സുചിക്കായി ലാൽ മുടക്കിയത് മൂന്നര കോടി, മറ്റൊരു ഇന്ത്യൻ നടനും ഇല്ലാത്ത നേട്ടം, ഇത് സ്നേഹത്തിന്റെ താജ്മഹൽ!
ദുബായിയെന്ന് കേട്ടാൽ എല്ലാവരുടേയും മനസിലേക്ക് ആദ്യം ഓടി വരുന്ന ചിത്രം ആകാശം മുട്ടെ ഉയർന്ന് നിൽക്കുന്ന ബുർജ് ഖലീഫയെന്ന മഹാസൗധമാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടം. ദുബായ് സന്ദർശിക്കുന്നവർ മറ്റെവിടെ പോയില്ലെങ്കിലും ബുർജ് ഖലീഫ അടുത്ത് നിന്നൊന്ന് കാണാൻ ശ്രമിക്കും. ബുർജ് ഖലീഫയിൽ സിനിമാ ട്രെയിലറുകളും സൂപ്പർ താരങ്ങളുടേയും പോപ്പ് സ്റ്റാറുകളുടേയും ജന്മദിനത്തിൽ അവർക്കുള്ള ആശംസകളും എല്ലം പ്രദർശിപ്പിക്കാറുണ്ട്.
828 മീറ്റർ ഉയരത്തിൽ ഉയർന്ന് നിൽക്കുന്ന കെട്ടിടത്തിൽ 163 നിലകളുണ്ട്. 2004ൽ ആരംഭിച്ച ബുർജ് ഖലീഫയുടെ നിർമ്മാണം പൂർത്തിയായത് 2010ലാണ്. ബുർജ് ഖലീഫയിൽ ഇന്ത്യയിലെ ഒരു സൂപ്പർ താരത്തിന് മാത്രമാണ് സ്വന്തമായി ഫ്ലാറ്റുള്ളത്. അത് മറ്റാർക്കുമല്ല മലയാളത്തിന്റെ സ്വന്തം മോഹൻലാലിനാണ്.

ഈ വലിയ കെട്ടിടത്തിൽ മോഹൻലാലിന് പുറമെ നിരവധി സെലിബ്രിറ്റികളും വ്യവസായികളും ഫ്ലാറ്റുകൾ വാങ്ങിയിട്ടുണ്ട്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ബുർജ് ഖലീഫയുടെ 29-ാം നിലയിലാണ് മോഹൻലാലിന്റെ വൺ ബെഡ് റൂം അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. 940 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ അപ്പാർട്ട്മെന്റിൽ നിന്നാൽ ദുബായ് ഫൗണ്ടനും നഗരത്തിന്റെ അതിമനോഹരമായ കാഴ്ച ആസ്വദിക്കാം. ഈ വലിയ ഫ്ലാറ്റിന്റെ വില 3.5 കോടി രൂപയാണ്.
തന്റെ പ്രിയപ്പെട്ട ഭാര്യ സുചിത്രയുടെ പേരിലാണ് ബുർജ് ഖലീഫയിലെ ആഢംബര അപ്പാർട്ട്മെന്റ് മോഹൻലാൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബുർജ് ഖലീഫയിൽ മാത്രമല്ല ദുബായിലെ മറ്റൊരിടത്ത് മൂന്ന് ബെഡ്റൂമുള്ള ആഡംബര വില്ലയും മോഹൻലാലിന് സ്വന്തമായുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഹൻലാൽ കുടുംബസമേതം ദുബായിലാണ് താമസം.
നാട്ടിൽ വരുമ്പോൾ ചെന്നൈയിലും കൊച്ചിയിലുമായാണ് നടൻ താമസിക്കാറുള്ളത്. യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയും മോഹന്‍ലാലിനുണ്ട്. മമ്മൂട്ടി, ടൊവിനോ തോമസ് തുടങ്ങി നിരവധി മലയാള താരങ്ങൾക്കും മോഹൻലാലിന് പുറമെ ഗോൾഡൺ വിസ ലഭിച്ചിട്ടുണ്ട്. മോഹൻലാൽ സിനിമയ്ക്ക് പുറമെ ഏറ്റവും കൂടുതൽ പണം നിക്ഷേപിച്ചിട്ടുള്ളത് ബിസിനസിലാണ്. ദുബായിലും നടന് ബിസിനസുണ്ട്.
നയൻതാര, മഹേഷ് ബാബു, അല്ലു അർജുൻ തുടങ്ങിയ താരങ്ങൾക്കും ദുബായിൽ സ്വത്തുക്കളുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. മോഹൻലാലിന്റെ സൗഹൃദങ്ങൾ ഏറെയും ദുബായിലാണ്. ദുബായിലും ചെന്നൈയിലും കൊച്ചിയിലും മാത്രമല്ല തിരുവനന്തപുരത്തും വീടും സ്വത്തുക്കളും നടന്റെ പേരിലുണ്ട്. കോടികൾ വിലയുള്ള ആഢംബര വാഹനങ്ങളും മോഹൻലാലിന്റെ ഗാരേജിലുണ്ട്.

സിനിമാ നിർമ്മാണം, റെസ്റ്റോറന്റ്സ്, തിയേറ്ററുകൾ എന്നിവയാണ് മോഹൻലാലിന്റെ ബിസിനസുകളിൽ ചിലത്. വളരെ തുച്ഛമായ തുകയ്ക്കാണ് നടൻ അഭിനയിച്ച് തുടങ്ങിയത്. നായകനായശേഷവും പ്രതിഫലം ചോദിച്ച് വാങ്ങാൻ മടിയുള്ള ആളായിരുന്നു മോഹൻലാൽ. ഇതിൽ എല്ലാം മാറ്റം വന്നത് സാരഥിയായി ആന്റണി പെരുമ്പാവൂർ വന്നതോടെയാണ്.
മോഹൻലാലിന്റെ പ്രതിഫലവും മറ്റ് സാമ്പത്തിക കാര്യങ്ങളും ആശിർവാദ് പ്രൊഡക്ഷൻസും എല്ലാം ആന്റണി പെരുമ്പാവൂരാണ് നോക്കി നടത്തുന്നത്. ഇന്ന് ഒരു സിനിമയ്ക്ക് പത്ത് കോടി മുതൽ 25 കോടി വരെ നടൻ പ്രതിഫലമായി വാങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. തന്റെ വരുമാനത്തിൽ നിന്നും നല്ലൊരു തുക മാതാപിതാക്കളുടെ പേരിൽ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷൻ വഴി സന്നദ്ധ പ്രവർത്തനങ്ങൾക്കും നടൻ ചിലവഴിക്കാറുണ്ട്.
മോഹൻലാൽ മാത്രമല്ല ഭാര്യ സുചിത്രയും സമ്പന്ന കുടുംബാംഗമാണ്. തെന്നിന്ത്യയിൽ അറിയപ്പെടുന്ന സിനിമാ കുടുംബമാണ് സുചിത്രയുടേത്. അച്ഛനും ഭർത്താവുമെല്ലാം കോടീശ്വരന്മാരും സൂപ്പർ താരവുമായിട്ടും വളരെ സിംപിൾ ലൈഫാണ് സുചിത്രയുടേത്.


Click it and Unblock the Notifications