'ഇതൊരു അപൂർവ കാഴ്ച'; ഇത്തവണയും പ്രണവ് മിസ്സിങ്, അച്ഛനേയും അമ്മയേയും ചേർത്ത് പിടിച്ച് വിസ്മയയുടെ ന്യൂ ഇയർ

ക്രിസ്മസിനും ന്യൂ ഇയറിനുമെല്ലാം തന്റെ സംവിധാനത്തിൽ ഒരാഴ്ച മുമ്പ് തിയേറ്ററുകളിലെത്തിയ ബറോസ് സിനിമയുടെ പോസ്റ്ററുകൾ പങ്കിട്ടുകൊണ്ടാണ് മോഹൻലാൽ ആരാധകർക്ക് ആശംസകൾ നേർന്നത്. ഇത്തരം വിശേഷപ്പെട്ട ദിവസങ്ങളിൽ എല്ലാം അടുത്തിടെ പകർത്തിയ ഫോട്ടോകൾക്കൊപ്പമായിരിക്കും പൊതുവെ നടൻ വിഷസ് അറിയിക്കാറ്. വിവാഹവാർഷികം, പിറന്നാൾ പോലുള്ള ആഘോഷങ്ങൾ വരുന്ന ദിവസങ്ങളിൽ ഭാര്യ സുചിത്രയ്ക്കൊപ്പമുള്ള ചിത്രങ്ങളും മോഹൻലാൽ പങ്കിടും അത്രമാത്രം.

അടുത്തിടെയായി മക്കളുടെ ബെർത്ത് ഡെ ഓർത്തുവെച്ച് പോസ്റ്റിടാനും താരം ശ്ര​ദ്ധിക്കാറുണ്ട്. പക്ഷെ രണ്ട് മക്കളേയും ഭാര്യയേയും ചേർത്ത് പിടിച്ചുള്ള മോഹൻലാലിന്റെ കുടുംബ ചിത്രങ്ങൾ വളരെ അപൂർവമാണ്. പ്രായപൂർത്തിയായശേഷം മക്കളെ അടുത്ത് കിട്ടുന്ന സമയങ്ങൾ കുറഞ്ഞതിനാലാകാം മോഹൻലാൽ കുടുംബചിത്രങ്ങൾ പുറത്ത് വരാത്തത്.

Mohanlal Daughter Vismaya

ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ താരപുത്രി വിസ്മയ മോഹൻലാൽ പങ്കിട്ട കുടുംബ ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. അച്ഛനേയും അമ്മയേയും ചേർത്തുപിടിച്ച് നിൽക്കുന്ന ഒരു സെൽഫി ചിത്രമാണ് ഇൻസ്റ്റ സ്റ്റോറിയിൽ വിസ്മയ പങ്കിട്ടത്. മോഹൻലാലാണ് സെൽഫി പകർത്തിയിരിക്കുന്നത്. ഒരു മാളിനുള്ളിൽ നിന്നും പകർത്തിയതാകാം സെൽഫി. മൂന്ന് പേരുടെയും പിറകിലായി വലിയൊരു ക്രിസ്മസ് ട്രീയും കാണാം.

അടുത്തിടെ നടത്തിയ ഏതെങ്കിലും യാത്രയ്ക്കിടയിൽ പകർത്തിയതാകാം സെൽഫി. പക്ഷെ ഇത്തവണയും കുടുംബചിത്രത്തിൽ പ്രണവ് ഇല്ല.‍ അവസാനമായി കുടുംബസമേതം മോഹ​ൻലാൽ ചിത്രം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത് നടന്റെ അമ്മയുടെ പിറന്നാൾ ദിനത്തിലായിരുന്നു. അന്ന് പക്ഷെ വിസ്മയ ആഘോഷത്തിന് എത്തിയിരുന്നില്ല. പ്രണവ് മാത്രമാണ് അച്ഛനും അമ്മയ്ക്കുമൊപ്പം തിരുവനന്തപുരത്ത് വന്ന് ആഘോഷത്തിൽ പങ്കെടുത്തത്.

അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന പ്രണവിന്റെ ഫോട്ടോകൾ അന്ന് വൈറലായിരുന്നു. ഒരാഴ്ച മുമ്പ് ബറോസ് കാണാൻ ചെന്നൈയിൽ സുചിത്രയ്ക്കൊപ്പം പ്രണവും വിസ്മയയും എത്തിയിരുന്നു. ബറോസിൽ പ്രണവും സംവിധാന സഹായിയായി ഏറെനാൾ പ്രവർത്തിച്ചിരുന്നു. മാതാപിതാക്കൾക്കൊപ്പമുള്ള വിസ്മയയുടെ ചിത്രങ്ങൾ പുറത്ത് വന്നതോടെ പ്രണവ് എവിടെ എന്നുള്ള ചോദ്യങ്ങളുമായി ആരാധകരും എത്തി.

ഏറെക്കാലമായി പ്രണവ് സ്പെയിനിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്നു. അടുത്തിടെയാണ് നാട്ടിൽ എത്തിയത്. വർഷങ്ങൾക്കുശേഷം സിനിമ ചെയ്ത് പൂർത്തിയാക്കിയശേഷമാണ് പ്രണവ് വീണ്ടും തന്റെ ഇഷ്ടങ്ങൾക്ക് പിന്നാലെ പോയത്. എത്ര തന്നെ സിനിമാ തിരക്കുകൾ വന്നാലും വർഷത്തിൽ ഒരിക്കൽ നിർബന്ധമായും കുടുംബസമേതം യാത്ര നടത്താൻ മോഹൻലാൽ ശ്രമിക്കാറുണ്ട്.

Mohanlal Daughter Vismaya

അത്തരം ഏതെങ്കിലും യാത്രയിൽ പകർത്തിയ ചിത്രമായിരിക്കാം വിസ്മയ പങ്കിട്ടത്. സമൂഹമാധ്യമങ്ങളിൽ ആക്ടീവായ വിസ്മയ തന്റെ എഴുത്തുകൾ, വരകൾ, വളർത്തുമൃ​ഗങ്ങൾ, യാത്രകൾ, ഭക്ഷണങ്ങൾ, സുഹൃത്തുക്കൾ എന്നിവരുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഫോട്ടകളുമാണ് ഏറെയും പങ്കിടാറുള്ളത്. വളരെ അപൂർവമായി മാത്രമെ സ്വന്തം ചിത്രങ്ങളും അച്ഛന്റേയും അമ്മയുടേയും ചിത്രങ്ങളും വിസ്മയ പങ്കിട്ടിട്ടുള്ളു.

മോഹൻലാലിന്റെ രണ്ട് മക്കളും അച്ഛന്റെ സ്റ്റാർഡത്തിന്റെ പിൻബലത്തിൽ ജീവിക്കാൻ താൽപര്യമില്ലാത്തവരാണ്. അതിനാലാണ് ഇരുവരും വ്യത്യസ്തമായ ജീവിതരീതിയും കരിയറുമെല്ലാം തെരഞ്ഞെടുത്ത് മുന്നോട്ട് പോകുന്നത്. ഒന്നും അടിച്ചേൽപ്പിക്കാതെ മക്കളുടെ അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കാനാണ് സുചിത്രയും മോഹൻലാലും അനുവദിച്ചിരിക്കുന്നത്.

ഫ്രീഡം ദുരുപയോ​ഗം ചെയ്യാത്തവരാണ് തന്റെ മക്കളെന്ന് അടുത്തിടെയും ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞിരുന്നു. എഴുത്തിൽ താൽപര്യമുള്ള വിസ്മയ ഇതിനോടകം കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. പ്രണവും ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്. കൂടാതെ ഒരു പുതിയ സിനിമയിൽ ജോയിൽ ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

അതുമായി ബന്ധപ്പെട്ടുള്ള ഔ​ദ്യോ​ഗിക അറിയിപ്പുകൾ പുറത്ത് വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം മോഹൻലാലിനും 2025 ഏറെ പ്രതീക്ഷയുള്ള വർഷമാണ്. നിരവധി സിനിമകളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X