മോഹൻലാലിനോട് നന്ദി പറഞ്ഞ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, കൂടെ ഒരു സന്തോഷ വാർത്തയും...
മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ കൂട്ട്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ വലിയ വിജയമായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണിവർ. ഒരു ഇടവേളയ്ക്ക് ശേഷം ഹിറ്റ് മേക്കേഴ്സായ മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്. ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
മോഹൻലാലിന്റെ മകളുടെ മേക്കോവർ ചിത്രങ്ങൾ
ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുള്ള ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മോഹൻലാലിനോടൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാർത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

ആറാട്ടിന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായിരിക്കുകയാണ്. ഇനി ഒരു ദിവസത്തെ ഷൂട്ട് മാത്രമാണ് മോഹന്‍ലാലിന് ബാക്കിയുള്ളത്. മാര്‍ച്ച് രണ്ടാം വാരത്തില്‍ അത് പൂര്‍ത്തിയാക്കുമെന്നും ഉണ്ണികൃഷ്ണന്‍ കുറിച്ചു. കൂടാതെ മോഹൻലാലിനോടൊപ്പമുള്ള ആറാട്ടിന്റെ ചിത്രീകരണത്തെ കുറിച്ചും സംവിധായകൻ കുറിപ്പിൽ പറയുന്നുണ്ട്. കൊവിഡ് കാലത്ത് അദ്ദേഹത്തിന്റെ പെരുമാറ്റം സെറ്റിലുള്ളവർക്ക് ആശ്വാസമായിരുന്നു എന്നാണ് സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ...

'നെയ്യാറ്റിന്‍കര ഗോപനെ ലാല്‍ സാര്‍ ഇന്ന് പൂര്‍ത്തിയാക്കി. ഇനി വെറും ഒരു ദിവസത്തെ മാത്രം ഷൂട്ടാണ് ബാക്കിയുള്ളത്. അത് അദ്ദേഹം മാര്‍ച്ച് രണ്ടാം വാരത്തില്‍ പൂര്‍ത്തിയാക്കും. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമാണെന്ന് കൂടെ വര്‍ക്ക് ചെയ്തവര്‍ക്കറിയാം. കൊവിഡ് സമയത്തെ ഇത്രയും തിരക്കേറിയ ഷൂട്ടിനിടയിലും അദ്ദേഹത്തിന്റെ പെരുമാറ്റം സെറ്റിലുള്ളവര്‍ക്ക് ആശ്വസമേകിയിരുന്നു. നന്ദി സര്‍'-ചിത്രത്തിനോടൊപ്പം ബി ഉണ്ണികൃഷ്ണൻ കുറിച്ചു. പോസ്റ്റിനോടൊപ്പം തന്നെ നടന്റെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

കറുത്ത ഷർട്ടു മുണ്ടും ധരിച്ച് സ്റ്റൈലീഷ് ലുക്കിലാണ് ബി ഉണ്ണികൃഷ്ണനോടൊപ്പം മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആറാട്ടിൽ സ്റ്റൈലീഷ് ലുക്കിലാണ് മോഹലാൽ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഗംഭീര ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. മോഹൻലാലിന്റെ മാസ് ആക്ഷൻ എന്റർടെയ്ൻ ചിത്രമായിരിക്കും ആറാട്ടെന്ന് ചിത്രത്തിൽ നിന്ന് തന്നെ വ്യക്തമാണ്.

കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ് ആറാട്ട്. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും 'ആറാട്ടെന്ന്' ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു . പുലിമുരുകന് ശേഷം ഉദയ് കൃഷ്ണ - മേഹൻലാൽ കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മോഹൻലാലിന്റെ മസാല ചിത്രമാണ് ആറാട്ടെന്നാണ് ചിത്രത്തിനെ കുറിച്ച് ഉദയ് കൃഷ്ണ ഒരു അഭിമുഖത്തിൽ പറഞ്ഞത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ യഥാർഥ പേര്.
നെയ്യാറ്റിന്‍കരയിൽ നിന്ന് ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. കോമഡിക്കും ആക്ഷനും പ്രധാന്യമുളള ചിത്രമാണിത്.

മേഹാൻലാലിന്റെ കാറാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. 2255 എന്ന നമ്പറുള്ള കറുത്ത് ബെൻസ് കാറാണ് താരം ചിത്രത്തിൽ ഉപയോഗിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് ആറാട്ടിൽ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. പലാക്കാട് ,കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ക്ലൈമാക്സ് ചിത്രീകരിച്ചത് കൊച്ചിയിലായിരുന്നു.


Click it and Unblock the Notifications