twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലും പ്രിയാമണിയും മത്സരിച്ച് അഭിനയിച്ച സെമിഹിറ്റ്! ആ സിനിമ പിറന്നിട്ട് 7 വര്‍ഷം! കാണൂ!

    |

    Recommended Video

    ഗ്രാന്റ്മാസ്റ്റർ പിറന്നിട്ട് 7 വര്‍ഷം | filmibeat Malayalam

    എതിരാളിയുടെ നീക്കത്തെ മുന്‍കൂട്ടി അറിയുന്ന ഗ്രാന്റ് മാസ്റ്ററായി മോഹന്‍ലാല്‍ അവതരിച്ചിട്ട് 7 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ബി ഉണ്ണിക്കൃഷ്ണന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സസ്‌പെന്‍സ് ത്രില്ലറായ ഗ്രാന്റ് മാസ്റ്ററിന് വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ പോലീസ് വേഷത്തിലെത്തിയ സിനിമ കൂടിയായിരുന്നു ഇത്. മാടമ്പിക്ക് ശേഷമുള്ള ഈ കൂടിച്ചേരലിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ത്തന്നെ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. കുടുംബ പശ്ചാത്തലത്തിലൊരുക്കിയ ക്രൈം ത്രില്ലര്‍ ചിത്രത്തിലെ ഗാനങ്ങളായിരുന്നു മറ്റൊരു സവിശേഷത. വിജയ് യേശുദാസ് ആലപിച്ച അകലെയോ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    പ്രിയാമണി, അനൂപ് മേനോന്‍, നരേന്‍, ജഗതി ശ്രീകുമാര്‍, ബാബു ആന്റണി, റോമ, സിദ്ദിഖ്, ദേവന്‍, മണിക്കുട്ടന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരന്നിരുന്നു. ഐജി ചന്ദ്രശേഖരനായാണ് മോഹന്‍ലാല്‍ എത്തിയത്. അഡ്വക്കറ്റ് ദീപ്തിയായാണ് പ്രിയാമണി എത്തിയത്. മികച്ച പ്രകടനമായിരുന്നു ഇവരുടേത്. കുടുംബ പശ്ചാത്തലത്തിലൊരുക്കിയ ത്രില്ലറിന് തുടക്കത്തില്‍ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാല്‍ പിന്നീട് സിനിമയുടെ ഗതി മാറുകയായിരുന്നു.

    Grand Master

    ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നറിയിച്ചിരുന്നുവെങ്കിലും മേയിലായിരുന്നു സിനിമയെത്തിയത്. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത വഴികളിലൂടെയായിരുന്നു സിനിമ സഞ്ചരിച്ചത്. ഹോളിവുഡ് സിനിമയുടെ റീമേക്കാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തുടക്കത്തില്‍ പുറത്തുവന്നിരുന്നു. ത്രില്ലര്‍ സിനിമയായിരുന്നിട്ടും വിചാരിച്ചത്ര തിളങ്ങാന്‍ കഴിയാതെ പോവുകയായിരുന്നു ഈ സിനിമ. സെമിഹിറ്റായിരുന്നു ഗ്രാന്റ് മാസ്റ്റര്‍.

    English summary
    Mohanlal-B Unnikrishnan's Grand Master turns 7 years
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X