For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യയുടെ ഡെഡിക്കേഷന്‍ അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാല്‍! താന്‍ പോലും ഇങ്ങനെ ചെയ്യാറില്ല!

  |

  വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് ഓരോ താരവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താറുള്ളത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി താരങ്ങള്‍ തയ്യാറെടുത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം പുറത്തുവരാറുണ്ട്. രൂപഭാവത്തില്‍ മാത്രമല്ല ശാരീരികമായ തയ്യാറെടുപ്പുകളും താരങ്ങള്‍ നടത്താറുണ്ട്. തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ സൂര്യയും ഇത്തരത്തില്‍ കഠിനമായ തയ്യാറെടുപ്പുകള്‍ നടത്താറുണ്ട്. കാപ്പാനില്‍ കമാന്‍ഡോ ഓഫീസറായി അഭിനയിക്കുന്നതിനായി അദ്ദേഹം നടത്തിയ ശ്രമങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു.

  കാത്തിരിപ്പിനൊടുവിലായി സെപ്റ്റംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മുന്നോടിയായുള്ള പ്രമോഷന്‍ പരിപാടികളില്‍ സജീവമാണ് അണിയറപ്രവര്‍ത്തകര്‍. കൊച്ചിയിലേക്ക് കഴിഞ്ഞ ദിവസം കാപ്പാന്‍ ടീം എത്തിയിരുന്നു. മോഹന്‍ലാലും സൂര്യയും വീണ്ടും ഒരുമിച്ച് വേദി പങ്കിട്ടതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. നടനായാണോ ബ്രദറായാണോ കാണുന്നതെന്നുള്ള ചോദ്യവും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. പുത്തന്‍ ലുക്കിലാണ് സൂര്യ എത്തിയത്. വാരണം ആയിരം, ഗജിനി സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ലുക്കിലാണ് സൂര്യ എത്തിയത്. പുതിയ ലുക്കിനെക്കുറിച്ചും സൂര്യയുടെ ഡെഡിക്കേഷനെക്കുറിച്ചുമൊക്കെ മോഹന്‍ലാലും വാചാലനായിരുന്നു.

  അമ്മമഴവില്ല് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയത് സൂര്യയായിരുന്നു. ആ സമയം മുതല്‍ പ്രേക്ഷകര്‍ ചോദിച്ചത് സിനിമയ്ക്കായി ഇരുവരും ഒരുമിക്കുന്നതിനെക്കുറിച്ചായിരുന്നു. അധികം വൈകാതെ അത് സംഭവിക്കുമെന്നായിരുന്നു ഇരുവരും അന്ന് പറഞ്ഞത്. മലയാള സിനിമയെക്കുറിച്ചുമൊക്കെ സൂര്യ വാചാലനായിരുന്നു. ഉയരെ തനിക്കിഷ്ടപ്പെട്ടുവെന്നും കേരളത്തിലെ ആരാധകരെപ്പോലെ തന്നെ താനും ലൂസിഫറിന്റ രണ്ടാം ഭാഗമായ എമ്പുരാനായി കാത്തിരിക്കുകയാണ്. ലൂസിഫര്‍ ബ്രില്യന്റ് വര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  സൂര്യയുമായി പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചും മോഹന്‍ലാലിനോട് ചോദിച്ചിരുന്നു. മികച്ച നടനാണ് സൂര്യയെന്നും നമുക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നുമെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായൊക്കെ തനിക്ക് അടുപ്പുമുണ്ടെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ലാല്‍ സാറിനേയും തന്നേയും ഒരുമിപ്പിച്ച കെവി ആനന്ദിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നായിരുന്നു സൂര്യയുടെ കമന്റ്.

  സൂര്യയെന്ന നടനെയാണോ അതോ സഹോദരനെയാണോ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ രണ്ട് തരത്തിലും അദ്ദേഹം മികച്ചതാണെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. വണ്ടര്‍ഫുള്‍ ബ്രദര്‍ ആന്റ് ആക്ടറെന്നായിരുന്നു താരം പറഞ്ഞത്. സൂര്യയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ വാക്കുകള്‍ താനും കടമെടുക്കുകയാണെന്നായിരുന്നു മറുപടി. ഇരുവരും തമ്മിലുള്ള കെമിസ്ട്രി എങ്ങനെയാണെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  കാപ്പാനായി സൂര്യ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും മോഹന്‍ലാല്‍ വാചാലനായിരുന്നു. വ്യക്തിപരമായി തനിക്ക് അത്തരം തയ്യാറെടുപ്പുകള്‍ നടത്താന്‍ പലപ്പോഴും സാധിക്കാറില്ല. വലിയ അര്‍പ്പണ ബോധമുള്ള കലാകാരനാണ് അ്‌ദ്ദേഹം. 22 വര്‍ഷം കൊണ്ട് 37 സിനിമ ചെയ്തു ന്നെതിന് അപ്പുറത്ത് സിനിമകള്‍ക്കായി അദ്ദേഹം നടത്തുന്ന തയ്യാറെടുപ്പുകള്‍, താന്‍ പോലും അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യതയില്ല.

  കാപ്പാനിലെ കഥാപാത്രത്തെ സൂര്യ ആഴത്തില്‍ പഠിച്ചിട്ടുണ്ട്. എസ്പിജി ഓഫീസറുടെ കൂടെ നിന്ന് കാര്യങ്ങള്‍ പഠിക്കുകയായിരുന്നു സൂര്യ. ആ അര്‍പ്പണത്തിനുള്ള പ്രതിഫലം ലഭിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സൂര്യയ്‌ക്കൊപ്പമുള്ള അനുഭവത്തെക്കുറിച്ച് വാചാലരായി നേരത്തെയും താരങ്ങള്‍ എത്തിയിരുന്നു.

  കാപ്പാന്‍ ടീമിന്റെ വാര്‍ത്താസമ്മേളനത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലും ലൈവ് വീഡിയോ പങ്കുവെച്ചിരുന്നു. വീഡിയോ കാണാം.

  English summary
  Mohanlal Appreciates Surya, Latest Chat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X