മോഹന്‍ലാലിന്‍റെ വിഷമം തീര്‍ത്ത് അമ്മയും പ്രിയപ്പെട്ടവരും! പിറന്നാളാഘോഷ വീഡിയോ വൈറല്‍! കാണൂ!

മലയാളത്തിന്റെ നടനസൂര്യന്റെ 60 പിറന്നാളായിരുന്നു കഴിഞ്ഞുപോയത്. താരങ്ങളും ആരാധകരുമൊക്കെയായി അദ്ദേഹത്തിന് ആശംസാപ്രവാഹമായിരുന്നു. കട്ടത്താടിയിലുള്ള അദ്ദേഹത്തിന്റെ പുതിയ ലുക്കും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനവും ടീസറുമൊക്കെ പുറത്തുവന്നതും കഴിഞ്ഞ ദിവസമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ടീസര്‍ തരംഗമായി മാറിയത്.

ബിഗ് ബോസ് 2 ന്റെ ഷൂട്ടുമായി ബന്ധപ്പെട്ടായിരുന്നു മോഹന്‍ലാല്‍ ചെന്നൈയിലെത്തിയത്. അതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ അദ്ദേഹം അവിടെ തുടരുകയായിരുന്നു. അമ്മ കൊച്ചിയിലും മകള്‍ മായ വിദേശത്തുമാണെന്ന വിഷമമായിരുന്നു ഇത്തവണത്തെ പിറന്നാളിന് അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രിയദര്‍ശനും മറ്റൊരു സുഹൃത്തും മോഹന്‍ലാലിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്തിരുന്നു. സുചിത്രയ്ക്കും പ്രണവിനും മറ്റ് സുഹൃത്തുക്കള്‍ക്കുമൊപ്പമായി കേക്ക് മുറിക്കുന്ന താരത്തിന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

വീഡിയോ കോളില്‍ പ്രിയപ്പെട്ടവര്‍

വീഡിയോ കോളില്‍ പ്രിയപ്പെട്ടവര്‍

അമ്മ അടുത്തില്ലാത്തതിന്റെ വിഷമത്തെക്കുറിച്ചായിരുന്നു മോഹന്‍ലാല്‍ നേരത്തെ പറഞ്ഞത്. പിറന്നാള്‍ സദ്യയ്ക്ക് മുന്‍പായും കേക്ക് മുറിക്കുമ്പോഴുമെല്ലാം വീഡിയോ കോളില്‍ അമ്മയുടെ സാന്നിധ്യമുണ്ടായിരുന്നു. മകള്‍ മായ, ആന്റണി പെരുമ്പാവൂര്‍, കെ മാധവന്‍ തുടങ്ങി അടുത്ത സുഹൃത്തുക്കളെല്ലാം വീഡിയോ കോളിലൂടെ എത്തിയിരുന്നു. പ്രണവിനും സുചിത്രക്കും അരികില്‍ നിന്ന് മോഹന്‍ലാല്‍ കേക്ക് മുറിക്കുമ്പോള്‍ ഇവരെല്ലാം ഹാപ്പി ബര്‍ത്ത് ഡേ വിഷ് ചെയ്യുന്നുണ്ടായിരുന്നു.

പ്രിയദര്‍ശന്‍ നേരിട്ടെത്തി

പ്രിയദര്‍ശന്‍ നേരിട്ടെത്തി

മോഹന്‍ലാലിന്റെ ആത്മസുഹൃത്താണ് പ്രിയദര്‍ശന്‍. പഠനകാലം മുതല്‍ അദ്ദേഹത്തിനൊപ്പമുണ്ട്. മോഹന്‍ലാലായിരുന്നു ആദ്യം സിനിമയിലേക്ക് എത്തിയത്. പിന്നാലെയായാണ് പ്രിയദര്‍ശനുമെത്തിയത്. താന്‍ സംവിധായകനായി മാറിയപ്പോള്‍ നായകനാക്കിയത് മോഹന്‍ലാലിനെയുമായിരുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ്. സിനിമാതിരക്കുകളുമായി ഇരുവരും വീട്ടില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ സുചിത്രയും ലിസിയും ഇടയ്ക്കിടയ്ക്ക് ഒത്തുകൂടുകയും യാത്ര പോവാറുമൊക്കെയുണ്ട്.

വീഡിയോ വൈറലാവുന്നു

വീഡിയോ വൈറലാവുന്നു

മോഹന്‍ലാലിന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. ലോക് ഡൗണ്‍ സമയമായതിനാല്‍ ആഘോഷം ലളിതമായിരുന്നു. അമ്മയും മകളും ഒപ്പമില്ലാത്തതിന്റെ വിഷമത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ലോക് ഡൗണ്‍ കഴിഞ്ഞാല്‍ അമ്മയ്ക്ക് അരികിലേക്കാണ് ആദ്യം പോവുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Recommended Video

#HappyBirthdayMohanlal
ദൃശ്യം രണ്ടാം ഭാഗത്തിലേക്ക്

ദൃശ്യം രണ്ടാം ഭാഗത്തിലേക്ക്

നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെങ്കിലും ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചെയ്തതിന് ശേഷം മാത്രമേ മോഹന്‍ലാല്‍ മറ്റ് ചിത്രങ്ങളിലേക്ക് കടക്കുന്നുള്ളുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യം 2 രണ്ടുമാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ആദ്യഭാഗം പോലെ തന്നെ ക്രൈം ത്രില്ലറായാണ് ഇത്തവണയും സിനിമയെത്തുന്നത്. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും.

വീഡിയോ

Read more about: mohanlal മോഹൻലാൽ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X