ആ പഴയ 2255 നമ്പറുമായി മോഹൻലാൽ, കറുത്ത ബെൻസിൽ നെയ്യാറ്റിന്‍കര ഗോപന്‍ പാലക്കാടേക്ക്...
മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ന്റ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപാണ് ദൃശ്യം 2 ന്റെ ചിത്രീകരണം പൂർത്തിയായത്. ഇനി മോഹൻലാൽ എത്തുന്നത് ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലാണ്. നിലവിൽ ഭാര്യ സുചിത്രയ്ക്കൊപ്പം താരം ദുബായിയിൽ അവധി ആഘോഷിക്കുകയാണ്. വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടൻ തന്നെ നടൻ ബി ഉണ്ണികൃഷ്ൺ സെറ്റിൽ ജോയിൻ ചെയ്യും.'വില്ലനു' ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണിത്. കോമഡിക്കും ആക്ഷനും പ്രധാന്യം നൽകി കൊണ്ട് ഒരുക്കുന്ന ഒരു മസാല ചിത്രമാണിത്.

'പുലിമുരുകന്' ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രമാണ് 'ആറാട്ട്'. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. ഛായാഗ്രഹണം വിജയ് ഉലകനാഥ്. എഡിറ്റിംഗ് സമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ രാജ്. ഈ മാസം 23ന് പാലക്കാട്ട് ചിത്രീകരണം ആരംഭിക്കും. ഹൈദരാബാദും ഒരു ലൊക്കേഷനാണ്.
18കോടിയുടെ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് . സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ നേരത്തെ ചിത്രത്തിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു. 60 ദിവസത്തെ ചിത്രീകരണമാണ് ആലോചിക്കുന്നതെന്നും അറിയിച്ചിരുന്നു. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന ചിത്രമാണിത്. ശ്രദ്ധ ശ്രീനാഥ് ആണ് നായികയായെത്തുന്നത്. നെടുമുടി വേണു, സിദ്ദീഖ്, സായ് കുമാർ, വിജയ രാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്.


Click it and Unblock the Notifications