»   » മോഹന്‍ലാലിന് 'ഗരാട്ടേ' ബ്ലാക്ക്‌ബെല്‍റ്റ്!

മോഹന്‍ലാലിന് 'ഗരാട്ടേ' ബ്ലാക്ക്‌ബെല്‍റ്റ്!

Posted By:
Subscribe to Filmibeat Malayalam

ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ ഇനി ബ്ലാക്ക്‌ബെല്‍റ്റും. നിരവധി ചിത്രങ്ങളില്‍ കരാട്ടെയും കളരിയും നല്ല നാടന്‍തല്ലും കാഴ്ചവെച്ചിട്ടുള്ള സൂപ്പര്‍ താരത്തിന് തയ്‌ക്കൊണ്ടോയിലാണ് ബ്ലാക്ക്‌ബെല്‍റ്റ്. ഈ പ്രായത്തില്‍ മോഹന്‍ലാല്‍ ഇനി ബ്ലാക്ക്‌ബെല്‍റ്റുമെടുത്തോ എന്ന് അത്ഭുതപ്പെടുകയൊന്നും വേണ്ട, സംഭവം ഓണററി ബഹുമതിയാണ്.

ഒളിംപിക് പരിശീലനത്തിന്റെ പ്രചരാണത്തിന് വേണ്ടിയാണ് ജനപ്രിയ നായകന് ബ്ലാക്ക്‌ബെല്‍റ്റ് നല്‍കി ആദരിക്കുന്നത്. കൊറിയന്‍ മുറയായ തയ്‌ക്കൊണ്ടോയ്ക്ക് കേരളത്തിലും വേരുണ്ടാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. കൊറിയയുടെ സ്‌പോര്‍ട്‌സ് എംബസി ജനറലായ ലീ ജിയോംഗ്ഹിയാണ് ലാലിന് ബ്ലാക്ക്‌ബെല്‍റ്റ് സമ്മാനിച്ചത്.

''ബോക്‌സിംഗ് ഞാന്‍ പഠിച്ചിട്ടില്ല. പിന്നെ ഗരാട്ടേ അത് പഠിക്കണം പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ടൈം കിട്ടിയില്ല. ആകെ അറിയാവുന്നത് നല്ല നാടന്‍ തല്ലാ. അതൊരു കോംപറ്റീഷന്‍ ഐറ്റം അല്ലാത്തതുകൊണ്ട് ഗപ്പൊന്നും കിട്ടിയില്ല'' എളിമകൊണ്ട് മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ ഇങ്ങനൊക്കെ പറയുമെങ്കിലും നാടന്‍തല്ല് തല്ലും കളരിയും കരാട്ടെയുമായി മോഹന്‍ലാല്‍ അരങ്ങുതകര്‍ത്ത ചിത്രങ്ങള്‍ നിരവധിയുണ്ട്.

മോഹന്‍ലാലിന് 'ഗരാട്ടേ' ബ്ലാക്ക്‌ബെല്‍റ്റ്!

കളരിയും നാടനും കലര്‍ന്ന ഒരു മിശ്രിതമാണ് യോദ്ധ. ഓതിരം, കടകം, കടകത്തിലൊഴിവ് പിന്ന അശോകനും.. ഇതാണ് യോദ്ധയിലെ സൂപ്പര്‍ നമ്പര്‍.

മോഹന്‍ലാലിന് 'ഗരാട്ടേ' ബ്ലാക്ക്‌ബെല്‍റ്റ്!

അടിവേണമെന്നില്ല, മംഗലശ്ശേരി നീലകണ്ഠന്‍ എന്ന പേരുമാത്രം മതി അടിവേണമെന്നില്ല ഈ പടത്തിന്റെ എഫക്ട് കിട്ടാന്‍.

മോഹന്‍ലാലിന് 'ഗരാട്ടേ' ബ്ലാക്ക്‌ബെല്‍റ്റ്!

ഗരാട്ടേ പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും നടന്നില്ല എന്ന ഡയലോഗ് ബംപര്‍ ഹിറ്റായിരുന്നു.

മോഹന്‍ലാലിന് 'ഗരാട്ടേ' ബ്ലാക്ക്‌ബെല്‍റ്റ്!

സ്ഫടികത്തിലെ ആടുതോമയുടെ തുണിപറിച്ചടി കരാട്ടേയാണോ കളരിയാണോ എന്ന് ചോദിച്ചാല്‍ കുടുങ്ങിയത് തന്നെ. എന്തായാലും പുലിക്കോടന്‍ അടിയറവ് പറഞ്ഞുപോയി ഈ നമ്പറില്‍.

മോഹന്‍ലാലിന് 'ഗരാട്ടേ' ബ്ലാക്ക്‌ബെല്‍റ്റ്!

നിവൃത്തിയില്ലാതെ തല്ലിപ്പോകുന്നതാണെങ്കിലും നല്ല ഉശിരന്‍ തല്ലായിരുന്നു ആര്യനിലേത്.

മോഹന്‍ലാലിന് 'ഗരാട്ടേ' ബ്ലാക്ക്‌ബെല്‍റ്റ്!

മോഹന്‍ലാലിലെ തല്ലുവീരന്റെ മറ്റൊരു സിനിമ. ഇന്ദ്രജാലത്തിലെ കണ്ണന്‍നായരും കാര്‍ലോസും ഒരു കാലഘട്ടത്തെ ഓര്‍മപ്പെടുത്താന്‍ പോന്നവരാണ്.

മോഹന്‍ലാലിന് 'ഗരാട്ടേ' ബ്ലാക്ക്‌ബെല്‍റ്റ്!

മോഹന്‍ലാല്‍ കളരിച്ചുവടുകളുമായി എത്തിയ ചിത്രമായിരുന്നു തച്ചോളി വര്‍ഗീസ് ചേകവര്‍

മോഹന്‍ലാലിന് 'ഗരാട്ടേ' ബ്ലാക്ക്‌ബെല്‍റ്റ്!

മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ആറാം തമ്പുരാനിലെ ജഗന്നാഥന്‍

മോഹന്‍ലാലിന് 'ഗരാട്ടേ' ബ്ലാക്ക്‌ബെല്‍റ്റ്!

രഞ്ജിത്ത് ഒരുക്കിയ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രം. നരസിംഹത്തിലെ ഇന്ദുചൂഡന്‍ തീയറ്ററുകള്‍ കീഴടക്കി.

മോഹന്‍ലാലിന് 'ഗരാട്ടേ' ബ്ലാക്ക്‌ബെല്‍റ്റ്!

ഒരടി മാത്രമേയുള്ളൂ എടുത്തുപറയാന്‍ കൊള്ളാവുന്നതായി ചന്ദ്രോത്സവത്തില്‍. എന്നാലും ഭീമന്‍ രഘുവുമായുള്ള ആ നാടന്‍തല്ല് എന്തായാലും ഉഷാറായി.

English summary
Superstar Mohanlal gets one more award. He has been awarded the honourary Blackbelt of Thaikondo.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam