മോഹൻലാലിന്റെ 'മോനെ' വിളിക്കു പിന്നിലെ കാരണം ഇതാണ്

പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും മോഹൻലാൽ ലാലേട്ടനാണ്. ആറ് മുതൽ 60 വരെയുള്ളവർ അദ്ദേഹത്തെ സ്നേഹത്തോടേയും ബഹുമാനത്തൊടേയും ലാലേട്ട എന്ന വിളിക്കുന്നത് കാണാം. എല്ലാവരുടേയും ഏട്ടനാവുക എന്നത് മറ്റൊരു താരത്തിന് ലഭിക്കാത്ത ഭാഗ്യമാണ്. തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഒരു പോലെ ആരാധിക്കുന്ന താരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ പഴയ സ്റ്റൈലും ഡയലോഗുകൾ പോലും ഇന്നും പ്രേക്ഷകരുടെ ഇടയിലും സിനിമ കോളങ്ങളിലും ചർച്ചയാണ്.

വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും ഒരു പോലെയാണ് മോഹൻലാൽ പെരുമാറുന്നത് . സിനിമയിൽ അല്ലാതെ മറ്റാരോടും മുഖം കറുത്ത് സംസാരിക്കുന്ന മോഹൻലാലിന് കണ്ടിട്ടില്ല. മോഹൻലാലിന്റെ സിനിമ ഡയലോഗുകൾ പോലെ മോളിവുഡിൽ ഹിറ്റാണ് അദ്ദേഹത്തിന്റെ മോനേ വിളി. മോഹൻലാൽ ഷൂട്ടിംഗ് സെറ്റിൽ ആരെയും പേര് വിളിക്കാതെ മോനെ എന്നാണ് വിളിക്കുന്നതെന്ന് സഹപ്രവർത്തകർ പോലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത ആ വിളിക്കു പിന്നിലെ കാരണം വ്യക്തമാക്കുകയാണ് താരം. വനിതയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.

എല്ലാവരുടേയും പ്രിയപ്പെട്ട ലാലേട്ടൻ

എല്ലാ പ്രേക്ഷകരേയും രസിപ്പിക്കാൻ പറ്റുക എന്നത് നിസ്സാര കാര്യമല്ല. മോഹൻലാൽ രസിപ്പിക്കുക മാത്രമല്ല എല്ലാവരുടേയും ഹൃദയം കീഴടക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടിയ ലാൽ ടെക്നിക് ഇതാണ്. ഞാൻ എല്ലാവരേയും ഇഷ്ടപ്പെടുന്നു, അതു കൊണ്ട് അവർ തിരിച്ചും എന്നെ സ്നേഹിക്കുന്നു. എന്നെ ഇഷ്ടമല്ലാത്തവരേയും എനിക്ക് ഇഷ്ടമാണ്. അവരേയുംഞാൻ സ്നേഹിച്ചു കൊണ്ടിരിക്കുന്നു ലാൽ പറഞ്ഞു.

ഒരു  ബന്ധത്തിലും  കെമിസ്ട്രി പാടില്ല

സെറ്റുകളിൽ നിന്ന് സെറ്റുകളിലേയ്ക്കുള്ള ഓട്ടത്തിനിടയിലും കുടുംബ കാര്യത്തിൽ അദ്ദേഹം പെർഫക്ട്. ആണ് സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ലാൽ സമയം കണ്ടെത്താറുണ്ട്. ലാലിന് സിനിമയാണ് എല്ലാമെന്ന് ഭാര്യ സുചിത്ര പോലും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ കുടുംബ ബന്ധങ്ങളെ കുറിച്ച് ലാൽ പറയുന്നത് ഇങ്ങനെയാണ്. ഒരു ബന്ധത്തിലും കെമിസ്ട്രി കണ്ടെത്താൻ പാടില്ല. അത് തിരഞ്ഞ് പോകുകയും ചെയ്യരുത്. പ്രത്യേകിച്ച് വിവാഹ ജീവിതത്തിൽ. ആ അറിവില്ലായ്മയാണ് അതിന്റെ ഭംഗിയും. വിവാഹ ജീവിതത്തെ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമാണ്. ഭർത്താവും ഭര്യയും സ്വാഭാവ വൈചിത്യങ്ങളുള്ള രണ്ട് വ്യക്തികളാണെന്ന് മനസ്സിലാക്കിയാ പിന്നെ കുഴപ്പമൊന്നുമില്ല- ലാൽ അഭിമുഖത്തിൽ പറയുന്നു.

ജീവിതം നിറം പിടിക്കാൻ

പൊസസീവ്നെസും പ്രേമവും ഒരു ബന്ധത്തിലും പാടില്ല. പ്രണയിക്കുകയേ ചെയ്യാവുള്ളൂ. കുഞ്ഞു കുഞ്ഞിഷ്ടങ്ങളെ തിരിച്ചറിഞ്ഞ് അത് വളർത്തി കൊണ്ട് പോയാൽ ജീവിതത്തിൽ നിറം കൂടും. ഒരു ചെറിയ തലവേദന വരുമ്പോൾ കൊടുക്കുന്ന കരുതലും പരിഗണനയും അത്രയും മതി സന്തോഷത്തിന്. ഞാൻ ഒരൊറ്റ കാര്യം മാത്രമേ ചെയ്യാറുള്ളൂ. 99 ശതമാനവും സത്യം പറയാൻ ശ്രമിക്കും. ഒരു ശതമാനം നമ്മൾ ഹ്യൂമറായാണ് കാണുന്നത്. അതിലെ തമാശ അതുപോലെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലോ...മോഹൻലാൽ പറയുന്നു.

മോനെ  വിളി

മോഹൻലാലിന്റെ മോനെ വിളി വൈറലാണ്. സഹപ്രവർത്തകരേയും അഭിമുഖങ്ങളിലും അദ്ദേഹത്തിന്റെ ഓരോ വാക്കിനൊപ്പം ഈ മോനെവിളി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോഴിത എല്ലാവരേയും അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. പലപ്പോഴും പലരുടെ പേര് മറന്നു പോ കും. അതില്‍ നിന്ന് രക്ഷപ്പെടാനാണ് ‘മോ നെ' എന്നു വിളിച്ചു തുടങ്ങിയത്, അതു പിന്നെ ശീലമായി. ഇപ്പോഴും വിളിക്കാറുണ്ട്. പിന്നെ, ഈ ‘മോനെ' യുടെ മുൻപിൽ സ്നേഹത്തോടെയും ദേഷ്യത്തോടെയും നമുക്ക് ഇഷ്ടമുള്ളത് ചേർക്കാമല്ലോ..
ആ വാക്ക് മാത്രം സൈലന്റായി പറഞ്ഞാൽ മതി...'' ലാലേട്ടൻ പറയുന്നു.

Read more about: mohanlal സിനിമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X