ദുബായിലെ ബുർജ് ഖലീഫയിൽ സ്വന്തമായി ഫ്ലാറ്റ്, ആസ്തി 50 മില്യൺ ഡോളറിന് മുകളിൽ, മോഹൻലാലിന്റെ സമ്പാദ്യം കോടികൾ!

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാളികളുടെ ഹൃദയങ്ങളിലേക്ക് ചലച്ചിത്ര വസന്തമായി ചേക്കറിയ അഭിനയ പ്രതിഭ. അഭിനയകലയുടെ നിത്യവിസ്മയം മലയാളത്തിന്റെ മഹാനടനവിസ്മയം മോഹൻലാൽ ഇന്ന് അറുപത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ്. ലാലേട്ടന് പിറന്നാൾ ആശംസകൾ സോഷ്യൽമീഡിയ വഴിയും അല്ലാതെയും പ്രവ​ഹിക്കുകയാണ്. പതിവ് തെറ്റിക്കാതെ ഇത്തവണയും കുടുംബത്തോടൊപ്പമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. ചെന്നൈയിലെ വീട്ടിൽ കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കേക്ക് മുറിക്കുന്ന ലാലിന്റെ വീഡിയോയും ഫോട്ടോകളും ഫാൻസ് ​ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.

മലയാള സിനിമയ്ക്ക് എന്നല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമാണ് മോഹൻലാൽ. ബോളിവുഡിലെ കൊടികെട്ടിയ താരങ്ങൾ പോലും മോഹൻലാലിന്റെ അനായാസ അഭിനയം കണ്ട് അതിശയിച്ച് നിന്നിട്ടുണ്ട്. വളരെ കുറഞ്ഞ സമയംകൊണ്ട് കഥാപാത്രത്തിനകത്തേക്ക് പ്രവേശിച്ച് എഴുത്തുകാരനും സംവിധായകനും സങ്കല്പിക്കുന്നതിനപ്പുറത്തേക്ക് കടന്ന് കഥാപാത്രത്തെ വ്യാഖ്യാനിക്കാന്‍ മോഹൻലാലിന് സാധിക്കും.

Mohanlal

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. ആദ്യ ചിത്രത്തിൽ വില്ലനായിട്ടാണ് കടന്നുവന്നതെങ്കിലും പിന്നീട് ഇന്ത്യ കണ്ട മികച്ച നടന്മാരിൽ ഒരാളായി അദ്ദേഹം വളരുകയായിരുന്നു. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് അന്ന് വെറും രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് കിട്ടിയ പ്രതിഫലം.

എന്നാൽ ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്താണ് സിനിമാ ജീവിതത്തിന് മോഹൻലാൽ തുടക്കമിട്ടത്. എന്നാൽ ഇന്ന് കോടികളാണ് മോഹൻലാലിന്റെ ഒരു മാസത്തെ വരുമാനം. അഭിനയം മാത്രമല്ല ഇന്ത്യൻ കണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോയായ അവതാരകനും നിരവധി വലിയ ബ്രാന്റുകളുടെ ബ്രാന്റ് അംബാസിഡറും ബിസിനസ്മാനും എല്ലാമാണ് മോഹൻലാൽ.

ഓരോ സീസണിലും ബിഗ് ബോസ് ഹോസ്റ്റ് ചെയ്യുന്നതിന് ഏകദേശം പതിനെട്ടുകോടിയോളം രൂപയാണ് താരം കൈപ്പറ്റുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ സൂപ്പർ താരങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടന്മാരിൽ ഒരാളും മോഹൻലാലാണ്. 2019ൽ മാത്രം മോഹൻലാൽ തൻ്റെ സിനിമകളിൽ നിന്ന് 64.5 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അദ്ദേഹത്തിൻ്റെ ഏകദേശ ആസ്തി 50 മില്യൺ ഡോളറിന് മുകളിലാണ്. സിനിമയിൽ അഭിനയത്തിൽ മാത്രമല്ല നിർമാണത്തിലും സജീവമാണ് മോഹൻലാൽ. വിസ്മയാസ് മാക്‌സ് എന്ന ഫിലിം പ്രീ-പ്രൊഡക്ഷൻ സ്റ്റുഡിയോ മോഹൻലാലിൻ്റെ ഉടമസ്ഥതയിലുള്ളതാണ്. കേരളത്തിലുടനീളമുള്ള സിനിമാ തിയേറ്ററുകളുടെ ഒരു ശൃംഖലയും താരം നടത്തുന്നുണ്ട്.

Mohanlal

കേരളത്തിലും ചെന്നൈയിലും മറ്റുമായി കോടികൾ വിലമതിക്കുന്ന ഫ്ലാറ്റും വീടുകളും താരത്തിനുണ്ട്. കൊച്ചിയുടെ കണ്ണായ ഭാഗത്ത് കോടികൾ വിലയുള്ള വീടാണ് അമ്മയ്ക്കായി നടൻ സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് പുറത്തും കോടികൾ വില വരുന്ന ഫ്ലാറ്റ് മോഹൻലാലിനുണ്ട്. അതിൽ പ്രധാനപ്പെട്ടത് ദുബായിലെ ബുർജ് ഖലീഫയിലാണ്. ആഭരണങ്ങളോടും വാച്ചുകളോടും ഭ്രമമുള്ള വ്യക്തിയാണ് താരം.

അതുകൊണ്ട് തന്നെ കോടികൾ വിലയുള്ള വാച്ചുകളും ഇലക്ട്രോണിക് ഉപകരണങ്ങളും താരത്തിനുണ്ട്. മോഹൻലാലിന്റെ ​ഗരേജ് ആഢംബര വാഹനങ്ങളാൽ സമ്പന്നമാണ്. ഏകദേശം ഒരു കോടി രൂപ വരുന്ന ടൊയോട്ട വെൽഫയർ , മെഴ്‌സിഡസ് ബെൻസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ എന്നിവ നടൻ്റെ ഉടമസ്ഥതയിലുള്ള വിലയേറിയ കാറുകളാണ്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X