മോഹന്‍ലാലും സുചിത്രയും ഒന്നിച്ച് ചേര്‍ന്നിട്ട് 32 വര്‍ഷം!ജോത്സ്യനെ തിരുത്തിയ വിവാഹജീവിതമാണ്!

മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും വിവാഹിതരായിട്ട് 32 വര്‍ഷമായിരിക്കുകയാണ്. ഇവര്‍ക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് ആരാധകര്‍. ഫാന്‍സ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമൊക്കെയായാണ് ആശംസാ പോസ്റ്റുകള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ചതോടെ മോഹന്‍ലാല്‍ ചെന്നൈയിലെ വീട്ടിലേക്ക് മടങ്ങിയിരുന്നു. ലോക് ഡൗണ്‍ സമയത്ത് താരങ്ങളെയെല്ലാം വിളിച്ച് അദ്ദേഹം ക്ഷേമാന്വേഷണം നടത്തിയിരുന്നു. ഇതേക്കുറിച്ച് പറഞ്ഞ് നിരവധി പേരാണ് എത്തിയത്.

മോഹന്‍ലാലിന്റെ വിവാഹ വീഡിയോയും കുടുംബസമേതമുള്ള ചിത്രങ്ങളുമൊക്കെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമാലോകം ഒന്നടങ്കം എത്തിയ താരവിവാഹം കൂടിയായിരുന്നു മോഹന്‍ലാലിന്റേത്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും ശക്തമായ സാന്നിധ്യം അറിയിച്ച താരം കഴിഞ്ഞ വര്‍ഷമായിരുന്നു സംവിധാനത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ബറോസെന്ന ത്രീഡി ചിത്രവുമായി താനെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന് പിന്നാലെയായെത്തിയ മകനും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. മോഹന്‍ലാല്‍- സുചിത്ര വിവാഹത്തിനിടയിലെ രസകരമായ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

നിശബ്ദ പ്രണയം

നിശബ്ദ പ്രണയം

പ്രണയിച്ച് വിവാഹിതരായവരെക്കുറിച്ച് പറയുമ്പോള്‍ ആ ലിസ്റ്റില്‍ മോഹന്‍ലാലും സുചിത്രയും ഇടംപിടിക്കാറുണ്ട്. സിനിമകള്‍ കണ്ട് മോഹന്‍ലാലിന്റെ കടുത്ത ആരാധികയായി മാറുകയായിരുന്നു സുചിത്ര. രഹസ്യമായി അദ്ദേഹത്തിന് കത്തുകളും എഴുതിയിരുന്നു. ഇവരുടെ നിശബദ് പ്രണയത്തെക്കുറിച്ച് സുഹൃത്തുക്കള്‍ക്കെല്ലാം അറിയാമായിരുന്നു. ആ പ്രണയം വിവാഹത്തിലേക്ക് എത്തിക്കാന്‍ ചില്ലറ പ്രയത്‌നമായിരുന്നില്ല മോഹന്‍ലാല്‍ നടത്തിയത്. അതേക്കുറിച്ച് ഇരുവരും നിരവധി തവണ തുറന്നുപറഞ്ഞിട്ടുമുണ്ട്.

സഹോദരിയുടെ ഇഷ്ടം

സഹോദരിയുടെ ഇഷ്ടം

നിര്‍മ്മാതാവായ കെ ബാലാജിയുടെ മകളാണ് സുചിത്ര. കുട്ടിക്കാലം മുതലേ തന്നെ സിനിമയെക്കുറിച്ചും താരങ്ങളെക്കുറിച്ചുമൊക്കെ അറിയാനുള്ള അവസരമുണ്ടായിരുന്നു. സുചിത്രയുടെ ഇഷ്ടത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കിയത് സഹോദരനായ സുരേഷ് ബാലാജിയായിരുന്നു. അദ്ദേഹം പ്രണയത്തിന് പച്ചക്കൊടി കാണിച്ചിരുന്നുവെങ്കിലും വിവാഹത്തിലേക്ക് എത്താന്‍ കടമ്പകളേറെയായിരുന്നു.

സുകുമാരിയും തിക്കുറിശ്ശിയും

സുകുമാരിയും തിക്കുറിശ്ശിയും

മോഹന്‍ലാലിനും സുചിത്രയ്ക്കും മറക്കാന്‍ പറ്റാത്തവരാണ് ഇവര്‍ ഇരുവരും. മോഹന്‍ലാലിനോടുള്ള പ്രണയത്തെക്കുറിച്ച് സുചിത്ര സുകുമാരിയോട് തുറന്നുപറഞ്ഞിരുന്നു. ചെന്നൈയിലെ ഒരു വിവാഹ ചടങ്ങിനിടയില്‍ വെച്ചായിരുന്നു സുചിത്ര ആദ്യമായി മോഹന്‍ലാലിനെ കണ്ടത്. തിക്കുറിശ്ശിയെയായിരുന്നു പ്രിയദര്‍ശനും സുരേഷ് കുമാറും ബ്രോക്കറാക്കിയത്. മോഹന്‍ലാലിന്റെ പ്രണയത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് അദ്ദേഹമായിരുന്നു വിവാഹത്തെക്കുറിച്ച് പറഞ്ഞത്.

വിവാഹശേഷമുള്ള സിനിമ

വിവാഹശേഷമുള്ള സിനിമ

വിവാഹ ശേഷം പട്ടണപ്രവേശത്തിലേക്കാണ് മോഹന്‍ലാല്‍ ജോയിന്‍ ചെയ്തത്. സുചിത്രയും അദ്ദേഹത്തിനൊപ്പം ഈ സെറ്റിലേക്ക് എത്തിയിരുന്നു. വിവാത്തിന് മുന്‍പ് അംബിക അഭിനയിച്ച അവസാനത്തെ സിനിമ കൂടിയായിരുന്നു അത്. മോഹന്‍ലാലിന്റ കെരിയറിലെ തന്നെ എക്കാലത്തേയും മികച്ച സിനിമയായി മാറുകയായിരുന്നു പട്ടണപ്രവേശം.

ആശംസാപ്രവാഹമാണ്

ആശംസാപ്രവാഹമാണ്

മോഹന്‍ലാലിനും സുചിത്രയ്ക്കും ആശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയിട്ടുള്ളത്. ഇവരുടെ മനോഹരമായ ചിത്രങ്ങള്‍ ചേര്‍ത്തുള്ള കൊളാഷുകളും വീഡിയോകളുമെല്ലാം ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ ആശംസാ പോസ്റ്റുകളുമായി ആരാധകരെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X