twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുചിത്രയും മോഹന്‍ലാലും തമ്മിലുള്ള വിവാഹം ആദ്യം മുടങ്ങി; 2 വര്‍ഷത്തോളം ആരുമറിയാതെ സുചിത്ര പ്രണയിച്ച കഥയിങ്ങനെ..

    |

    മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനോട് ആരാധന തോന്നാത്തവരായി ആരുമുണ്ടാവില്ല. അങ്ങനെ ആരാധന തോന്നിയൊരു ആരാധികയാണ് അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര. ഇരുവരുടെയും പ്രണയകഥയും വിവാഹവുമൊക്കെ എല്ലാ കാലത്തും ചര്‍ച്ചയാവാറുള്ള കാര്യമാണ്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണിന് ഇടയിലായിരുന്നു താരദമ്പതിമാര്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

    പൂക്കൾ കൊണ്ട് ശരീരം മറച്ചു, അർദ്ധ നഗ്നയായിട്ടുള്ള നടി ജാക്വലീൻ ഫെർണാണ്ടസിൻ്റെ ഫോട്ടോസ് കാണാം

    വീണ്ടുമൊരു വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും. ഇത്തവണയും കൊവിഡ് ഭീതിയില്‍ ലളിതമായി വാര്‍ഷികം ആഘോഷിക്കാനാണ് മോഹന്‍ലാലും സുചിത്രയും തീരുമാനിച്ചിരിക്കുന്നത്. ഇതിനൊപ്പം താരങ്ങളുടെ പ്രണയകഥ കൂടി സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുകയാണ്.

    മോഹന്‍ലാലും സുചിത്രയും തമ്മിലുള്ള പ്രണയം

    തിരുവനന്തപുരത്തെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് 1988 ഏപ്രില്‍ 28 നായിരുന്നു മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. താരവിവാഹത്തില്‍ പങ്കെടുക്കാന്‍ അന്നത്തെ സൂപ്പര്‍താരങ്ങളെല്ലാം എത്തിയിരുന്നു. മോഹന്‍ലാലിന്റെ വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് വിവാഹദിവസത്തെ വീഡിയോ പുറത്ത് വരാറുണ്ട്. മമ്മൂട്ടി, സോമന്‍, ഉമ്മര്‍, പ്രേം നസീര്‍ എന്ന് വേണ്ട മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളും പങ്കെടുത്ത ചടങ്ങിലാണ് മോഹന്‍ലാല്‍ വിവാഹിതനായത്. വീണ്ടുമൊരു ഏപ്രില്‍ 28 വരുമ്പോള്‍ ഇരുവരും ഒന്നിച്ചിട്ട് മുപ്പത്തിമൂന്ന് വര്‍ഷം പൂര്‍ത്തിയാവുകയാണ്.

     മോഹന്‍ലാലും സുചിത്രയും തമ്മിലുള്ള പ്രണയം

    1980 ലാണ് വില്ലന്‍ വേഷത്തിലൂടെ മോഹന്‍ലാല്‍ മലയാള സിനിമയില്‍ സജീവമാകുന്നത്. പ്ര്ശസ്ത നിര്‍മാതാവ് കെ ബാലജിയുടെ മകളായ സുചിത്രയെ മോഹന്‍ലാലുമായി വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇരുവരുടെയും ജാതകം ചേരില്ലെന്ന് കണ്ടതോടെ വിവാഹം വേണ്ടെന്ന് ഇരുകുടുംബങ്ങളും തീരുമാനിച്ചു. വിവാഹം നടക്കില്ലെന്ന് അറിഞ്ഞതോടെ മോഹന്‍ലാല്‍ വീണ്ടും അഭിനയത്തിലേക്കും സുചിത്ര ചെന്നൈയിലേക്കും തിരിച്ച് പോയി. അങ്ങനെ ആ ആലോചന അവിടെ അവസാനിച്ചു. നാളുകള്‍ക്കുള്ളില്‍ മോഹന്‍ലാല്‍ ആ പ്രൊപ്പോസലിനെ കുറിച്ച് മറന്നിരുന്നു.

    മോഹന്‍ലാലും സുചിത്രയും തമ്മിലുള്ള പ്രണയം

    രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറും സുചിത്ര അവരുടെ ബന്ധുക്കളുടെ കോഴിക്കോടുള്ള വീട്ടിലെത്തി. അങ്ങനെ വീണ്ടും സുചിത്രയുടെ വിവാഹാലോചന മോഹന്‍ലാലിന് വീണ്ടും ലഭിച്ചു. ഇരുവരുടെയും ജാതകം നോക്കിയതില്‍ തെറ്റ് പറ്റിയതാണെന്ന് പിന്നീട് മോഹന്‍ലാല്‍ മനസിലാക്കി. മാത്രമല്ല കഴിഞ്ഞ രണ്ട് വര്‍ഷവും സുചിത്ര തനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. അക്കാര്യം അറിഞ്ഞതോടെ താരത്തിന് മറുപടി പോലും പറയാന്‍ സാധിച്ചില്ല. സിനിമയില്‍ ഒരുപാട് പ്രണയിക്കുന്നതായി അഭിനയിച്ചിട്ടുണ്ടെങ്കിലും സുചിത്രയില്‍ നിന്നും ലഭിച്ചത് വിചിത്രമായൊരു അനുഭവം ആയിരുന്നു. അങ്ങനെ ഇരുവരും ജീവിതത്തില്‍ ഒന്നിച്ചു.

    Recommended Video

    മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്നു...
      മോഹന്‍ലാലും സുചിത്രയും തമ്മിലുള്ള പ്രണയം

    വീണ്ടുമൊരു വിവാഹ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇത്രയും കാലത്തെ നല്ല ജീവിതത്തിന് ആശംസ അറിയിച്ച് പ്രിയപ്പെട്ടവരും എത്തിയിരിക്കുകയാണ്. മോഹന്‍ലാലിന്റെയും സുചിത്രയുടെയും ഫോട്ടോ പങ്കുവെച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ആശംസ അറിയിച്ചിട്ടുണ്ട്. ചേട്ടനും ചേച്ചിയ്ക്കും മംഗളങ്ങള്‍ നേര്‍ന്ന് നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും എത്തിയിട്ടുണ്ട്.

    English summary
    Mohanlal and Suchitra Celebrating Their 33rd Wedding Anniversary, A Lookback At Their Love Story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X