For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിനെ കണ്ട് പഠിക്കാന്‍ പറയാറുണ്ട്, 'മോഹന്‍ലാല്‍' ഒാഡിയോ ലോഞ്ച് വീഡിയോ വൈറല്‍, കാണൂ!

  |
  ലാലേട്ടനെ കണ്ടുപഠിക്കണമെന്നു മക്കളോട് മല്ലിക സുകുമാരൻ | filmibeat Malayalam

  ഇന്ദ്രജിത്തും മഞ്ജു വാര്യരും നായികാനായകന്‍മാരെത്തുന്ന മോഹന്‍ലാല്‍ എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. വിഷു ദിനത്തില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു സിനിമാപ്രവര്‍ത്തകര്‍. സിനിമയുടെ ഓഡിയോ ലോഞ്ച് തിങ്കളാഴ്ചയാണ് നടത്തിയത്. ഹര്‍ത്താല്‍ ദിനമായിരുന്നിട്ട് കൂടി താരങ്ങളും അണിയറപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

  'അമ്മ' പിടിക്കാന്‍ അണിയറ നീക്കം സജീവം, പൃഥ്വിരാജിനും മോഹന്‍ലാലിനും കടുത്ത സമ്മര്‍ദ്ദം!

  ഇന്ദ്രജിത്തും പ്രാര്‍ഥനയും പൂര്‍ണ്ണിമയും മല്ലിക സുകുമാരനും ഒരുമിച്ച് വേദിയിലെത്തുന്നതിന് കൂടി ചടങ്ങ് സാക്ഷ്യം വഹിച്ചു. സിനിമയുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ പൃഥ്വിരാജിന് ചടങ്ങിനെത്താന്‍ സാധിച്ചിരുന്നില്ല. അമ്മയ്ക്ക് പിന്നാലെ സിനിമയിലെത്തിയ താരമായി മാറിയ മക്കളുടെ വളര്‍ച്ചയില്‍ ഓരോ ഘട്ടത്തിലും ശക്തമായ പിന്തുണ നല്‍കി മല്ലിക സുകുമാരന്‍ ഒപ്പമുണ്ട്. ഇവരെക്കൂടാതെ മഞ്ജു വാര്യരും മറ്റ് അണിയറപ്രവര്‍ത്തകരും പരിപാടിക്കെത്തിയിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങളറിയാന്‍ വായിക്കൂ.

  മമ്മുക്കയുടെ പരോള്‍ ഒന്നാം സ്ഥാനത്ത്, ഏപ്രില്‍ ആദ്യ വാരത്തിലെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു!

  മോഹന്‍ലാല്‍ എന്ന സിനിമ

  മോഹന്‍ലാല്‍ എന്ന സിനിമ

  സജിദ് യാഹിയ സംവിധാനം ചെയ്ത സിനിമ അനില്‍ നായറാണ് നിര്‍മ്മിച്ചത്. ഇതാദ്യമായാണ് ഒരു താരത്തിനോടുള്ള ഇഷ്ടത്തെക്കുറിച്ചും പ്രധാനപ്പെട്ട സിനിമകളിലെ കഥാപാത്രത്തെക്കുറിച്ചും സിനിമയൊരുക്കുന്നത്. മോഹന്‍ലാലിനോട് അനുമതി വാങ്ങിയതിന് ശേഷമാണ് ടൈറ്റില്‍ ഉപയോഗിച്ചത്. തിരക്കഥയും അദ്ദേഹത്തിന് കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെയാണ് ചിത്രം തുടങ്ങിയതെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

  മല്ലിക സുകുമാരന്റെ സാന്നിധ്യം

  മല്ലിക സുകുമാരന്റെ സാന്നിധ്യം

  മല്ലിക സുകുമാരനാണ് മോഹന്‍ലാല്‍ സിനിമയുടെ സിഡി മഞ്ജു വാര്യരും ഇന്ദ്രജിത്തും ഉള്‍പ്പെടുന്ന അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ചടങ്ങിനിടയില്‍ മോഹന്‍ലാലിനെക്കുറിച്ച് നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലും കുടുംബവുമായി അടുത്ത ബന്ധം കൂടിയുണ്ട് മല്ലിക സുകുമാരന്. കുട്ടിക്കാലം മുതല്‍ക്ക് തന്നെ ലാലുവിനെ അറിയാമെന്നും മല്ലിക പറഞ്ഞപ്പോള്‍ വന്‍കരഘോഷമായിരുന്നു സദസ്സില്‍ നിന്നും ലഭിച്ചത്.

