ലാലേട്ടന്റെ പിറന്നാളാഘോഷം കപ്പലില്‍
മലയാളിയുടെ പ്രിയതാരം മോഹന്‍ലാലിന്റെ ഇത്തവണത്തെ പിറന്നാളാഘോഷം കേരളത്തിലോ ഇന്ത്യയിലോ ആയിരുന്നില്ല. മണ്ണിലോ വിണ്ണിലോ ആയിരുന്നില്ല. ഒരു കപ്പലില്‍ ആയിരുന്നു. അതും ഒരു സ്‌കാന്‍ഡനേവിയന്‍ രാഷ്ട്രത്തിന്റെ കടലില്‍.
മോഹന്‍ലാല്‍ തന്റെ ബ്ലോഗ് ആയ ദ കംപ്ലീറ്റ് ആക്ടറിലാണ് തന്റെ പിറന്നാള്‍ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 'നന്ദി, എന്നിലെ മുള്ളുകളെ കാണാതെ പൂക്കളെ കണ്ടതിന്' എന്നതാണ് ഇത്തവണത്തെ ബ്ലോഗ് കുറിപ്പിന്റെ തലക്കെട്ട്.

കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പമുള്ള അവധി ആഘോഷത്തിലാണ് ലാല്‍. ഇതിന്റെ ഭാഗമാണ് കപ്പല്‍ യാത്ര. ഭാര്യ സുചിത്രയും അടുത്ത സുഹൃത്തുക്കളും അവരുടെ കുടുംബവും ഒക്കെ കൂടെയുണ്ട്.
സൂപ്പര്‍താരം എന്ന വിളികളും, വിശേഷണങ്ങളും കേള്‍ക്കാതെ, അധികം ആളുകളാല്‍ തിരിച്ചറിയപ്പെടാതെ, അങ്ങനെ... അങ്ങനെ... എന്നാണ് തന്റെ യാത്രയെ ലാല്‍ വിശേഷിപ്പിക്കുന്നത്.
ഓരോ പിറന്നാളും ഈ ഭൂമിയിലെ നമ്മുടെ ഒരു വര്‍ഷം കൂടി കഴിഞ്ഞതിന്റെ വിളംബരമാണ്. മരണത്തിലേക്കുള്ള ഒരു വലിയ കാല്‍വെപ്പ് കൂടി... എന്നാല്‍ മനുഷ്യന്‍ ഇതൊന്നും ഓര്‍ക്കാറില്ല. ഒരു മനുഷ്യനും തനിക്ക് മരണമുണ്ടെന്ന് ഓര്‍ക്കാറില്ല. അല്ലെങ്കില്‍ ഓര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് അവര്‍ ജന്മദിനം മാത്രം ഓര്‍ത്തുവക്കുന്നു- മോഹന്‍ലാല്‍ എഴുതുന്നു. എന്നാല്‍ നമ്മള്‍ ജനിച്ചത് മരിക്കാന്‍ വേണ്ടി തന്നെയാണ്.
തത്വശാസ്ത്രത്തില്‍ ചാലിച്ചാണ് ലാല്‍ തന്റെ പിറന്നാള്‍ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. തന്റെ ഒടുവിലത്തെ ചിത്രം മിസ്റ്റര്‍ ഫ്രോഡിനെച്ചൊല്ലി നാട്ടില്‍ ഉണ്ടായ വിവാദങ്ങള്‍ അദ്ദേഹം അറിഞ്ഞോ ആവോ...


Click it and Unblock the Notifications











