twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    10 ലക്ഷം കരുതല്‍ നിധിയിലേക്ക് നല്‍കി മോഹന്‍ലാല്‍! ഫെഫ്കയുടെ കത്തുമായി ബി ഉണ്ണികൃഷ്ണന്‍

    |

    കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ വേണ്ടി രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ഇനിയും നീളാന്‍ സാധ്യതയുണ്ടെന്ന് അറിയുന്നത്. ഇതോടെ ദിവസവേതനക്കാരാണ് കഷ്ടത്തിലായത്. ചലച്ചിത്ര മേഖലയില്‍ ദിവസവേതനത്തില്‍ ജോലി ചെയ്തിരുന്ന സാധാരണക്കാര്‍ക്ക് സഹായങ്ങളുമായി നിരവധി താരങ്ങളാണ് എത്തിയത്.

    നടന്‍ മോഹന്‍ലാല്‍ പത്ത് ലക്ഷത്തോളം രൂപയായിരുന്നു നല്‍കിയത്. മോഹന്‍ലാലിനു നന്ദി പറഞ്ഞുകൊണ്ട് ഫെഫ്ക എഴുതിയ കത്ത് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല ഫെഫ്ക ഡയറക്ടേഴ്‌സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കരുതല്‍ നിധി എന്ന പദ്ധതിയിലേക്ക് കല്യാണ്‍ ഗ്രൂപ്പീന്റെ സഹായം ലഭിച്ചതിന് നന്ദി അറിയിച്ചിരിക്കുകയാണ് ഫെഫ്ക.

    ബി ഉണ്ണികൃഷ്ണന്റെ പോസ്റ്റ്

    ബി ഉണ്ണികൃഷ്ണന്റെ പോസ്റ്റ്

    എറ്റവും പ്രിയപ്പെട്ട ശ്രീ.മോഹന്‍ലാല്‍, തൊഴില്‍ സ്തംഭനം മൂലം ഞങ്ങളുടെ അംഗങ്ങളും ദിവസവേതനക്കാരുമായ തൊഴിലാളികളും, മറ്റ് സാങ്കേതികപ്രവര്‍ത്തകരും യാതനയിലാണെന്നറിഞ്ഞപ്പോള്‍, ഞങ്ങള്‍ താങ്കളെ സമീപിക്കാതെ തന്നെ ഞങ്ങള്‍ രൂപപ്പെടുത്തുന്ന 'കരുതല്‍ നിധിയിലേക്ക്' 10 ലക്ഷം രൂപയുടെ സംഭാവന വാഗ്ദാനം ചെയ്തതിനു അകമഴിഞ്ഞ നന്ദി. താങ്കള്‍ തുടങ്ങിവെച്ച മാതൃകയാണ് മറ്റുള്ളവര്‍- അവര്‍ എണ്ണത്തില്‍ അധികമില്ല- പിന്തുടര്‍ന്നത്.

     ബി ഉണ്ണികൃഷ്ണന്റെ പോസ്റ്റ്

    ഈ സഹജീവി സ്‌നേഹവും കരുതലും സാഹോദര്യ മനോഭാവവും തന്നെയാണ് ഒരു മഹാനടന്‍ എന്നതിനോടൊപ്പം താങ്കളെ ചലച്ചിത്ര വ്യവസായത്തിനാകെ പ്രിയങ്കരനാക്കി തീര്‍ക്കുന്നത്. ഒരോ തവണ നമ്മള്‍ ഫോണില്‍ സംസാരിക്കുമ്പോഴും സന്ദേശങ്ങള്‍ കൈമാറുമ്പോഴും നമ്മെ ബാധിച്ചിരിക്കുന്ന മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തിനായി എന്തുചെയ്യാന്‍ കഴിയും എന്ന് മാത്രമാണ് താങ്കള്‍ ചോദിക്കാറുള്ളത്. ഫെഫ്ക്കയിലെ സാധരണക്കാരായ തൊഴിലാളികളോട് കാണിച്ച അതേ സാഹോദര്യവും കരുതലും ഈ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളോടും താങ്കള്‍ പങ്ക് വെയ്ക്കുന്നത് കണ്ടു. സന്തോഷം.

