»   » തര്‍ക്കം വേണ്ട! മോഹന്‍ലാല്‍ ആകാന്‍ മമ്മൂട്ടിക്കാകില്ല... പക്ഷെ മോഹന്‍ലാല്‍ മമ്മൂട്ടിയായി!!!

തര്‍ക്കം വേണ്ട! മോഹന്‍ലാല്‍ ആകാന്‍ മമ്മൂട്ടിക്കാകില്ല... പക്ഷെ മോഹന്‍ലാല്‍ മമ്മൂട്ടിയായി!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ പകരം വയ്ക്കാനില്ല താരങ്ങളാണ് താരരാജാക്കന്മാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന മോഹന്‍ലാലും മമ്മൂട്ടിയും. മികച്ച നടനുള്ള ദേശീയ പുരസ്‌കാരങ്ങള്‍ മൂന്നെണ്ണം മമ്മൂട്ടി സ്വന്തമാക്കിയപ്പോള്‍ മോഹന്‍ലാലിന് ലഭിച്ചത് രണ്ട് തവണ മാത്രം. എന്നാല്‍ ജൂറി പരാമര്‍ശങ്ങളുടെ എണ്ണത്തിലും ദേശിയ അവാര്‍ഡ് നോമിനേഷനിലും മുന്നില്‍ മോഹന്‍ലാല്‍ തന്നെ. 

മംമ്ത മോഹന്‍ദാസിനോട് പ്രണയം... ആ പ്രണയം എങ്ങനെ തുടങ്ങി? ആസിഫ് അലി വെളിപ്പെടുത്തുന്നു!

മോഹന്‍ലാല്‍ ഇല്ലാതെ ഒരിക്കല്‍ കൂടി 'സ്ഫടികം' ചെയ്താല്‍ ആരാകും ആട് തോമ??? ഭദ്രന്റെ മറുപടി...

രണ്ട് പേരും രണ്ട് വ്യത്യസ്ത അഭിനയ ശൈലി ഉള്ളവരാണ്. ഇത് തന്നെയാണ്  ഇരുവരേയും ഇത്രയും കാലം മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായി നിലനിര്‍ത്തിയതും. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ മമ്മൂട്ടിക്കോ, മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ മോഹന്‍ലാലിനോ അവതരിപ്പിക്കാന്‍ കഴിയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്.

മമ്മൂട്ടിയായി മോഹന്‍ലാല്‍

മമ്മൂട്ടി മമ്മൂട്ടിയായും മോഹന്‍ലാല്‍ മോഹന്‍ലാലായും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ മമ്മൂട്ടിയായും അഭിനയിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ മമ്മൂട്ടിക്ക് ഇന്നുവരെ മോഹന്‍ലാലാകാന്‍ സാധിച്ചിട്ടില്ല.

താരമല്ല കഥാപാത്രം

മമ്മൂട്ടി താരമായിട്ടല്ല മമ്മൂട്ടി എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ തിരശീലയില്‍ എത്തിയത്. 1984ല്‍ പുറത്തിറങ്ങിയ മനസ്സറിയാതെ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ മമ്മൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.

മോഹന്‍ലാലായും മോഹന്‍ലാല്‍

മമ്മൂട്ടി എന്ന കഥാപാത്രത്തെ മാത്രമല്ല മോഹന്‍ലാല്‍ എന്ന് പേരുള്ള കഥാപാത്രത്തേയും മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുണ്ട്. ധന്യ, മദ്രാസിലെ മോന്‍, ഹലോ മദ്രാസ് ഗേള്‍ എന്നീ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ എന്ന് പേരുള്ള കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്.

ലാലേട്ടനാക്കിയ ചിത്രം

മോഹന്‍ലാലിനെ ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ലാലേട്ടന്‍ എന്ന പേര് അദ്ദേഹത്തിന് ലഭിക്കുന്നത് വേണു നാഗവള്ളി സംവിധാനം ചെയ്ത സര്‍വ്വകലാശാല എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തില്‍ ലാലേട്ടന്‍ എന്നായിരുന്നു മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്. ലാല്‍ അമേരിക്കയില്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ലാല്‍ എന്ന കഥാപാത്രത്തേയും മോഹന്‍ലാല്‍ അവതരിപ്പിച്ചു.

അതാത് പേരുകളില്‍

മോഹന്‍ലാലും മമ്മൂട്ടിയും അവരായി തന്നെ വേഷമിട്ട ചിത്രങ്ങളും ഉണ്ട്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ശക്തമായ കഥാപാത്രമായി എത്തിയ മമ്മൂട്ടി, മമ്മൂട്ടി എന്ന സിനിമ താരമായിട്ടാണ് അഭിനയിച്ചത്. ബസ്റ്റ് ഓഫ് ലക്കില്‍ മമ്മൂട്ടിയും മനു അങ്കിളില്‍ മോഹന്‍ലാലും അവരവരായി വേഷമിട്ടു.

മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍

അതേ സമയം മമ്മൂട്ടിക്ക് വേണ്ടി ആസൂത്രണം ചെയ്ത സിനിമകളില്‍ മോഹന്‍ലാല്‍ നായകനായി വന്നിട്ടുണ്ട്. സൂപ്പര്‍ ഹിറ്റുകളായി മാറിയവയായിരുന്നു. മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാറാക്കിയ രാജാവിന്റെ മകനായിരുന്നും അതില്‍ പ്രധാനം. ദേവാസുരം, ആറാം തമ്പുരാന്‍, ദൃശ്യം എന്നിവയെല്ലാം മമ്മൂട്ടിയെ നായകനാക്കി കണ്ട് രൂപപ്പെടുത്തിയ ചിത്രങ്ങളായിരുന്നു.

English summary
Mohanlal plays character named Mammootty, but Mammootty couldn't play a character named Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam