ഈ വാക്കുകൾ ഒരുപാട് പ്രവർത്തിക്കാനുളള ഊർജ്ജം നൽകുന്നു, മോഹൻലാലിനോട് നന്ദി പറഞ്ഞ് വിനു മോഹൻ

കൊറോണ വൈറസിനെതിരെയുള്ള പേരാട്ടത്തിൽ സർക്കാരിന് എല്ലാവിധ പിന്തുണയുമായി താരങ്ങളും എത്തിയിട്ടുണ്ട്. എല്ലാവിധ സഹായങ്ങൾക്കും വിളിപ്പുറത്ത് താരങ്ങളുണ്ട്. തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർക്ക് ഒരു കൈ സഹായവുമായി നടൻ വിനു മോഹനും ഭാര്യയും നടിയുമായ വിദ്യയും രംഗത്തെത്തിയിരുന്നു.

mohanlal-vinu mohan

തെരുവിൽ ജീവിക്കുന്നവർക്ക് പുതുവസ്ത്രങ്ങൾ നൽകി മുടി വെട്ടി കുളിപ്പിച്ച് പുതിയ മനുഷ്യരാക്കി എടുക്കുയായിരുന്നു താരങ്ങൾ. ഇവർക്ക് ഭക്ഷണം നൽകാനും താരങ്ങൾ മറന്നില്ല. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വ്യക്തി ശുചിത്വം ഏറ്റവും നിർണ്ണായകമാണ്. അതിനാലാണ് തങ്ങൾ ഇങ്ങനെയൊരു പ്രവർത്തനത്തിന് തയ്യാറായതെന്ന് വിനു മോഹൻ പറഞ്ഞിരുന്നു.

ഇപ്പോഴിത വിനുവിനേയും ഭാര്യയേയും അഭിനന്ദിച്ച് മോഹൻലാൽ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ, ആരാലും തിരിഞ്ഞ് നോക്കാനില്ലാതെ തെരുവുകളിൽ കഴിയേണ്ടിവരുന്ന ആളുകളുമുണ്ട് നമുക്കിടയിൽ. അവർക്കൊരു ആശ്രയമായ്, അവരെ ഏറ്റെടുത്ത്, കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളും ഭക്ഷണവും നൽകി, പുതിയ മനുഷ്യരാക്കി മാറ്റുവാൻ മുൻകൈയെടുത്ത് ഇറങ്ങിയ വിനു മോഹൻ, ഭാര്യ വിദ്യ, മുരുഗൻ, അദ്ദേഹത്തിന്റെ തെരുവോരം പ്രവർത്തകർ, എന്നിവരുടെ കൂട്ടായ പ്രവർത്തനഫലമായി ഇതിനോടകം അറുനൂറിലധികം ആളുകളെയാണ് തെരുവുകളിൽ നിന്ന് കണ്ടെത്താനായത്. അവർക്കൊരു ആശ്രയമായി, അവരെ സഹായിക്കാനിറങ്ങിയ എൻ്റെ പ്രിയ കൂട്ടുകാർക്ക് എല്ലാവിധ നന്മകളും നേരുന്നു- മോഹൻലാൽ കുറിച്ചു.

മോഹൻലാൽ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് താരം വിനു മോഹൻ രംഗത്തെത്തിയിട്ടുണ്ട്. മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു കൊണ്ടായിരുന്നു താരം നന്ദി രേഖപ്പെടുത്തിയത്. ഒരുപാടു ഒരുപാടു നന്ദി ലാലേട്ടാ...ഏട്ടന്റെ ഈ വാക്കുകൾ ഇനിയും ഒരുപാടു പ്രവർത്തിക്കാൻ ഞങ്ങൾക്കെല്ലാവർക്കും പ്രചോദനവും ഊർജ്ജവും നൽകുന്നു .ഞങ്ങളുടെ എല്ലാവരുടെയും നന്ദിയും സന്തോഷവും -വിനു കുറിച്ചു.

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ നന്ദി അറയിച്ച് വിദ്യയും എത്തിയിട്ടുണ്ട്. ലാലേട്ടന്റെ നല്ല വാക്കുകൾ ഇത്തരത്തിൽ പ്രവർത്തിക്കാനുള്ള പ്രചോദവും ഊർജവും ആണെന്ന് നടി കുറിച്ചു.

മോഹൻലാൽ പോസ്റ്റ്

More from Filmibeat

Read more about: mohanlal vinu mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X