ജാതകം ചേരില്ലെന്ന് പറഞ്ഞ് മാറ്റി വെച്ച മോഹന്‍ലാലിന്റെ കല്യാണം; സുചിത്ര ഭാര്യയായിട്ട് ഇന്നേക്ക് 34 വര്‍ഷം

നടനവിസ്മയം, കംപ്ലീറ്റ് ആക്ടര്‍, താരരാജാവ് തുടങ്ങി മോഹന്‍ലാലിന് വിശേഷങ്ങള്‍ ഏറെയാണ്. ആടുതോമയായിട്ടും ആറാം തമ്പുരനായും സ്‌ക്രീനിന് മുന്നില്‍ തിളങ്ങിയ മോഹന്‍ലാലിനോട് ഇഷ്ടവും ആരാധനയും തോന്നാത്ത പെണ്‍കുട്ടികള്‍ ഇല്ല. അങ്ങനെ തന്നെ ആരാധിച്ചിരുന്ന ഒരാളെ തന്നെയാണ് മോഹന്‍ലാല്‍ ജീവിതസഖിയാക്കിയതും. ഇന്നിതാ നടന്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും തങ്ങളുടെ മുപ്പത്തിനാലം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്.

1988 ഏപ്രില്‍ 28 നാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. മുപ്പത്തിനാല് വര്‍ഷത്തോളം സന്തുഷ്ട ദാമ്പത്യം നയിച്ച മാതൃക ദമ്പതിമാരാണ് ഇരുവരും. വാര്‍ഷികത്തോട് അനുബന്ധിച്ച് താരങ്ങളുടെ പ്രണയകഥ കൂടി സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുകയാണ്.

വിവാഹം കഴിപ്പിക്കാന്‍ ആഗ്രഹിച്ചെങ്കിലും ഇരുവരുടെയും ജാതകം ചേരില്ലെന്നായി

വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മോഹന്‍ലാലിന് ആദ്യ സിനിമയിലൂടെ തന്നെ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ചു. തുടക്കത്തിലെ വില്ലന്‍ വേഷങ്ങള്‍ക്ക്് പിന്നാലെ നായകനായതോടെയാണ് പ്രശസ്ത നിര്‍മാതാവ് കെ ബാലജിയുടെ മകള്‍ സുചിത്രയ്ക്ക് മോഹന്‍ലാലിനോട് ഇഷ്ടം തോന്നുന്നത്. വിവാഹം കഴിപ്പിക്കാന്‍ ആഗ്രഹിച്ചെങ്കിലും ഇരുവരുടെയും ജാതകം ചേരില്ലെന്നായി. ഇതോടെ വിവാഹം വേണ്ടെന്ന് തന്നെ വെച്ചു.

ആലോചന വന്നത് മുതലിങ്ങോട്ട് രണ്ട് വര്‍ഷവും സുചിത്ര കാത്തിരിക്കുകയായിരുന്നു

പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സുചിത്ര കോഴിക്കോടുള്ള ബന്ധുക്കളുടെ വീട്ടിലെത്തിയപ്പോഴാണ് രണ്ടാമതും സുചിത്രയുടെ വിവാഹാലോചന മോഹന്‍ലാലിന് ലഭിക്കുന്നത്. ആദ്യം നോക്കിയ ജാതകത്തില്‍ തെറ്റ് പറ്റിയതാണെന്ന് മോഹന്‍ലാല്‍ മനസിലാക്കി. മാത്രമല്ല ആദ്യം ആലോചന വന്നത് മുതലിങ്ങോട്ട് രണ്ട് വര്‍ഷവും സുചിത്ര തനിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന സത്യവും നടന്‍ അറിഞ്ഞു. സിനിമയെക്കാളും മനോഹരമായൊരു പ്രണയം ജീവിതത്തില്‍ ഉണ്ടായതാടെ വിവാഹം കഴിക്കാന്‍ മോഹന്‍ലാല്‍ തീരുമാനിക്കുകയായിരുന്നു.

തിരുവനന്തപുരത്തെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മോഹന്‍ലാലും സുചിത്രയും വിവാഹിതരാവുന്നത്

1988 ഏപ്രില്‍ 28 ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മോഹന്‍ലാലും സുചിത്രയും വിവാഹിതരാവുന്നത്. മ്മൂട്ടി, സോമന്‍, ഉമ്മര്‍, പ്രേം നസീര്‍ തുടങ്ങി അന്നത്തെ സൂപ്പര്‍താരങ്ങളും ആരാധകരുമെല്ലാം ചേര്‍ന്ന് വലിയൊരു ജനപ്രവാഹമാണ് മോഹന്‍ലാല്‍-സുചിത്ര വിവാഹത്തിന് എത്തിയത്. വിവാഹശേഷം മോഹന്‍ലാല്‍ സിനിമയില്‍ സജീവമാവുകയും സുചിത്ര നല്ലൊരു കുടുംബിനിയായി മാറുകയും ചെയ്തു.

Recommended Video

12th Man Teaser Reaction | Mohanlal | Unni Mukundan | Jeethu Joseph | FilmiBeat Malayalam
ഭര്‍ത്താവ് താരരാജാവ് ആണെങ്കിലും ആ താരപദവിയില്‍ ജീവിക്കാന്‍ ശ്രമിക്കാത്ത ആളാണ് സുചിത്ര

ഭര്‍ത്താവ് താരരാജാവ് ആണെങ്കിലും ആ താരപദവിയില്‍ ജീവിക്കാന്‍ ശ്രമിക്കാത്ത ആളാണ് സുചിത്ര. അപൂര്‍വ്വമായിട്ടേ മോഹന്‍ലാലിനൊപ്പം പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ സുചിത്ര എത്താറുള്ളു. പ്രണവ്, വിസ്മയ എന്നിങ്ങനെ രണ്ട് മക്കള്‍ക്ക് ജന്മം കൊടുത്ത് അവരെ വളര്‍ത്തി വലുതാക്കിയതിന് പിന്നില്‍ സുചിത്രയാണ്. ഇപ്പോള്‍ മകന്‍ പ്രണവ് മോഹന്‍ലാല്‍ മലയാള സിനിമയിലെ യുവനടനായി മാറി കഴിഞ്ഞു. കായികാഭ്യാസങ്ങളും എഴുത്തുമൊക്കെയായി വിസ്മയ മറ്റൊരു ലോകത്താണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X