twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ വെറും നടനല്ല! റെക്കോര്‍ഡുകള്‍ നിരവധിയാണ്! അറിയാതെ പോവരുത് ഇക്കാര്യങ്ങള്‍!

    |

    മലയാളത്തിന്റെ നടനവിസ്മയം പത്മശ്രീ ഭരത് മോഹന്‍ലാലിന്‍രെ പിറന്നാളാണ് മെയ് 21ന്. 60 ലേക്ക് കാലെടുത്ത് വെക്കുകയാണ് അദ്ദേഹം. താരരാജാവിന്റെ പിറന്നാള്‍ വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍യ മെയ് 31 ലേക്ക് നീട്ടുകയായിരുന്നു ലോക് ഡൗണ്‍. ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാലും കുടുംബവും. ഭാര്യ സുചിത്രയും മകന്‍ പ്രണവും അദ്ദേഹത്തിനൊപ്പമുണ്ട്. വിസ്മയ വിദേശത്താണ്. ഇത്തവണത്തെ പിറന്നാള്‍ സോഷ്യല്‍ മീഡിയയിലൂടെ ഗംഭീരമാക്കാനുള്ള തിരക്കിലാണ് ആരാധകര്‍.

    മോഹന്‍ലാലിനെക്കുറിച്ച് താരങ്ങളും സംവിധായകരും പറഞ്ഞ കാര്യങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം വൈറലായി മാറിക്കൊണ്ടിരിക്കുന്നുണ്ട്. രേവതി നക്ഷത്രക്കാരനാണ് അദ്ദേഹം. മെയ് 21ന് പിറന്നാളാഘോഷിക്കുന്ന താരത്തെക്കുറിച്ചുള്ള 21 കാര്യങ്ങളുടെ പോസ്റ്റും ഫാന്‍സ് ഗ്രൂപ്പിലൂടെ പ്രചരിക്കുന്നുണ്ട്. ആ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

    വിവരങ്ങള്‍ക്ക് കടപ്പാട്: മോഹന്‍ലാല്‍ ഫാന്‍സ് ഗ്രൂപ്പ്

    മോഹന്‍ലാലിന്‍റെ നേട്ടങ്ങള്‍

    മോഹന്‍ലാലിന്‍റെ നേട്ടങ്ങള്‍

    300 ലധികം ദിവസങ്ങൾ തിയേറ്ററിലോടിയ ഒന്നിലധികം സിനിമകളിൽ നായകൻ ആയ ഒരേ ഒരു താരമെന്ന റെക്കോര്‍ഡ് മോഹന്‍ലാലിന് സ്വന്തമാണ്. ഒരു വേദിയിൽ ഒരേ സദസിനെ മുൻനിർത്തി 10 കഥാപാത്രങ്ങളായി വേഷമിട്ട ഒരേ ഒരു നടനും അദ്ദേഹമാണ്. സംസ്ഥാന സർക്കാരിന്റെ ഗുഡ് വിൽ അംബാസിഡർ പദവി ഏറ്റവും തവണ ലഭിച്ച നടനാരാണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരവും ഈ പേരാണ്.

     നേട്ടങ്ങളേറെയാണ്

    നേട്ടങ്ങളേറെയാണ്

    പത്മശ്രീയും പത്മഭൂഷണും നേടിയ ഒരേ ഒരു മലയാള നടനും മോഹന്‍ലാലാണ്.സംസ്കൃത സർവ്വകലാശാലയുടെ ഡോക്ടറേറ്റ് നേടിയ ഒരേ ഒരു മലയാള നടനും ഈ താരമാണ്. തുടരെ ഇറങ്ങിയ 3 സിനിമകളുടെ ആകെ കളക്ഷൻ 200 കോടിക്കു മുകളിൽ സ്വന്തമാക്കിയ ഒരേ ഒരു മലയാള നടൻ, ഏറ്റവും കൂടുതൽ സ്റ്റേറ്റ് അവാർഡ് നേടിയ നടൻ, 3 ഗിന്നസ് റെക്കോർഡുകൾ സ്വന്തമായുള്ള ഒരേ ഒരു മലയാള നടൻ ഈ നേട്ടങ്ങളും മോഹന്‍ലാലിന് സ്വന്തമാണ്.

    അഭിമാനിക്കാം

    അഭിമാനിക്കാം

    1980 മുതൽ എല്ലാ പതിറ്റാണ്ടിലും ഇൻഡസ്ട്രി ഹിറ്റുള്ള ഒരേ ഒരു താരം, ഏറ്റവും വലിയ ഇനിഷ്യൽ കളക്ഷൻ നേടിയ മലയാള സിനിമയിലെ നായകൻ, ഇന്ത്യൻ മിലിട്ടറിയുടെ ഹോണററി ലെഫ്റ്റനന്റ് കേണൽ പദവി നേടിയ ഇന്ത്യയിലെ ഒരേ ഒരു നടന്‍ ആരാണ്, അതിനുള്ള മറുപടിയും മോഹന്‍ലാലാണ്. ഒരു വർഷം തന്നെ ദേശീയ അവാർഡും സംസ്ഥാന അവാർഡും ഇൻഡസ്ട്രി ഹിറ്റും നേടിയ ഒരേ ഒരു മലയാള നടനും ഈ താരമാണ്.

    ഒരേ ഒരു താരം

    ഒരേ ഒരു താരം

    വേൾഡ് തയ്ക്കൊണ്ടോ അസോസിയേഷന്റെ ഹോണററി ബ്ലാക്ക് ബെൽറ്റ് നേടിയ ഒരേ ഒരു സൗത്ത് ഇന്ത്യൻ നടൻ, 25000 ത്തിലധികം പ്രദർശനങ്ങൾ പൂർത്തിയാക്കിയ മൂന്ന് സിനിമകൾ ഉള്ള ഒരേ ഒരു താരം, സിനിമയിൽ വന്നതിനു ശേഷമുള്ള 4 പതിറ്റാണ്ടിലും ദേശീയ അംഗീകാരങ്ങൾ നേടിയ ഒരേ ഒരു നടനും മോഹന്‍ലാലാണ്.

    ഇന്‍ഡസ്ട്രി റെക്കോര്‍ഡിലും താരം

    ഇന്‍ഡസ്ട്രി റെക്കോര്‍ഡിലും താരം

    കേരളത്തിലെ ഏറ്റവും വലിയ ആരാധക സംഘടനയുള്ള നടനും താരവും..10 ൽ കൂടുതൽ ഇൻഡസ്ട്രി ഹിറ്റ്‌സ് ഉള്ള ഒരേ ഒരു താരം, ഏറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയ മലയാള നടൻ, 100 കോടി ക്ലബ്ബിൽ ഇടം നേടിയ ഒരേ ഒരു മലയാള നടൻ. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമയിലെ നായകനെന്ന റെക്കോര്‍ഡുകളും മോഹന്‍ലാലിന്‍റെ പേരിലാണ്.

    Read more about: mohanlal മോഹൻലാൽ
    English summary
    Mohanlal Birthday Special: 21 Facts About Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X