     ബി ഉണ്ണികൃഷ്ണന്റെ പോസ്റ്റ്

    മലയാളത്തിലെ ഏറ്റവും വിലയുള്ള താരമായി നിലനില്‍ക്കുമ്പോള്‍ പോലും സിനിമാ ലൊക്കേഷനുകളില്‍ താങ്കള്‍ അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികള്‍ മുതല്‍ സംവിധായകനോടും സഹഅഭിനേതാക്കളോടും പുലര്‍ത്തുന്ന സമഭാവനയും ജനാധിപത്യബോധവും ഞങ്ങളുടെ എല്ലാ യൂണിയനുകളും എപ്പോഴും പരാമര്‍ശിക്കാറുള്ളതാണ്. താങ്കള്‍ പുലര്‍ത്തി വരുന്ന ആ മൂല്യങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഇപ്പോള്‍, ഈ വിഷമസന്ധിയില്‍ താങ്കള്‍ നല്‍കിയ സഹായവും. താങ്കളോട് അളവറ്റ നന്ദിയും സ്‌നേഹവും കൂടെ നിന്നതിന് കൈ പിടിച്ചതിന് സ്‌നേഹത്തോടെ, ഉണ്ണിക്കൃഷ്ണന്‍ ബി (ജനറല്‍ സെക്രറ്ററി: ഫെഫ്ക).

    ഫെഫ്കയുടെ കുറിപ്പ്

    ഫെഫ്കയുടെ കുറിപ്പ്

    പ്രിയപ്പെട്ടവരെ, ഫെഫ്കയുടെ 'കരുതല്‍ നിധി' പദ്ധതിയോട് ആദ്യമേ തന്നെ ഫെഫ്ക അംഗങ്ങളും ചില സുമനസ്സുകളും ഏറെ താല്‍പര്യത്തോടെയാണ് പ്രതികരിച്ചത്. പ്രയാസമനുഭവിക്കുന്ന ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരായ അംഗങ്ങളെ സാമ്പത്തികമായി സംരക്ഷിക്കാന്‍ ഫെഫ്ക ആവിഷ്‌കരിച്ച പദ്ധതിയാണ് 'കരുതല്‍ നിധി'. പക്ഷെ ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ലക്ഷ്യമിട്ട സാമ്പത്തിക സമാഹരണം നടക്കാതെ വന്നപ്പോള്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണന്‍ കല്യാണ്‍ ഗ്രുപ്പിന്റെ ചെയര്‍മാന്‍ ശ്രീ കല്യാണരാമനെ സഹായത്തിനായി സമീപിച്ചു. അദ്ദേഹം വളരെ അനുഭാവപൂര്‍വ്വമാണ്, ഫെഫ്കയുടെ അഭ്യര്‍ത്ഥനയോട് പ്രതികരിച്ചത്.

     ഫെഫ്കയുടെ കുറിപ്പ്

    നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ശ്രീ കല്യാണ രാമന്റെ അകമഴിഞ്ഞ പിന്തുണ ഇന്ത്യയിലെ പ്രയാസമനുഭവിക്കുന്ന മുഴുവന്‍ ദിവസ വേതനക്കാരായ സിനിമാ തൊഴിലാളികള്‍ക്കും ലഭിക്കുന്ന വിധം അഖിലേന്ത്യാ തലത്തില്‍ വികസിപ്പിക്കാന്‍ ആള്‍ ഇന്ത്യ ഫിലിം എപ്ലോയീസ് കോണ്‍ഫെഡറേഷന്റെ (AIFEC) ദേശീയ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ശ്രീ ബി ഉണ്ണികൃഷ്ണന് സാധിച്ചു.

    Recommended Video

    പ്രവാസികള്‍ക്ക് ധൈര്യം പകര്‍ന്ന് മോഹന്‍ലാല്‍ | FilmiBeat Malayalam
     ഫെഫ്കയുടെ കുറിപ്പ്

    ഇന്ത്യന്‍ ചലച്ചിത്ര തൊഴിലാളികള്‍ക്ക് വേണ്ടി ആവിഷ്‌കരിക്കപ്പെട്ട ക്ഷേമ പദ്ധതികളുടെ ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായം രചിക്കാന്‍ AIFEC ന് പിന്‍ബലമായി വര്‍ത്തിച്ച ശ്രീ കല്യാണരാമന് നന്ദി അറിയിച്ച് ശ്രീ ബി ഉണ്ണികൃഷ്ണന്‍ എഴുതിയ കത്താണ് താഴെ കൊടുത്തിരിക്കുന്നത്. ഏറെ സങ്കീര്‍ണ്ണമായ ഈ സാഹചര്യത്തില്‍ ഈ ചരിത്ര നിര്‍മ്മിതി യാഥാര്‍ഥ്യമാക്കിയ ശ്രീ കല്യാണരാമന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ അഭിനന്ദനങ്ങള്‍,സ്‌നേഹം. നന്ദി. എന്നും ഫെഫ്കയുടെ കുറിപ്പില്‍ പറയുന്നു.

    Read more about: coronavirus
    English summary
    Mohanlal Donate 10 Lakhs To FEFKA's Fund
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X