ്മണ്യം ഹാളിലായിരുന്നു സല്‍ക്കാരം. മോഹന്‍ലാലിന്റെ വിവാഹ വീഡിയോ ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഒരുമിച്ചുള്ള ജീവിതം 31ലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇവരുടെ വിവാഹത്തിനിടയിലെ രസകരമായ കാര്യങ്ങളെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെ അറിയാനായി തുടര്‍ന്നുവായിക്കൂ. മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടറിനും സഹധര്‍മ്മിണിക്കും വിവാഹവാര്‍ഷിക ആശംസകളോടെ...

    അധികമാരുമറിയാത്ത പ്രണയം

    അധികമാരുമറിയാത്ത പ്രണയം

    മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് അദ്ദേഹത്തോടൊരു ഇഷ്ടം വളര്‍ന്നിരുന്നു സുചിത്രയുടെ മനസ്സില്‍. നിര്‍മ്മാതാവായ കെ ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ മകളുമായ സുചിത്രയും കുട്ടിക്കാലം മുതല്‍ത്തന്നെ സിനിമയെക്കുറിച്ച് അറിഞ്ഞാണ് വളര്‍ന്നത്. മോഹന്‍ലാലിന് കത്തുകളെഴുതാറുണ്ടായിരുന്നു സുചിത്ര. തുടക്കത്തിലൊന്നും ഇതേക്കുറിച്ച് അറിഞ്ഞില്ലെങ്കിലും പിന്നീടാണ് സഹോദരിയുടെ ഇഷ്ടത്തെക്കുറിച്ച് താന്‍ മനസ്സിലാക്കിയതെന്ന് സുരേഷ് ബാലാജി പറഞ്ഞിരുന്നു.

    വിവാഹം വെല്ലുവിളിയായിരുന്നു

    വിവാഹം വെല്ലുവിളിയായിരുന്നു

    വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നുവെങ്കിലും അതിന് മുന്നോടിയായി കടുത്ത വെല്ലുവിളികളും ഇവര്‍ നേരിട്ടിരുന്നു. കത്തുകളിലൂടെ ഹൃദയം കൈമാറിയ ഇരുവരും വിവാഹ ജീവിതത്തിലൂടെ ഒരുമിക്കാനായി തീരുമാനിച്ചപ്പോള്‍ പ്രതിസന്ധികളും ഏറെയായിരുന്നു. ഇവരുടെ ജാതകങ്ങള്‍ ചേരില്ലെന്നായിരുന്നു ജ്യോത്സ്യന്‍ പറഞ്ഞത്. വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലായിരുന്നു ഇങ്ങനെയൊരു തിരിച്ചടി വന്നത്. എന്നാല്‍ മറ്റൊരു ജോത്സ്യനെ കണ്ടപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

    വിജയകരമായി തരണം ചെയ്തു

    വിജയകരമായി തരണം ചെയ്തു

    മോഹന്‍ലാലിനെ ഭര്‍ത്താവാക്കണമെന്ന മോഹവുമായി നടന്നിരുന്ന സുചിത്ര ഇതിനായി സുകുമാരിയുടെ സഹായം തേടിയിരുന്നു. അവര്‍ വഴിയായിരുന്നു കാര്യങ്ങള്‍ നീക്കിയത്. ചെന്നൈയിലെ ഒരു വിവാഹ ചടങ്ങിനിടയില്‍ വെച്ചായിരുന്നു മോഹന്‍ലാലും സുചിത്രയും ആദ്യമായി കണ്ടത്. സിനിമകളിലൂടെ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്ന സുചിത്രയുടെ ഇഷ്ടം കൂടുകയായിരുന്നു പിന്നീട്.