  മോഹന്‍ലാലിനെക്കുറിച്ച് പറയുമ്പോള്‍

  മോഹന്‍ലാലിനെക്കുറിച്ച് പറയുമ്പോള്‍

  ലാലുവിനെക്കുറിച്ച് പറയുമ്പോള്‍ വളരെയധികം അഭിമാനമാണ് തോന്നുന്നത്. ആറാം ക്ലാസ് മുതല്‍ മോഹന്‍ലാലിനെ സ്‌കൂളില്‍ കൊണ്ടുവിട്ട ബന്ധം തനിക്കുണ്ട്. അന്നുമുതല്‍ ഇന്നുവരെ ആ ബന്ധം അതേ പോലെ തുടരുകയാണ്. താരമായതിന്‍രെ യാതൊരുവിധ അഹങ്കാരമോ ജാഡയോ ഒന്നും ലാലു കാണിക്കാറില്ലെന്നും അവര്‍ പറയുന്നു.

  ആദിക്കിടയിലെ അനുഭവം

  ആദിക്കിടയിലെ അനുഭവം

  ആദിയുടെ സ്വിച്ച് ഓണ്‍ ചടങ്ങില്‍ ഒരുപാട് പേര്‍ സദസ്സിലിരിക്കുമ്പോള്‍ സ്ത്രീകളിലൊരാള്‍ സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍ തന്നോടാണ് മോഹന്‍ലാല്‍ സംസാരിക്കാനാവശ്യപ്പെട്ടത്. അന്നും ഇതുപോലെ കണ്ണ് നിറഞ്ഞുപോയിരുന്നു. എല്ലാവരോടും ഒരുപോലെ പെരുമാറുകയും ഗുരുത്വത്തോടെ ഇടപെടുകയും ചെയ്യുന്ന ലാലു സിനിമയിലെത്തിയപ്പോഴും അത് തന്നെ തുടരുകയായിരുന്നു.

  ലാലേട്ടനെ കണ്ട് പഠിക്കണം

  ലാലേട്ടനെ കണ്ട് പഠിക്കണം

  സുകുമാരനും മല്ലികയ്ക്കും പിന്നാലെ സിനിമയിലെത്തിയവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായി ഇരുതാരങ്ങളും തങ്ങളുടേതായ ഇടം നേടിയെടുത്താണ് മുന്നേറുന്നത്. സിനിമയിലെത്തിയതിന് ശേഷവും പെരുമാറ്റത്തിലെ ലാളിത്യം അതേ പോലെ നിലനിര്‍ത്തുന്ന മോഹന്‍ലാലിനെ കണ്ട് പഠിക്കണമെന്ന് താന്‍ ഇന്ദ്രനോടും പൃഥ്വിയോടും പറയാറുണ്ടെന്നും അവര്‍ വ്യക്തമാക്കി.

  സുകുമാരനും മോഹന്‍ലാലും

  സുകുമാരനും മോഹന്‍ലാലും

  മോഹന്‍ലാല്‍ നിര്‍മ്മിച്ച പിന്‍ഗാമിയെന്ന ചിത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുകുമാരന്‍ അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച ഛോട്ടാമുംബൈയില്‍ ഇന്ദ്രന്റെ അമ്മയായി അഭിനയിക്കാനുള്ള അവസരവും തനിക്ക് ലഭിച്ചിരുന്നുവെന്നും മല്ലിക വ്യക്തമാക്കി. ലോകസിനിമയുടെ ചരിത്രമെഴുതുമ്പോഴും മോഹന്‍ലാലിന്റെ പേര് അതിലുണ്ടാവും. ഏത് പ്രധാനപ്പെട്ട കാര്യം നടക്കുമ്പോഴും മോഹന്‍ലാല്‍ തന്നെ അറിയിക്കാറുണ്ട്. തന്റെ മക്കളുമായും അടുത്ത ബന്ധമാണ് അദ്ദേഹം കാത്ത് സൂക്ഷിക്കുന്നുണ്ട്.

  പ്രാര്‍ത്ഥനയുടെ പാട്ട്

  പ്രാര്‍ത്ഥനയുടെ പാട്ട്

  ഇന്ദ്രജിത്തിന്റെ മകളായ പ്രാര്‍ത്ഥനയാണ് മോഹന്‍ലാല്‍ സിനിമയിലെ ടൈറ്റില്‍ ഗാനം ആലപിച്ചത്. നേരത്തെ തന്നെ ഗാനം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചടങ്ങിനെത്തിയ പ്രാര്‍ത്ഥന ഗാനം ആലപിച്ചിരുന്നു. വന്‍കൈയ്യടിയാണ് ഈ താരപുത്രിക്ക് ലഭിച്ചത്. പാത്തുവിന്റെ പാട്ടിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  പ്രാര്‍ത്ഥനയുടെ പാട്ട് കാണാം

  പ്രാര്‍ത്ഥനയുടെ പാട്ട് കാണാം

  ഓഡിയോ ലോഞ്ച് വീഡിയോ കാണാം

  ഓഡിയോ ലോഞ്ച് വീഡിയോ കാണാം

  English summary
  Mohanlal audio launch, video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X