twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ തലയില്‍ പിടിച്ച വിവാദങ്ങള്‍; അഴീക്കോടിന്റെ ശാപം ഫലിക്കുകയാണോ?

    By Rohini
    |

    പണ്ട് അഴീക്കോടും മോഹന്‍ലാലും തമ്മില്‍ ഒരു ശീത യുദ്ധം നടന്നിരുന്നു. പതിയെ പതിയെ പ്രശ്‌നങ്ങള്‍ അന്ന് കെട്ടടങ്ങിയെങ്കിലും ഇടയ്‌ക്കെപ്പോഴോ അഴീക്കോട് നെഞ്ചില്‍ തറിക്കുന്ന ഒരു വാക്ക് പറഞ്ഞു. 'മോഹന്‍ലാല്‍ സ്വയം നശിയ്ക്കുമെന്ന്'. അന്ന് കത്തിനില്‍ക്കുന്ന വിവാദത്തിനിടെ അഴീക്കോട് പറഞ്ഞ് പോയി. പിന്നീട് ലോകത്തോട് അദ്ദേഹം വിടപറഞ്ഞപ്പോള്‍ സകല വിദ്വേഷവും ലാല്‍ മറന്നു.

    ഇപ്പോള്‍ ഏറെ കുറേ അഴീക്കോടിന്റെ ആ വാക്കിന്റെ അടുത്ത്, തൊട്ടു നില്‍ക്കുകയാണ് ലാല്‍. തൊടുന്നതെല്ലാം വിവാദം. മോഹന്‍ലാല്‍ ഒന്നും പറയാതെയും അറിയാതെയും അദ്ദേഹത്തിന്റെ പേരില്‍ വിവാദങ്ങളുണ്ടാവുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊപ്പം വിവാദങ്ങളും ലാലിനെ വിടാതെ പിന്തുടരുന്നു. ചര്‍ച്ചയായ ചില വിവാദങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.

    ലാലിസം അവസാനിക്കാത്ത പുക

    മോഹന്‍ലാലിന്റെ തലയില്‍ പിടിച്ച വിവാദങ്ങള്‍; അഴീക്കോടിന്റെ ശാപം ഫലിക്കുകയാണോ?

    സമീപകാലത്ത് മോഹന്‍ലാലിനെ ഏറ്റവും കൂടുതല്‍ ആക്രമിച്ച ഒരു സംഭവമാണ് ലാലിസം. സംഗീത സംവിധായകന്‍ രതീഷ് വേഗയ്‌ക്കൊപ്പം ആരംഭിച്ച ലാലിസം എന്ന മ്യൂസിക് ബാന്റ് തിരിതെളിയും മുമ്പേ കരിഞ്ഞു. ദേശീയ ഗെയിമിന്റെ ഉദ്ഘാടന ദിവസമായിരുന്നു ലാലിസത്തിന്റെ ആദ്യ ഷോ. കൃത്യമായ ആസൂത്രണമില്ലാതെ അരങ്ങേറിയ ഷോ വലിയ പരാജയമായി തീര്‍ന്നു.

     ബ്ലോഗ് പോസ്റ്റ്

    മോഹന്‍ലാലിന്റെ തലയില്‍ പിടിച്ച വിവാദങ്ങള്‍; അഴീക്കോടിന്റെ ശാപം ഫലിക്കുകയാണോ?

    ഇപ്പോള്‍ മോഹന്‍ലാലിനെ കുത്തുന്ന മറ്റൊരു പ്രശ്‌നം ജെഎന്‍യു വിഷയത്തില്‍ ലാല്‍ എഴുതിയ ബ്ലോഗ് പോസ്റ്റാണ്. രാജ്യ സ്‌നേഹം കാണിക്കാന്‍ വേണ്ടി നടന്‍ എഴുതിയ പോസ്റ്റ് തെറ്റായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതോടെ സംഗതി അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും പിടിപെട്ടു.

    ബെന്യാമിന്‍ -മേജര്‍ രവി

    മോഹന്‍ലാലിന്റെ തലയില്‍ പിടിച്ച വിവാദങ്ങള്‍; അഴീക്കോടിന്റെ ശാപം ഫലിക്കുകയാണോ?

    ജെ എന്‍ യു വിഷയത്തിലെ ബ്ലോഗും അതിനെ ചൊല്ലിയുള്ള വിവാദവും ഒന്ന് കെട്ടടങ്ങിയതായിരുന്നു. എന്നാല്‍ അനാവശ്യമായി എഴുത്തുകാരന്‍ ബെന്യാമിനും മേജര്‍ രവിയും കൂടെ അതിനെ കുഴിമാന്തി എടുത്തു. ഇപ്പോള്‍ മേജര്‍ രവിയും ബെന്യാമിനും തമ്മിലുള്ള വാക്ക് പോരിന്റെ വിഷയം ലാലും അദ്ദേഹത്തിന്റെ ബ്ലോകുമാണ്

    കലാഭവന്‍ മണി അനുസ്മരണം

    മോഹന്‍ലാലിന്റെ തലയില്‍ പിടിച്ച വിവാദങ്ങള്‍; അഴീക്കോടിന്റെ ശാപം ഫലിക്കുകയാണോ?

    കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങള്‍ ഇതിനോടകം തലപൊക്കി കഴിഞ്ഞു. അതില്‍ മോഹന്‍ലാലിനെ സംബന്ധിയ്ക്കുന്ന ഒരു വിഷയവുമുണ്ട്. സംവിധായകന്‍ വിനയനെ കലാഭവന്‍ മണിയുടെ അനുശോചന യോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ലാലാണത്രെ. മാക്ട ഫെഡറേഷന്‍ പ്രസിഡന്റ് ബൈജു കൊട്ടാരക്കര ഈ വിഷയം വെളിപ്പെടുത്തിയതോടെ ലാലിന്റെ അവസ്ഥ പിന്നെയും താണു.

