For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏട്ടന്റെ പിറന്നാളിന് മധുരം കൂടുന്നതിന് കാരണം ഇതാണ്! അണിയറയിലുള്ളത് 7 അഡാറ് സിനിമകള്‍..!

  |

  മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ് മോഹന്‍ലാല്‍. ഇന്‍ഡസ്ട്രിയിലെ ആദ്യ നൂറ് കോടി സിനിമ സമ്മാനിച്ച നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 58-ാം പിറന്നാളാണ്. അതിന്റെ ആഘോഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു. ഫാന്‍സ് ക്ലബ്ബുകാരെല്ലാം ആവേശ തിമിര്‍പ്പിലായിരുന്നു.

  അമ്മ മഴവില്ല് തള്ളി തള്ളി വെറുപ്പിച്ചു? പൃഥ്വിയും നിവിനും കുഞ്ചാക്കോയും വിട്ടു നിന്നത് വെറുതെയല്ല!!

  ഈ വര്‍ഷം പിറന്നാള്‍ സന്തോഷത്തോടെ ആഘോഷിക്കുമ്പോള്‍ മോഹന്‍ലാലിന് ആരാധകര്‍ക്ക് നല്‍കാനായി കൈനിറയെ സിനിമകളുണ്ട്. മറ്റൊരു കാര്യം എല്ലാ സിനിമകളും വലിയ പ്രധാന്യത്തോടെയായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നതെന്നാണ്. അതില്‍ ബിഗ് ബജറ്റ് സിനിമകളും ബിഗ് റിലീസ് സിനിമകളുമുണ്ട്. വരാനിരിക്കുന്ന ഏട്ടന്റെ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം..

  ഫാന്‍സ് വഴക്കുണ്ടാക്കാത്ത ഒരു ദിവസം ലാലേട്ടന്റെ പിറന്നാള്‍, പക്ഷെ ഇന്ന് സംഭവിച്ചത് എന്തായിരിക്കും?

   നീരാളി

  നീരാളി

  ഈ വര്‍ഷം റിലീസിനെത്തുന്ന മോഹന്‍ലാലിന്റെ ആദ്യ സിനിമയാണ് നീരാളി. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമ ഈദിന് മുന്നോടിയായി ജൂണ്‍ പതിനാലിനാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള സമ്മാനവുമായി സിനിമയില്‍ നിന്നും കിടിലന്‍ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. സജു തോമസിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയില്‍ നാദിയ മൊയ്തുവാണ് നായിക. ആക്ഷനും അഡ്വഞ്ചറും നിറഞ്ഞ് നില്‍ക്കുന്ന ത്രില്ലര്‍ സിനിമയാണ് നീരാളി.

  ഒടിയന്‍

  ഒടിയന്‍

  ഈ വര്‍ഷം മലയാള സിനിമാ പ്രേക്ഷകര്‍ ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് ഒടിയന്‍. വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഓണത്തിന് തിയറ്ററുകളിലേക്ക് എത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, നരേന്‍, നന്ദു തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ട്. ഒടിയന്മാരുടെ കഥ പറയുന്ന സിനിമ ബിഗ് റിലീസായിട്ടാണ് തിയറ്ററുകളിലേക്ക് എത്തുന്നത്.

  ലൂസിഫര്‍

  ലൂസിഫര്‍

  നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമയ്ക്ക് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളു. ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ലേശം ഹൊറര്‍ കഥ ചിത്രത്തിലുണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടൊവിനോ എന്നിങ്ങനെ നിരവധി താരങ്ങളും സിനിമയിലുള്ളതായി വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഔദ്യോഗിക റിപ്പോര്‍ട്ട് ഇനിയും പുറത്ത് വിട്ടിട്ടില്ല..

  കായംകുളം കൊച്ചുണ്ണി

  കായംകുളം കൊച്ചുണ്ണി

  ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്ന മറ്റൊരു സിനിമയാണ് കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തുന്ന സിനിമയില്‍ നിവിന്‍ പോളിയാണ് നായകന്‍. എന്നാല്‍ ഇത്തിക്കര പക്കിയുടെ വേഷത്തിലൂടെ മോഹന്‍ലാലും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സിനിമയില്‍ നിന്നും പുറത്ത് വന്ന മോഹന്‍ലാലിന്റെ ലുക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. 45 കോടിയ്ക്ക് മുകളില്‍ മുതല്‍ മുടക്കുള്ള സിനിമ ശ്രീ ഗോകുലം മൂവീസാണ് നിര്‍മ്മിക്കുന്നത്. ജൂഡ് ആന്റണി, സണ്ണി വെയിന്‍, ബാബു ആന്റണി, പ്രിയ ആനന്ദ് എന്നിങ്ങനെ നിരവധി താരങ്ങളും സിനിമയിലുണ്ട്.

   മരക്കാര്‍ അറബിക്കടലിന്റെ സിംഹം

  മരക്കാര്‍ അറബിക്കടലിന്റെ സിംഹം

  കുഞ്ഞാലി മരക്കാരുടെ കഥയുമായി പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തുന്ന ബിഗ് ബജറ്റ് സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായി ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. 100 കോടിയ്ക്ക് അടുത്താണ് സിനിമയ്ക്ക് വേണ്ടിയുള്ള മുതല്‍ മുടക്ക്. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ നിന്നും നവംബര്‍ ഒന്നിന് ആരംഭിക്കും.

   രഞ്ജിത്തിന്റെ സിനിമ

  രഞ്ജിത്തിന്റെ സിനിമ

  ലോഹത്തിന് ശേഷം മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടിലെത്തുന്ന ഇനിയും പേരിടാത്ത സിനിമ കൂടിയുണ്ട്. ഇപ്പോള്‍ ലണ്ടനില്‍ നിന്നും ഈ സിനിമയുടെ ചിത്രീകരണമാണ് നടക്കുന്നത്. സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ലണ്ടനിലായതിനാല്‍ ഇത്തവണത്തെ മോഹന്‍ലാലിന്റെ പിറന്നാള്‍ അവിടെ നിന്നുമായിരിക്കും. മേയ് പതിനാലിനായിരുന്നു പൂജ കഴിഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ചത്. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹാ സുബൈറാണ് സിനിമ നിര്‍മ്മിക്കുന്നത്. കനിഹയാണ് നായിക. സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോ എന്നിവരും സിനിമയിലുണ്ട്.

  സൂര്യ 37

  സൂര്യ 37

  തമിഴില്‍ സിങ്കം സൂര്യയ്‌ക്കൊപ്പവും അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. സൂര്യ 37 എന്ന് പേരിട്ടിരിക്കുന്ന സിനിമ കെവി ആനന്ദാണ് സംവിധാനം ചെയ്യുന്നത്. തമിഴിലെ പല ബ്രഹ്മാണ്ഡ സിനിമകളും നിര്‍മ്മിക്കുന്ന ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അല്ലു അര്‍ജുന്റെ അനിയന്‍ അല്ലു സിരിഷും സിനിമയുടെ ഭാഗമാവും. സിനിമയില്‍ മോഹന്‍ലാല്‍ വില്ലന്‍ വേഷത്തിലാണ് അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  കൊച്ചുണ്ണിക്കും മരക്കാന്മാർക്കും വെല്ലുവിളിയുമായി നങ്ങേലി!നായിക ആര്? ഇനിയാണ് ശരിക്കും യുദ്ധം.. !

  English summary
  Mohanlal Birthday Special: Much awaited big movies of Mohanlal!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X