    തിക്കുറിശ്ശിയുടെ ബ്രോക്കര്‍ പണി

    തിക്കുറിശ്ശിയുടെ ബ്രോക്കര്‍ പണി

    മോഹന്‍ലാലിന്റെയും സുചിത്രയുടേയും പ്രണയവിവാഹമായിരുന്നുവെന്നും അതിന് ബ്രോക്കറായത് തിക്കുറിശ്ശിയായിരുന്നുവെന്നും വ്യക്തമാക്കി പെല്ലിശ്ശേരിയായിരുന്നു രംഗത്തെത്തിയത്. പ്രിയദര്‍ശനോയും സുരേഷ് കുമാറിനോടും മോഹന്‍ലാലിന്‍രെ പ്രണയത്തെക്കുറിച്ച് ചോദിച്ചെത്തിയ മാധ്യമപ്രവര്‍ത്തകനെ ഇരുവരും തിക്കുറിശ്ശിക്ക് അരികിലേക്ക് വിടുകയായിരുന്നു. മോഹന്‍ലാലും സുചിത്രയും ഇഷ്ടത്തിലാണെന്നും അതേക്കുറിച്ച് ഇരുവീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതോടെയാണ് ആ പ്രണയം പരസ്യമായി മാറിയതും.

    പട്ടണപ്രവേശത്തിലേക്ക്

    പട്ടണപ്രവേശത്തിലേക്ക്

    മോഹന്‍ലാലിന്‍രെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ പട്ടണപ്രവേശം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമയാണ്. വിവാഹ ശേഷം മോഹന്‍ലാല്‍ ജോയിന്‍ ചെയ്ത സിനിമയും ഇതായിരുന്നു. സുചിത്രയും ഈ സെറ്റിലേക്ക് എത്തിയിരുന്നു. വിവാഹത്തിന് മുന്‍പ് അംബിക അഭിനയിച്ച അവസാനത്തെ സിനിമ കൂടിയായിരുന്നു ഇത്. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-മോഹന്‍ലാല്‍ കോംപോയിലെ എക്കാലത്തെയും മികച്ച സിനിമ കൂടിയായിരുന്നു ഇത്.

    സുചിത്രയുടെ താല്‍പര്യം

    സുചിത്രയുടെ താല്‍പര്യം

    സിനിമയില്‍ നേട്ടങ്ങള്‍ ഒന്നൊന്നായി പിന്നിടുമ്പോഴും മോഹന്‍ലാല്‍ തന്നേയും കൃത്യമായി ചേര്‍ത്തുപിടിച്ചിരുന്നുവെന്ന് സുചിത്ര പറയുന്നു. പൊതുപരിപാടികളിലും വേദികളിലുമൊന്നും പ്രത്യക്ഷപ്പെടുന്നതില്‍ അത്ര താല്‍പര്യമില്ലാത്ത സുചിത്രയെ മോഹന്‍ലാല്‍ ഇക്കാര്യത്തിനായി നിര്‍ബന്ധിക്കാറില്ല. സിനിമാതിരക്കുകള്‍ക്കിടയില്‍ കുടുംബത്തിലെ കാര്യങ്ങളും ബിസിനസ്സുമൊന്നും ശ്രദ്ധിക്കാന്‍ താരത്തിന് കഴിയുമായിരുന്നില്ല, യാതൊരുവിധ പരാതികളുമില്ലാതെ സുചിത്രയായിരുന്നു എല്ലാം ചെയ്തിരുന്നത്.

    പ്രണവും സിനിമയിലേക്കെത്തി

    പ്രണവും സിനിമയിലേക്കെത്തി

    ഇവരുടെ മൂത്ത പുത്രനായ പ്രണവും അച്ഛന് പിന്നാലെ തന്നെ സിനിമയിലേക്കെത്തിയിരുന്നു. മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചായിരുന്നു വരവ്. ഒന്നാമനിലൂടെ തുടങ്ങിയ സിനിമാജീവിതം ഇപ്പോള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എത്തി നില്‍ക്കുകയാണ്. കുട്ടിക്കാലത്ത് നാടകങ്ങളില്‍ അഭിനയിച്ചിരുന്ന പ്രണവിനെ കണ്ടപ്പോള്‍ ഇവന്‍ ഭാവിയില്‍ സിനിമയിലേക്കെത്തുമെന്ന് പ്രിയദര്‍ശന്‍ പ്രവചിച്ചിരുന്നു. പ്രിയദര്‍ശന്റെ പുതിയ സിനിമയായ മരക്കാറില്‍ കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിക്കാനും പ്രണവെത്തിയിരുന്നു.

