ദുബായില്‍ പുത്തന്‍ വീട് സ്വന്തമാക്കി മോഹന്‍ലാല്‍;ഭാര്യ സുചിത്രയ്‌ക്കൊപ്പം വീട്ടിലെ ചിത്രങ്ങൾ പുറത്ത്

ഭാര്യ സുചിത്രയ്‌ക്കൊപ്പം ദുബായിലെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഫാന്‍സ് പേജുകളിലൂടെ തരംഗം സൃഷ്ടിച്ചത്. ഐപിഎല്‍ ഫൈനല്‍ കാണനെത്തിയതും ദുബായിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പാചകം ചെയ്യുന്ന ചിത്രങ്ങളെല്ലാം വൈറലായിരുന്നു. എന്നാല്‍ ദുബായില്‍ മോഹന്‍ലാല്‍ പുതിയൊരു വീട് സ്വന്തമാക്കി എന്ന വിശേഷമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 വിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഭാര്യ സുചിത്രയെ കൂട്ടി മോഹന്‍ലാല്‍ ദുബായിലേക്ക് പറന്നത്. അവിടെ പുതിയ വീട് സ്വന്തമാക്കി അതിന്റെ ഗൃഹപ്രവേശനവും നടത്തിയിരിക്കുകയാണ്. ആര്‍പി ഹൈറ്റ്‌സിലെ ലാലേട്ടന്റെ പുതിയ വീടിനെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

മോഹന്‍ലാലിന് ദുബായില്‍ പുതിയ വീട്

ദുബായിലെ ഏറ്റവും ആകര്‍ഷകമായ ലൊക്കേഷനിലാണ് ആര്‍പി ഹൈറ്റ്‌സ് സ്ഥിതി ചെയ്യുന്നത്. 50 നിലകളിലായി 300 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം. ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് കോംപ്ലക്‌സായ ദുബായ് മാളിന്റെ തൊട്ടടുത്താണ് ഈ അപാര്‍ട്‌മെന്റ്. 13 ബില്യണ്‍ ദിര്‍ഹം മുതലാണ് വില ആരംഭിക്കുന്നത്. കുറഞ്ഞത് 2.6 കോടി രൂപ വരും. പ്രമുഖ മലയാളി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയാണ് ആര്‍പി ഹൈറ്റ്‌സ്.

മോഹന്‍ലാലിന് ദുബായില്‍ പുതിയ വീട്

താരരാജാവും കുടുംബവും പുതിയ വീട്ടില്‍ താമസിക്കാനെത്തിയതിന് പിന്നാലെ ആദ്യ അതിഥികളായി എത്തിയത് മോഹന്‍ലാലിന്റെ ആദ്യ സിനിമയായ തിരനോട്ടത്തിന്റെ സംവിധായകനും ബാല്യകാല സുഹൃത്തുമായ അശോക് കുമാറും കുടുംബവുമായിരുന്നു. ഇരുകുടുംബങ്ങളും ഒത്തുകൂടിയതിന്റെ ചിത്രങ്ങള്‍ അശോകിന്റെ ഭാര്യ ബീനയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടത്. ഈ ചിത്രങ്ങളിലൂടെയാണ് സൂപ്പര്‍താരത്തിന്റെ വീടിന്റെ ചില സവിശേഷതകള്‍ ആരാധകര്‍ പോലും കാണുന്നത്.

മോഹന്‍ലാലിന് ദുബായില്‍ പുതിയ വീട്

മനോഹരമായ വോള്‍ പേപ്പറുകളും വുഡന്‍ ഫ്‌ളോറിങും വിശാലമായ ബാല്‍കണിയുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള മനോഹരമായ വീടാണ് മോഹന്‍ലാലും ഭാര്യ സുചിത്രയും താമസത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാല്‍ തൊട്ടടുത്തായി ബുര്‍ജ് ഖലീഫ കാണാം. 2011 ല്‍ മോഹന്‍ലാല്‍ ബുര്‍ജ് ഖലീഫയില്‍ ഫ്‌ളാറ്റ് വാങ്ങി എന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

Recommended Video

മോഹന്‍ലാലിന് ദുബായില്‍ പുതിയ വീട്; വില എത്ര കോടി ?
മോഹന്‍ലാലിന് ദുബായില്‍ പുതിയ വീട്

ഇപ്പോള്‍ വാങ്ങിയ ഫ്‌ളാറ്റിനോട് ചേര്‍ന്ന് മറ്റൊരു ഫ്‌ളാറ്റില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തും കുടുംബവും താമസിക്കുന്നുണ്ട് എന്നുള്ളതാണ് മറ്റൊരു വിശേഷം. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് മോഹന്‍ലാല്‍ സഞ്ജയ് ദത്തിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ഇരുവരും കുടുംബസമേതം ഒന്നിച്ചുള്ള വീഡിയോസും ചിത്രങ്ങളുമല്ലൊം പുറത്ത് വന്നിരുന്നു. മാത്രമല്ല ദുബായില്‍ ഐപിഎല്‍ മത്സരത്തിന്റെ ഫൈനല്‍ കാണാനും മോഹന്‍ലാലും സുചിത്രയും എത്തിയതും കഴിഞ്ഞ ആഴ്ചകളില്‍ വലിയ വാര്‍ത്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X