    ആനക്കൊമ്പ് വിഷയം

    മോഹന്‍ലാലിന്റെ തലയില്‍ പിടിച്ച വിവാദങ്ങള്‍; അഴീക്കോടിന്റെ ശാപം ഫലിക്കുകയാണോ?

    അല്പം പഴയ കേസാണെങ്കിലും, ആനക്കൊമ്പ് എന്ന് പറയുമ്പോള്‍ മലയാളി മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ലാലിന്റെ മുഖമാണ്. ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ ചെറുതൊന്നുമല്ല. അതിന്റെ പേരില്‍ നടന്‍ അറസ്റ്റ് ചെയ്യുന്നിടത്ത് വരെ എത്തിയിരുന്നു കാര്യങ്ങള്‍. ഇപ്പോഴും പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് അറിയുന്നത്

    തിരനോട്ടം - ക്യാമറ

    മോഹന്‍ലാലിന്റെ തലയില്‍ പിടിച്ച വിവാദങ്ങള്‍; അഴീക്കോടിന്റെ ശാപം ഫലിക്കുകയാണോ?

    നൊസ്റ്റാള്‍ജിയയ്ക്ക് വളരെ അധികം പ്രാധാന്യം നല്‍കുന്ന ആളാണ് ലാല്‍. എന്തിനോടും ലാലിനൊരു ഇന്റിമസിയുണ്ട്. അങ്ങനെയായിരുന്നു തന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ ക്യാമറ സ്വന്തമാക്കാന്‍ ലാല്‍ ശ്രമിച്ചത്. അതിന്റെ പേരില്‍ ചില പുകിലുകളൊക്കെ ഉണ്ടായെങ്കിലും അവസാനം ആ ക്യാമറ ലാല്‍ തന്നെ നിയപരമായി സ്വന്തമാക്കി

    കേണലാക്കിയതിനെതിരെ

    മോഹന്‍ലാലിന്റെ തലയില്‍ പിടിച്ച വിവാദങ്ങള്‍; അഴീക്കോടിന്റെ ശാപം ഫലിക്കുകയാണോ?

    മോഹന്‍ലാലിന് ലെഫ്. കേണല്‍ പദവി കൊടുത്തതിനെതിരെയും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. രണ്ട് മൂന്ന് പട്ടാള ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ ഒരു നടനെ കേണലായി അംഗീകരിച്ചത് ശരിയായില്ലെന്ന് പലരും വിമര്‍ശിച്ചു

    സുകുമാര്‍ അഴീക്കോട്

    മോഹന്‍ലാലിന്റെ തലയില്‍ പിടിച്ച വിവാദങ്ങള്‍; അഴീക്കോടിന്റെ ശാപം ഫലിക്കുകയാണോ?

    സുകുമാര്‍ അഴീക്കോടും മോഹന്‍ലാലും തമ്മിലുള്ള പ്രശ്‌നം ഒരുപാട് ചര്‍ച്ചയായതാണ്. ഗുരുതരമായ ആരോപണങ്ങള്‍ രണ്ട് പേരും പരസ്പരം ഉന്നയിച്ചു. ലാല്‍ ചെറുപ്പകാരികളായ നായികമാര്‍ക്കൊപ്പം അഭിനയിക്കുന്നതിനെയും മറ്റും അഴീക്കോട് പരസ്യമായി വിമര്‍ശിച്ചു. വിഗ്ഗും മേക്കപ്പും ഇല്ലാതെ ലാലിന് പുറത്തിറങ്ങാന്‍ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു

    തമ്പ്രാന്‍ സിനിമകള്‍

    മോഹന്‍ലാലിന്റെ തലയില്‍ പിടിച്ച വിവാദങ്ങള്‍; അഴീക്കോടിന്റെ ശാപം ഫലിക്കുകയാണോ?

    ലാലിന്റെ സിനിമകളിലെ ഫ്യൂഡലിസത്തെ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിരുന്നു. കഥാപാത്രങ്ങളെ ഉദ്ദേശിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ പലപ്പോഴും ചെന്നു നിന്നത് ലാല്‍ എന്ന വ്യക്തിയിലാണ്. മോഹന്‍ലാലിന്റെ പേരിലെ വിവാദങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് പദ്മശ്രീ ഭരത് സരോജ് കുമാര്‍ എന്നൊരു സിനിമയും ഇറങ്ങിയിരുന്നു

    പരാജയങ്ങള്‍

    മോഹന്‍ലാലിന്റെ തലയില്‍ പിടിച്ച വിവാദങ്ങള്‍; അഴീക്കോടിന്റെ ശാപം ഫലിക്കുകയാണോ?

    ഇപ്പോള്‍ ലാല്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് തുടര്‍ പരാജയങ്ങളാണ്. ദൃശ്യം എന്ന ജീത്തു ജോസഫ് ചിത്രത്തിന് ശേഷം മികച്ചത് എന്ന് പറയാന്‍ നല്ലൊരു സിനിമ ലാലിന്റെ പേരില്‍ ഇറങ്ങിയിട്ടില്ല. ഒരു പക്ഷെ നല്ലൊരു സിനിമ ഇറങ്ങിയിരുന്നെങ്കില്‍ ഈ വിമര്‍ശനങ്ങളെ രെു പരിധിവരെ താങ്ങി നിര്‍ത്താമായിരുന്നു

    English summary
    Mohanlal and controversies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X