    വിസ്മയയും വരുമോ?

    വിസ്മയയും വരുമോ?

    പ്രണവിന് പിന്നാലെയായി വിസ്മയയും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു. മാതാപിതാക്കള്‍ക്ക് പിന്നാലെ സിനിമയില്‍ അരങ്ങേറുന്ന താരപുത്രന്‍മാര്‍ക്കും താരപുത്രികള്‍ക്കും മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്. പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റത്തില്‍ സന്തോഷം പ്രകടിപ്പിച്ച് വിസ്മയയും എത്തിയിരുന്നു.

    സ്വന്തമായി സിനിമ

    സ്വന്തമായി സിനിമ

    നാല് പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന സിനിമാജീവിതത്തിനിടയില്‍ സ്വന്തമായൊരു സിനിമയെന്ന പ്രഖ്യാപനം മോഹന്‍ലാല്‍ നടത്തിയത് അടുത്തിടെയായിരുന്നു. ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. സംവിധാനമെന്നത് വലിയ പണിയാണെന്നും അഭിനേതാവായി മുന്നേറുന്നതിനിടയില്‍ അത് സാധിക്കുമോയെന്നറിയില്ലെന്ന തരത്തിലുള്ള മറുപടികളായിരുന്നു അദ്ദേഹം നേരത്തെ നല്‍കിയത്.

    ലൂസിഫര്‍ വിജയത്തില്‍

    ലൂസിഫര്‍ വിജയത്തില്‍

    പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ആദ്യ സിനിമയായ ലൂസിഫര്‍ വന്‍വിജയം സ്വന്തമാക്കി മുന്നേറുകയാണ്. 200 കോടി ക്ലബിലേക്കുള്ള കുതിപ്പിലാണ് സിനിമ. അഭിനേതാവായും ഗായകനായും നിര്‍മ്മാതാവായും നിറഞ്ഞുനിന്ന പൃഥ്വി സംവിധാനത്തിലും മികവ് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. നാളുകള്‍ക്ക് ശേഷം പഴയ പ്രൗഢി തിരികെയടുത്ത് ബോക്‌സോഫീസിനെ അടക്കിഭരിച്ച് മുന്നേറുകയാണ് മോഹന്‍ലാല്‍.

    അവധിയാഘോഷം കഴിഞ്ഞു

    അവധിയാഘോഷം കഴിഞ്ഞു

    നാല് പതിറ്റാണ്ട് നീ്ണ്ടുനിന്ന സിനിമാജീവിതത്തിനിടയില്‍ ഇതാദ്യമായാണ് സ്വന്തം സിനിമയുടെ ഫാന്‍സ് ഷോ കാണാനായി അദ്ദേഹം എത്തിയത്. ലൂസിഫര്‍ റിലീസ് ചെയ്ത് കഴിഞ്ഞ് അധികം കഴിയുന്നതിനിടയിലായിരുന്നു മോഹന്‍ലാലും സുചിത്രയും അമേരിക്കയിലേക്ക് പോയത്. അവധിയാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്.

     ഇട്ടിമാണിയുടെ സെറ്റില്‍

    ഇട്ടിമാണിയുടെ സെറ്റില്‍

    പുതിയ സിനിമയായ ഇട്ടിമാണി മേഡ് ഇന്‍ ചൈനയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സിനിമയ്ക്കിടയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇത്തവണത്തെ വെഡ്ഡിങ് ആനിവേഴ്സറിക്ക് ഇരട്ടിമധുരമാണെന്നാണ് ആരാധകരും പറയുന്നത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്.

    വിവാഹ വീഡിയോ കാണാം

    മോഹന്‍ലാലിന്‍രെ വിവാഹ വീഡിയോ കാണാത്തവരുണ്ടോ? കാണൂ.

    English summary
    Mohanlal and Suchitra celebrates 31st wedding anniverasary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X